Friday, April 3, 2009
ഫൂളസ്റ്റ് എക്സ്പരിമെന്റ്സ്
ദി ഫൂളസ്റ്റ് ഡേ ഓഫ് ദി ഇയര്‍ ഈസ് വെന്‍ ദി സ്മാര്‍ട്ടസ്റ്റ് ഓഫ് ദീസ് എക്സ്പരിമെന്റ്സ് ഹാപ്പന്‍ ..
എല്ലാ കൊല്ലവും ഈ ഏപ്രില്‍ ഒന്നിനു ഞാന്‍ വളരെ അധികം പേരെ പറ്റിക്കാറുണ്ട്, അല്ലങ്കില്‍ പറ്റിക്കാന്‍ ശ്രമിക്കാറുണ്ട്, ഇത്തവണ ആ നറുക്കു വീണതു, നിങ്ങള്‍ക്കാണ് .. ഏറ്റോ ഇല്ലായോ എന്നു വരും നാളുകള്‍ നമ്മളെ കാണിക്കട്ടെ.
അതെ .. അതു ഇപ്പോഴും ഒരു സ്വപ്നം മാത്രം .. സ്വപ്നത്തില്‍ നിന്നും ഇറങ്ങി വരാന്‍ ആ സുന്ദരികള്‍ ഇപ്പോഴും വിസമ്മതിക്കുന്നു .. റിയല്‍ ലൈഫില്‍ ഞാന്‍ ഇപ്പോഴും സിംഗിള്‍ .. സ്റ്റില്‍ എ ലുക്കിങ്ങ്, ബ്ലഡി ബാച്ചിലര്‍ ഐ ആം. :)
ഒരാഴ്ച മുന്‍പേ വരെ ഓഫീസിനു മുന്നിലൂടെ ഈ വേനല്‍ക്കാലത്തെ ഉണങ്ങിയ കാറ്റിനെ മദം പിടിപ്പിച്ചുകൊണ്ട് ആ റ്റാറ്റാ ഇന്‍ഡിക്കോം പെണ്‍കുട്ടി നടന്നു പോകുമ്പോള്‍ ഞാന്‍ ചിന്തിക്കാറുണ്ടായിരുന്നു, ഇവളായിക്കൂടേ, .. ഇവളുടേതായിക്കൂടെ ആ സ്വപ്നത്തിലെ പെണ്‍കുട്ടിയുടെ മുഖം എന്നു, പക്ഷെ ഞാന്‍ അതു മനസ്സില്‍ ആലോചിച്ചതു പോലും ദൈവത്തിനു ഇഷ്ടപ്പെട്ടില്ലാന്നു വേണം കരുതാന്‍ .. അവളിപ്പോ നടക്കാറില്ലാ മുന്നിലൂടെ, അവളെ ഇപ്പോള്‍ കാണാറില്ലാ എങ്ങും - എപ്പോഴത്തേം പോലെ എന്റെ ആലോചന തുടങ്ങിയപ്പോഴേ അവളുടെ കല്യാണം കഴിഞ്ഞു കാണും!! ലോകത്തിലേറ്റവും കൂടുതല്‍ കല്യാണം നടത്തിയതിന്റെ ഗിന്നസ് റെക്കോഡ് എനിക്ക് മിക്കവാറും കിട്ടാന്‍ സാധ്യതയുണ്ട് - എനിക്ക്‍ ഒരു പെണ്ണിനെ ആലോചിച്ചാല്‍ വിത്തിന്‍ അ മന്ത്, ആ പെണ്ണിന്റെ മൊതിരമാറ്റം നടക്കും - വേറെ ആരെങ്കിലുമായിട്ട് !
അപ്പോള്‍, എല്ലാവര്‍ക്കും എന്റെ ഏപ്രില്‍ ഫൂള്‍ ആശംസകള്‍ .. യ്യെന്‍ജ്ജോയ്!! ..
Subscribe to:
Post Comments (Atom)
ദി ഫൂളസ്റ്റ് ഡേ ഓഫ് ദി ഇയര്‍ ഈസ് വെന്‍ ദി സ്മാര്‍ട്ടസ്റ്റ് ഓഫ് ദീസ് എക്സ്പരിമെന്റ്സ് ഹാപ്പന്‍ ..
ReplyDeleteഎന്റെ അടുത്ത സാഹസം ..
oh... enikkithu kelkkanda...!!!!
ReplyDeleteശെടാ, ഏപ്രില്‍ ഫൂള്‍സ് ഡേ മാര്‍ച്ച് മുപ്പത്തൊന്നാം തീയതിയിലേയ്ക്ക് മാറ്റിയോ? ഞാനറിഞ്ഞില്ല.
ReplyDelete:-)
ഞാന്‍ ജപ്പാന്‍ റ്റൈം ആണ് സാധാരണ ഫോളോ ചേയ്യാറു .. അതിനാ കൂടൂതല്‍ ക്വാളിറ്റി. !! ;)
ReplyDeleteആഹാ! ഇതു തന്നെയാ എനിക്കും തോന്നിയേ... വട്ടാണല്ലേ :-)
ReplyDeleteNB:പാച്ചു പറയുന്നു ഏപ്രില്‍ ഫൂള്‍ ആക്കിയതാ എന്ന്... എന്നാ പിന്നെ അങ്ങിനെ തന്നെ... സമ്മതിച്ചു.എന്താ?
ആ പറ്റി, ഞങ്ങള്‍ എല്ലാരും പറ്റി, എന്താ സംശയം???
ReplyDelete