Wednesday, July 14, 2010

സിറ്റി ഓഫ് ഗോഡ് - City of God - Cidade de Deus (7.5/10)


Portuguese-Brazilian/Action-Gangster film/2002/(7.5/10)
Rated R for strong brutal violence, sexuality, drug content and language.

പ്ലോട്ട് : ഭൂമിയിലെ സ്വര്‍ഗ്ഗം എന്നറിയപ്പെടുന്ന റിയോ ഡീ ജനേറൊവിലെ ഒരു ചേരിയില്‍ (ധാരാവി പോലെ പ്ലാസ്റ്റിക്ക് ഷീറ്റ് കൊണ്ടുള്ളതല്ലാട്ടോ - ഉഗ്രന്‍ വാര്‍ക്ക കെട്ടിടങ്ങള്‍ ആണവിടെ) ഗുണ്ടാ വിളയാട്ടത്തിനിടയില്‍ വളര്‍ന്നു വരുന്ന മൂന്നു കുട്ടികള്‍ - ചിലര്‍ ഗാംങ്ങുകളിലേക്കും ചിലര്‍ അതില്‍ നിന്നും രക്ഷപ്പെടാനും ശ്രമിക്കുന്നു, അതിനായി  പോരാടുന്നു .. അവരുടെ കഥയാണ് - ആ ചേരിയുടെ കഥയാണ് - Cidade de Deus അഥവാ സിറ്റി ഓഫ് ഗോഡ്.

വെര്‍ഡിക്‍ട് : കൊള്ളാം - ഉഗ്രന്‍ പടം. ബ്ലാ ബ്ല ബ്ലാ ഭാഷയില്‍ പറഞ്ഞതൊന്നും മനസ്സിലാക്കാനുള്ള വിവരം എനിക്കില്ലായിരുന്നു എങ്കിലും, താഴെ ചട പടാന്നു വരുന്ന സബ്‌റ്റൈറ്റിത്സ് വായിച്ചാണേങ്കില്‍ പോലും - സിനിമ എനിക്കിഷ്ടായി.  കഥ ഒരു സാദാ ഗാങ് കഥ ആണെങ്കിലും, അതു പറഞ്ഞിരിക്കുന്ന ഒരു Rashomon സ്റ്റൈല്‍ സ്റ്റോറിടെല്ലിങ്ങ് .. കൊള്ളാം. ടെക്നിക്കല്‍ കാര്യങ്ങളില്‍ ആയാലും ശരി, കലാപരമായ കാര്യങ്ങളില്‍ ആയിട്ടാണേങ്കിലും ശരി, ഈ പടം ഏതു ഹോളിവുഡ് പടത്തിന്റേയും  അഹങ്കാരം ഇല്ലാതാക്കാന്‍ മാത്രം ക്വാളിറ്റി ഉള്ളതാണ് എന്ന് നിസ്സംശയം പറയാം. ചില ക്യാമറാ മൂവ്മെന്റെസ്, ചില ആംഗിളുകള്‍, ചില എഡിറ്റിങ്ങ് സ്മാര്‍ട്ട്നെസ്സുകള്‍  .. ചില സീനുകള്‍ ഞാന്‍ റീവൈന്‍ഡ് ചേയ്തു കണ്ടു പോയി! ഇതൊരു മസ്റ്റ് സീ ഗാങ്ങ്സ്‌റ്റര്‍ ഫിലിം ആണ്.

അതൊക്കെ നോക്കു‌മ്പോള്‍ ഒരു 9/10 കൊടുത്താലും സാരമില്ലാ എന്നു തോന്നുന്നു.  കാണൂ, കണ്ടഭിപ്രായം പറയൂ.

വാല്‍ക്കഷ്ണം : “If you run you're dead...if you stay, you're dead again. Period.” എന്നായിരുന്നു ഈ പടത്തിന്റെ റ്റാഗ്‌ലൈന്‍ തന്നെ. ഇതൊരു നടന്ന കഥയെ ആസ്പദമാക്കി നിര്‍മ്മിച്ച പടം ആയിരുന്നു - അവസാനം റ്റൈറ്റില്‍‌സില്‍ ശരിക്കും ടീംസിന്റെ പടവും ജാതകവും ഒക്കെ കാണിക്കുന്നും ഉണ്ട് - എന്നിട്ടും കാല്പനികം പോലും ആവില്ലാ എന്നു തോന്നുന്ന സംഭവങ്ങള്‍ ആണ് പടത്തിലുടനീളവും! പടം 2002 ലെ സകല കളക്ഷന്‍ റെക്കോര്‍ഡുകളും ഭേദിച്ചു - ലോകസിനിമയില്‍ തന്നെ ഒരു സംഭവും ആയി! സിനിമയിലെ പല അഭിനേതാക്കളേയും ബ്രസീലിലെ ചേരികളില്‍ നിന്നും സംവിധായകന്‍ കണ്ടു പിടിച്ചവര്‍ ആയിരുന്നു - അവരില്‍ ചിലര്‍ - നായകന്‍ റോക്കറ്റ് ഉള്‍പ്പെടെ കഥ നടക്കുന്ന ‘സിറ്റി ഓഫ് ഗോഡ്’ എന്ന ചേരിയില്‍ നിന്നും ഉള്ളവര്‍ ആയിരുന്നു.


1 comment:

  1. ടെക്നിക്കല്‍ കാര്യങ്ങളില്‍ ആയാലും ശരി, കലാപരമായ കാര്യങ്ങളില്‍ ആയിട്ടാണേങ്കിലും ശരി, ഈ പടം ഏതു ഹോളിവുഡ് പടത്തിന്റേയും അഹങ്കാരം ഇല്ലാതാക്കാന്‍ മാത്രം ക്വാളിറ്റി ഉള്ളതാണ് എന്ന് നിസ്സംശയം പറയാം...

    പുതിയ പോസ്റ്റ് : സിറ്റി ഓഫ് ഗോഡ്നെ പറ്റി.

    ReplyDelete