Friday, July 16, 2010

ദി ജാപ്പാനീസ് വൈഫ് - The Japanese Wife (8/10)


English - Bengali - Japanese/2010/Family-Drama/(8.5/10)
Rated : PG - Parental Guidance.

കാണാന്‍ തീരുമാനിച്ചു വച്ചിരുന്ന ഒരു പടം, ഛരത്തിന്റെ റിവ്യൂവോടെ അതു കാണാനുള്ള ആക്രാന്തം കൂടുകയും ചേയ്തതോടെ, ഞാന്‍ ആ കടുംകൈ ഇന്നലെ ചേയ്തു.

പ്ലോട്ട് : കഥ തുടങ്ങുന്നതു തന്നെ ജപ്പാനില്‍ നിന്നും വരുന്ന ഒരു ബ്രഹ്മാണ്ടന്‍ പാര്‍സല്‍ നായകന്റെ വീട്ടിലേക്ക്  - ബംഗാളിലെ സുന്ദര്‍ബന്‍സിലെ ഏതോ ഓണം കേറാമൂലയിലുള്ള വീട്ടിലേക്ക് - ബസ്സിനു മുകളിലും, ബോട്ടിലും, വള്ളത്തിലും കാളവണ്ടിയിലും ഒക്കെയായി എത്തുന്നതാണ് - ആ പ്രയാണത്തിനിടയില്‍ കഥയുടെ ഇതു വരെയുള്ള കിടപ്പ് വശം നമ്മളെ പല കത്തുകളി‌ലൂടെ  മനസ്സിലാക്കി തരുന്നതും ഉണ്ട് സംവിധായക. കഥ മൊത്തത്തില്‍ കോറേ അധികം കത്തുകള്‍ വഴിയാണ് നീങ്ങുന്നതു തന്നെ - ഒരു തൂലികാ സുഹൃത്-ദാമ്പത്യ ബന്ധത്തിന്റെ കഥയാണ്  ‘ദി ജാപ്പാനീസ് വൈഫ്‘. 

വെര്‍ഡിക്‍ട് : നല്ല പടങ്ങള്‍ കാണണമെന്നും, അവ വേറേയും ആളുകളെ കാട്ടണമെന്നും ആഗ്രഹിക്കുന്നവര്‍ കണ്ടിരിക്കേണ്ട ഒരു പടം. സ്ലോ ആയിട്ടുള്ള - ഒരു കൊച്ചു പടം ആണിതു, പക്ഷെ കഥയുടെ ഒരു ഘട്ടത്തിലും നമുക്ക് ബോറടിക്കുകയൊ, വേഗം പോരെന്നു തോന്നുകയോ ചേയ്യുന്നില്ല എന്നതു വേറേ കാര്യം! നായികയും നായകനും വളരെ നന്നായിട്ടഭിനയിച്ചിട്ടുണ്ട്, നായിക എന്നു വച്ചാല്‍ ഞാന്‍ ഉദ്ദേശിച്ചതു റീമാ സെന്നിനെ ആണ് - ജപ്പാനീസ് പെണ്ണിനെ അധികം നമ്മള്‍ കാണുന്നില്ല സ്കീനില്‍.

പരസ്യത്തില്‍ പറയുന്നതു സത്യമാണ് - ഈ സിനിമ ഒരു കവിതയാണ്, ഒരു പ്രേമകാവ്യം ...  കണ്ടു നോക്കൂ.

വാല്‍ക്കഷ്ണം : ഈ സംവിധായകയുടെ ഇതിനു മുന്നത്തെ പടം ‘Mr & Mrs Iyer' ആയിരുന്നു - കണ്ടിട്ടില്ലാത്തവര്‍ അതും കൂടെ കാണാനുള്ള പടങ്ങളുടെ ലിസ്റ്റില്‍ ചേര്‍ക്കാന്‍ മറക്കേണ്ട. അതും ഒരു ഒന്നു-ഒന്നര പടം ആണ്!


1 comment:

  1. പരസ്യത്തില്‍ പറയുന്നതു സത്യമാണ് - ഈ സിനിമ ഒരു കവിതയാണ്, ഒരു പ്രേമകാവ്യം ... കണ്ടു നോക്കൂ - ദി ജാപ്പാനീസ് വൈഫ്.

    ReplyDelete