ഇതു തിരഞ്ഞെടുപ്പു കാലം. വല്യേട്ടന്മാര്‍ സഹോദരന്മാരെയും അനന്തിരവന്മാരേയും മൂലക്കിരുത്തുന്ന വഷളന്‍ കാലം. ഇതു ഇടതുപക്ഷത്തിന്റേയും മറ്റു കക്ഷികളുടെയും പരീക്ഷണകാലം.
ഇടതുപക്ഷത്തില്‍, വളരെ അധികം കാലങ്ങളായിട്ട് സഹചാരികള്‍ ആയിട്ടുള്ള ജനതാദള്‍, കമ്മ്യൂണിസ്റ്റ് കക്ഷികളെ പിണക്കാന്‍ യാതൊരു മടിയും കാണിക്കുന്നില്ല മാവോയുടെ പിന്‍തലമുറക്കാര്‍ എന്നതു വളരെ അധികം അപകടകരമായ സ്ഥിതി വിശേഷമായിട്ടാണ് എനിക്കു അനുഭവപ്പെടുന്നതു. അതില്‍ കമ്മ്യൂണിസ്റ്റുകളെ പിണക്കാന്‍ പാടുപെടുന്നതു PDP എന്ന മതാധിഷ്‌ഠിത തീവ്രവാദി പാര്‍ട്ടിയുമായുള്ള ഗാന്ധര്‍വ വിവാഹം രജിസ്റ്റര്‍ വിവാഹം ആക്കി മാറ്റാനുള്ള തത്രപ്പാടില്‍ ആണെന്നുള്ളതു ആണ് ഏറ്റവും ദുഃഖകരമായ കാര്യം - കേരളത്തില്‍ തീവ്രവാദിപ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചു നിര്‍ത്താന്‍ ഏറ്റവും അധികം ഇടയായതു ഇടതു പാര്‍ട്ടികള്‍ക്കുള്ള സ്വാധീനം ആയിരുന്നു ഇത്രയും കാലം - അതിനി എങ്ങനെ ആകുമോ അവോ . ലീഗിനേയും ബി ജെ പി യെയും ഒതുക്കാനാണത്രെ തീവ്രവാദികളെ ഇടതു സഖ്യത്തിനു വേണ്ടത്... എലിയെ പേടിച്ചു ഇല്ലം ചുടൂക എന്നു കേട്ടിട്ടേ ഉള്ളു - ദാ ഇതാണതു !
(ഇന്ത്യന്‍ എക്സ്പ്രസ്സില്‍ ഞാന്‍ ഇന്നലെയോ മറ്റോ ഒരു വാര്‍ത്ത കണ്ടു - അതു മദനിക്കു പല തീവ്രവാദി ആക്രമണങ്ങളിലും പങ്കുണ്ടെന്നു സംശയിക്കുന്ന സൈന്നുദ്ദീന്‍ എന്ന ആളുമായിട്ടുള്ള അപൂര്‍വ്വ സഹൃദബന്ധത്തെ പറ്റിയായിരുന്നു. (വാര്‍ത്ത ഇവിടെ വായിക്കാം) ഇടതുപക്ഷം - പ്രത്യേകിച്ചു പിണറായി വിജയന്‍ വെള്ളം കുറച്ചു കുടിക്കും, ഈ ബന്ധം സത്യമാണെന്നു തെളിഞ്ഞാല്‍!)
ഇന്നത്തെ വാര്‍ത്ത .. CPI -ക്കു മറ്റൊരു സീറ്റ് കൊടുക്കാമെന്നു CPM അറിയിച്ചിരിക്കുന്നു ... മുകറിലെ പടം പോലെ നാട്ടിലെങ്ങും പ്രത്യക്ഷപ്പെട്ട ‘സമ്മര്‍ദ്ദ് ചുവരെഴുത്തു’ കളില്‍ സ്ഥാനാര്‍ത്ഥിയുടെ പേരുകള്‍ വരുമോ, അതോ അരിവാള്‍ നെല്‍ക്കതിരിനു പകരം അരിവാള്‍ ചുറ്റിക നക്ഷത്രം വരച്ചു ചേര്‍ക്കുമോ എന്നതു വരും ദിവസങ്ങളില്‍ തീരുമാനമാകുമെന്നു നമുക്കു പ്രതീക്ഷിക്കാം ..
വാല്‍ക്കഷ്ണം : ഇന്ത്യാവിഷനില്‍ വോട്ട് ആന്‍ഡ് ടാക്ക്. അവിടെ, 70% ത്തില്‍ അധിക്ം പേര്‍ വിചാരിക്കുന്നതു, ഈ പ്രശ്നങ്ങള്‍ ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പു മോഹങ്ങളെ വളരേ ദോഷകരമായി ബാധിക്കും എന്നതാണ് .. എനിക്കും അതു തന്നെ തോന്നുന്നു!
കോണ്‍ഗ്രസ്സിലും പ്രശ്നങ്ങള്‍ ഇല്ലാതില്ല .. ചെന്നിത്തലയും ചാണ്ടിയും പിണങ്ങിയിരിക്കുന്നു. ആന്റണി പാര്‍ട്ടിയില്‍ പിടി മുറുക്കുന്നു .. ചെന്നിത്തലക്കു വേണ്ടി എടുത്ത തീരുമാനം ചാണ്ടിയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നു രാഹുല്‍ ഗാന്ധിക്കു 24 മണിക്കൂറുകള്‍ക്കകം പുനഃപരിശോധിക്കെണ്ടി വരുന്നു. .. സഭകള്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഇടപെടുന്നതിനെതിരെ മുതിര്‍ന്ന നേതാക്കളുടെ പിന്തുണയോടെ മറ്റു കേണ്‍ഗ്രസ്സുകാര്‍ ശബ്ദമുയര്‍ത്തുന്നു.. അവിടെയും പൊട്ടലും ചീറ്റലും കുറവല്ല എന്നതാണ് ഇടതു പക്ഷത്തിനു ആകെഉള്ള ആശ്വാസം.!!
Tuesday, March 17, 2009
തിരഞ്ഞെടുപ്പു കുരിശുകള്‍ - എന്റെ ചുവന്ന ചിന്തകള്‍
Subscribe to:
Post Comments (Atom)
ഇതു തിരഞ്ഞെടുപ്പു കാലം. വല്യേട്ടന്മാര്‍ സഹോദരന്മാരെയും അനന്തിരവന്മാരേയും മൂലക്കിരുത്തുന്ന വഷളന്‍ കാലം. ഇതു ഇടതുപക്ഷത്തിന്റേയും മറ്റു കക്ഷികളുടെയും പരീക്ഷണകാലം.
ReplyDeleteപാച്ചുവിന്റെ അടുത്ത സാഹസം!
politics just changes with time and power..
ReplyDeleteരാഷ്ട്രീയമല്ലേ പാച്ചൂ ഇതും ഇതിലധികവും പ്രതീക്ഷിക്കണം
ReplyDelete