Saturday, July 31, 2010

ക്രേസി ഹാര്‍ട്ട് -Crazy Heart (7.5/10)


പ്ലോട്ട് : ഒരു കണ്‍‌ട്രി (Country music) പാട്ടു എഴുത്തുകാരന്‍-പാട്ടുകാരന്‍-മ്യൂസീഷ്യന്‍. ജീവിതം ഒരല്പം കഷ്ടത്തിലാണ് - ഹോട്ടലുകളിലും പബ്ബുകളിലും മറ്റും പാടി അന്നാന്നത്തെ വെള്ളമടിക്കുള്ള പണം സംഘടിപ്പിച്ചു ജീവിച്ചു പോവുന്നു. അതു പോലെ ഒരിടത്ത് വച്ച് പരിചയപ്പെടുന്ന ഒരു പത്ര ലേഖികയും ആയി ഇഷ്ടത്തിലാവുന്നതും, ഇപ്പോള്‍ കണ്‍‌ട്രി മ്യൂസിക്ക് സൂപ്പര്‍സ്റ്റാര്‍ ആയ സ്വന്തം ശിഷ്യനു പാട്ടെഴുതി കൊടുക്കാന്‍ തുടങ്ങുന്നതും, അതു വഴി വലിയ അംഗീകാരം നേടുന്നതും  അങ്ങാരുടെ ബാക്കി ജീവിതവും ഒക്കെ ആണ് കഥ.

വെര്‍ഡി‌ക്‍ട് : അമ്മേ .. ഞാന്‍ ഈ പടത്തോടെ കണ്‍‌ട്രി മ്യൂസിക്കിന്റെ വലിയ ഫാന്‍ ആയി .. ഹോ എന്താ സംഭവം - അക്വേസ്റ്റിക് ഗിത്താറിന്റെ കളിയാണ് മൊത്തം..ബഫല്ലോ സോള്‍ജിയര്‍ ഒക്കെ ഞാന്‍ പണ്ട് കേട്ട് ഇഷ്ടപ്പെട്ടിട്ടുണ്ട്, അതും കണ്‍‌ട്രി ആണോ ആവോ..
സിനിമ : അതും കൊള്ളാം - അങ്ങാരു വെള്ളമടിച്ച് നശിക്കുന്നതും മറ്റും കണ്ടിട്ട് ഇരിക്കപ്പൊറുതി ഇല്ലാതായി  ഇടക്ക് എനിക്ക്. അങ്ങേരുടെ അഭിനയത്തിനു ഇത്തവണത്തെ ഓസ്കാര്‍ കിട്ടിയതില്‍ അത്ഭുതമില്ല.! പടത്തിന്റെ കഥയും കൊള്ളാം - നല്ല രീതിയില്‍ എടുത്തു പോയിട്ടും ഉണ്ട് - നല്ല കാലം കഴിഞ്ഞുള്ള ഒറ്റപ്പെടലിന്റെ ദുഃഖം കണ്ട് എന്തോ എനിക്ക് വളരേ ഫീല്‍ അടിച്ചു.. എന്തായാലും ഞാന്‍ തീരുമാനമെടുത്തു : എത്രേം പെട്ടെന്നു കെട്ടിയിട്ടേ വേറേ പരിപാടി ഉള്ളൂ!

പടം സ്ലോ ആണ്, പക്ഷെ വളരെ നല്ലതും ആണ്. :) കണ്ടിട്ടഭിപ്രായം പറയൂ. ..

കണ്ടു നോക്കു സോങ്ങ്സ് ..






വിയറി കൈന്‍ഡ് : ഒറിജിനല്‍ സിങ്ങര്‍ പാടൂന്നു ..





യെഞ്ജോയ് :)


3 comments:

  1. കണ്ടിട്ടില്ല...കണ്ടിട്ട് ഒരു സുഹൃത്ത് ഉഗ്രന്‍ അഭിനയം എന്ന് പറഞ്ഞിരുന്നു...നോക്കട്ടെ... ഇപ്പോള്‍ തന്നെ ഒരു ക്യു ഉണ്ട് കാണാന്‍..

    ReplyDelete
  2. എനിക്കും ഉണ്ട് ഒരു നീണ്ട ക്യൂ, ഇപ്പോ ഷെര്‍ലക്ക് ഹോംസിന്റെ സീരീസ് മൊത്തം ഡൌണ്‍ലോഡിക്കൊണ്ടിരിക്കാ - അതു കൊറേ നാളു പിടീക്കും താഴെ എത്താനും, കണ്ടു തീര്‍ക്കാനും! .

    പാ, മൈ നേം ഇസ് ഖാന്‍ ഒക്കെ കാണാന്‍ ഒരു താല്പര്യം തോന്നണില്ല - എന്താണാവോ! മാസങ്ങളായി അതിന്റെ സിഡികള്‍ എന്നേം കാത്ത് കിടക്കുവാണ്!

    ReplyDelete
  3. music review koodi ulpeduthiyathu istapettu.
    ..kure pending films...film kanal restart cheythu..apol ivide onnu ethinokkiyathanu ketto...

    ReplyDelete