ഇതിനെ സാഹസമെന്നോ അതിക്രമമെന്നോ, എന്താണ് വിളിക്കേണ്ടതെന്ന് എനിക്ക് തീരെ പിടിയില്ല .. പക്ഷെ ഞാന്‍ മൂന്നും കല്പിച്ചു ചാടിയിറങ്ങുകയാണ് ഈ ഗോദയിലേക്ക് ..
ഞാന്‍ എന്റെ രണ്ടാമത്തെ ബ്ലോഗ് ആരംഭിക്കുകയാണ് , ‘കാഴ്‌ച്ചക്കപ്പുറം‘ (http://kaazchakkappuram.blogspot.com/) എന്നാണ് ഞാനതിനിട്ടിരിക്കുന്ന പേരു, അതില്‍ ഞാന്‍ ഉദ്ദേശിക്കുന്നതു, ഫോട്ടോഗ്രാഫിയില്‍ തികച്ചും അമച്വര്‍ ആയ എന്റെ കൊറേ പടങ്ങളും, പിന്നെ സിനിമാ പ്‌രാന്തനെന്ന നിലയില്‍ ഞാന്‍ കാണുന്ന പടങ്ങളുടെ എന്റെ അഭിപ്രായ പ്രകടനങ്ങളും ആണ് .. സിനിമാപ്രേമികളേ, ഫോട്ടോഗ്രാഫറന്മാരേ .. എന്നോടു ക്ഷമിക്കുമല്ലോ, അല്ലെ?
നിങ്ങളുടെ സഹായ സഹകരണങ്ങള്‍ പ്രതീക്ഷിച്ചു കൊണ്ട് തുടരട്ടേ .. ജയ് ക്യാമറാ ..
Wednesday, April 8, 2009
Friday, April 3, 2009
ഫൂളസ്റ്റ് എക്സ്പരിമെന്റ്സ്

ദി ഫൂളസ്റ്റ് ഡേ ഓഫ് ദി ഇയര്‍ ഈസ് വെന്‍ ദി സ്മാര്‍ട്ടസ്റ്റ് ഓഫ് ദീസ് എക്സ്പരിമെന്റ്സ് ഹാപ്പന്‍ ..
എല്ലാ കൊല്ലവും ഈ ഏപ്രില്‍ ഒന്നിനു ഞാന്‍ വളരെ അധികം പേരെ പറ്റിക്കാറുണ്ട്, അല്ലങ്കില്‍ പറ്റിക്കാന്‍ ശ്രമിക്കാറുണ്ട്, ഇത്തവണ ആ നറുക്കു വീണതു, നിങ്ങള്‍ക്കാണ് .. ഏറ്റോ ഇല്ലായോ എന്നു വരും നാളുകള്‍ നമ്മളെ കാണിക്കട്ടെ.
അതെ .. അതു ഇപ്പോഴും ഒരു സ്വപ്നം മാത്രം .. സ്വപ്നത്തില്‍ നിന്നും ഇറങ്ങി വരാന്‍ ആ സുന്ദരികള്‍ ഇപ്പോഴും വിസമ്മതിക്കുന്നു .. റിയല്‍ ലൈഫില്‍ ഞാന്‍ ഇപ്പോഴും സിംഗിള്‍ .. സ്റ്റില്‍ എ ലുക്കിങ്ങ്, ബ്ലഡി ബാച്ചിലര്‍ ഐ ആം. :)
ഒരാഴ്ച മുന്‍പേ വരെ ഓഫീസിനു മുന്നിലൂടെ ഈ വേനല്‍ക്കാലത്തെ ഉണങ്ങിയ കാറ്റിനെ മദം പിടിപ്പിച്ചുകൊണ്ട് ആ റ്റാറ്റാ ഇന്‍ഡിക്കോം പെണ്‍കുട്ടി നടന്നു പോകുമ്പോള്‍ ഞാന്‍ ചിന്തിക്കാറുണ്ടായിരുന്നു, ഇവളായിക്കൂടേ, .. ഇവളുടേതായിക്കൂടെ ആ സ്വപ്നത്തിലെ പെണ്‍കുട്ടിയുടെ മുഖം എന്നു, പക്ഷെ ഞാന്‍ അതു മനസ്സില്‍ ആലോചിച്ചതു പോലും ദൈവത്തിനു ഇഷ്ടപ്പെട്ടില്ലാന്നു വേണം കരുതാന്‍ .. അവളിപ്പോ നടക്കാറില്ലാ മുന്നിലൂടെ, അവളെ ഇപ്പോള്‍ കാണാറില്ലാ എങ്ങും - എപ്പോഴത്തേം പോലെ എന്റെ ആലോചന തുടങ്ങിയപ്പോഴേ അവളുടെ കല്യാണം കഴിഞ്ഞു കാണും!! ലോകത്തിലേറ്റവും കൂടുതല്‍ കല്യാണം നടത്തിയതിന്റെ ഗിന്നസ് റെക്കോഡ് എനിക്ക് മിക്കവാറും കിട്ടാന്‍ സാധ്യതയുണ്ട് - എനിക്ക്‍ ഒരു പെണ്ണിനെ ആലോചിച്ചാല്‍ വിത്തിന്‍ അ മന്ത്, ആ പെണ്ണിന്റെ മൊതിരമാറ്റം നടക്കും - വേറെ ആരെങ്കിലുമായിട്ട് !
അപ്പോള്‍, എല്ലാവര്‍ക്കും എന്റെ ഏപ്രില്‍ ഫൂള്‍ ആശംസകള്‍ .. യ്യെന്‍ജ്ജോയ്!! ..
Subscribe to:
Posts (Atom)
