Thursday, July 8, 2010

ഇനി ഫൈനല്‍ ..


അങ്ങനെ ജര്‍മ്മന്‍ എഞ്ചിനെ സ്പെയിനിലെ കാളകള്‍ ചവുട്ടിക്കൂട്ടി.  പ്രതീക്ഷക്കു വിപരീതമായിരുന്നു സംഭവിച്ചതു. കളി മറന്നു കളിച്ച ജര്‍മ്മനി മൂന്നിലധികം ഗോളുകള്‍ക്ക് തോല്‍ക്കാതിരുന്നതു എന്തോ ആരോ ചേയ്ത മുന്‍‌ജന്മ ഭാഗ്യം ഒന്നു കൊണ്ടു മാത്രം! പൊസഷന്‍ വിട്ടുകൊടുക്കാതെ കളിച്ച സ്പെയിന്‍ ജര്‍‌മ്മന്‍ കളിക്കാരെ അക്ഷരാര്‍ത്ഥത്തില്‍ വട്ടം കറക്കി.

ഇനി തീ പാറുന്ന ഫൈനല്‍‌സ്... ടോട്ടല്‍ ഫുട്ട്ബോളിന്റെ വക്താക്കളായ നെതര്‍ലാന്‍ഡും പൊസഷന്‍ ഫുട്ട്ബോള്‍ കലയാക്കിയ സ്പെയിനും ഈ വരുന്ന ഞായറാഴ്‌ച ലോകം ഉറ്റുനോക്കുന്ന സ്വര്‍ണ്ണക്കപ്പിനായി മാറ്റുരക്കു‌മ്പോള്‍ ഒന്നു നമുക്കുറപ്പിക്കാം - വെറും പുകയല്ല, ഒന്നാന്തരം തീ തന്നെ പാറും കളിക്കളത്തില്‍!

ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ടീമുകളെ തന്നെ പരാജയപ്പെടുത്തി ഫൈനലില്‍ എത്തി നില്‍ക്കുന്ന ഈ രണ്ട് ടീമുകളും തമ്മില്‍ ഏറ്റുമുട്ടു‌മ്പോള്‍ ഞാന്‍ വളരേ സന്തുഷ്ടനാണ് - ഈത്തവണ ജയിക്കുന്നതു ഫുട്ട്ബോള്‍ എന്ന കലയാണ്. ജയിക്കാനായി മാത്രം കളിക്കുന്ന, ജയിക്കുന്നതിനായി എന്തു വൃത്തികെട്ട അടവും  പയറ്റാന്‍ മടിക്കാത്ത ടീമുകളില്‍ നിന്നും ഇവരെ വ്യത്യസ്ഥരാക്കുന്നതു ഇവരുടെ ഫുട്ട്ബോള്‍ എത്തിക്ക്സ് തന്നെയാണ്, ജയിച്ചില്ലാ എങ്കിലും ഞങ്ങള്‍ മികച്ച ഫുട്ട്ബോളേ കളിക്കൂ എന്ന അവരുടെ പിടീവാശി ആണ്.

ഫുട്ട്ബോള്‍ ജയിക്കട്ടെ!


ഞാന്‍ ഫൈനലിലും സ്പെയിനിനെ തന്നെ സപ്പോര്‍ട്ട് ചേയ്യും - ഹോളണ്ടിനെ ഇഷ്ടമില്ലാഞ്ഞിട്ടല്ല, പക്ഷെ സ്പെയിനിനെ, അവരുടെ ഫെയര്‍ ഗെയിമിനെ, അവരുടെ ടീം പ്ലേ-യെ അത്രക്ക് ഇഷ്ടമായതു കൊണ്ടാണ്. കളിക്കൂ സ്പെയിന്‍ .. ജയിക്കൂ.
ഫൈനലിലും ഞാന്‍ ചുവപ്പിടും, ചുവപ്പിട്ട്  ചുവപ്പന്മാരെ ജയിപ്പിച്ച്, ആ ചുവപ്പിട്ടു കിടന്നുറങ്ങും അന്നും ഞാന്‍... പടുകൂറ്റന്‍ കാളകളെ പുഷ്പം പോലെ മെരുക്കുന്ന സ്പാനിയാഡുകള്‍ക്ക് ഓറഞ്ച് പട ഒരു പ്രശ്നമാവില്ലായിരിക്കും, അല്ലേ.. !  പ്രശ്നമായാലും, അതു നമുക്കൊരു പ്രശ്നമാവില്ലാ, കാരണം നമ്മള്‍ സപ്പോര്‍ട്ട് ചേയ്യുന്നതു നല്ല കളിയെ ആണ് - നല്ല കളിക്കാരനെയല്ലാല്ലോ. ;)


6 comments:

  1. ഇനി തീ പാറുന്ന ഫൈനല്‍‌സ്... ടോട്ടല്‍ ഫുഡ്‌ബോളിന്റെ വക്താക്കളായ നെതര്‍ലാന്‍ഡും പൊസഷന്‍ ഫുഡ്‌ബോള്‍ കലയാക്കിയ സ്പെയിനും ഈ വരുന്ന ഞായറാഴ്‌ച ലോകം ഉറ്റുനോക്കുന്ന സ്വര്‍ണ്ണക്കപ്പിനായി മാറ്റുരക്കു‌മ്പോള്‍ ഒന്നു നമുക്കുറപ്പിക്കാം - വെറും പുകയല്ല, ഒന്നാന്തരം തീ തന്നെ പാറും കളിക്കളത്തില്‍!

    ReplyDelete
  2. നല്ല വിശകലനം. ഞാനും സ്പെയിന്‍ ജയിക്കാന്‍ ആഗ്രഹിക്കുന്നു. ജര്‍മ്മനി കളി മറന്ന പോലെ കളിച്ചു. ഒരര്‍ത്ഥത്തില്‍ മുള്ളറുടെ അഭാവം അവരെ വല്ലാതെ ആശയകുഴപ്പത്തിലാക്കി എന്ന് തോന്നുന്നു. അങ്ങനെ നോക്കുമ്പോള്‍, വലിയ കളിക്കാരില്‍ മാത്രം ഉറ്റു നോക്കി ജയിക്കാന്‍ ഒരു ടീമിനും സാധ്യമല്ല എന്നതും തുറന്നു കാണിക്കുന്നു. അത് എല്ലാ കാര്യങ്ങളിലും ഒരു കൂട്ടായ്മയുടെ ആവശ്യകതയെയും പ്രാധാന്യത്തെയും എടുത്തു കാണിക്കുന്നു.

    സസ്നേഹം
    രമേശ്‌ മേനോന്‍
    08.07.2010

    ReplyDelete
  3. Athimohamaanu mone athimoham !!!!spain u thoottu ksheenam maraan Orange juice kodukkam!!

    ReplyDelete
  4. അതെ രമേശേട്ടാ, താരങ്ങള്‍ അല്ല വേണ്ടതു കാര്യം നടക്കാന്‍, പക്ഷെ നല്ല ഒരു ടീമാണ്. :)

    000, സ്പെയിന്‍ ഒരു നല്ല ടീമും ആണ്. :) ഓറഞ്ച് പട കളിക്കും വളരെ നന്നായിട്ട്, ഈ ഫൈനല്‍ ഇതു വരെ ഉണ്ടായിട്ടുള്ളതില്‍ വച്ചു ഏറ്റവും വാശിയേറിയ ഫൈനത്സും ആയിരിക്കും, പക്ഷെ അവസാനം ചിരിയുണ്ടാവുക തീരേ ഫോര്‍വേര്‍ഡ് അല്ലാത്ത പുയോളിന്റേയും പീക്കേയുടേയും മറ്റും ചുണ്ടുകളില്‍ ആവും മിക്കവാറൂം. ;)

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. Víctor Valdés
    Puyol
    Piqué
    Xavi
    Iniesta
    Busquets
    Pedro
    Villa
    മുകളിലത്തെ പേരുവിവര പട്ടിക കണ്ടിട്ട് അതില്‍ Iker Casillas ന്റെ പേരു കാണാനില്ലല്ലൊ എന്ന് ആശ്ചര്യപ്പെടുന്നുണ്ടൊ?
    എങ്കില്‍ പറയട്ടെ ഇത് ടീം Spain ന്റെ List അല്ല മറിച്ച് Team Barcelona യുടേതാണ്. അതുതെന്നെയാണെന്നു തോന്നുന്നു സ്പെയിനെ ഏറ്റവും ഒത്തിണക്കത്തോടുകൂടി കളിക്കാന്‍ സഹായിക്കുന്നത്. മനോഹരങ്ങളായ മൂവ്മെന്റ്സും പൊസഷന്‍ നിലനിര്‍ത്തികൊണ്ടുള്ള അവരുടെ കളി... സൂപ്പര്‍.
    ഇനി ഇവര്‍ Team Barcelona ല്‍ എത്തുബോള്‍ Zlatan Ibrahimovic യും Thierry Henry പിന്നെ ഇരുപത് വയസ്സുകാരന്‍ Bojan Krkic Pérez ഇരുപത്തിമൂന്ന് വയസ്സുകാരന്‍ Lethal in the one on one എന്ന് അറിയപ്പെടുന്ന Lionel Andrés Messi ക്കൂടിച്ചേരും....
    പോരെ...

    ReplyDelete