Thursday, July 29, 2010
മന്മോഹന്സിങ്ങെന്താ പാട്ടു പാടാത്തേ?
സ്ഥലം : പെങ്ങള്ടെ വീട്
സമയം : പഞ്ചാബി ഹൌസ് പടം ഓടുന്നു
പ്ലോട്ട് : പെങ്ങള്, അളിയന് എന്നിവര്‍ പടം കാണുന്നു, അനിന്തരവന് അഞ്ച് വയസ്സുകാരന് അര്ജ്ജുന് അവന്റെ സൈക്കിള്‍ ലിവിങ്ങ് റൂമില്‍ ചവിട്ടിക്കളിക്കുന്നു. പടത്തില്‍ ലാലും ജനാര്‍ദ്ദനനും ദിലീപും ഹരിശ്രീ അശോകനും മറ്റും പാട്ട് പാടി രസിക്കുന്നു..
സംഭവം :
അര്ജ്ജുന് : അമ്മേ .. ഇതെന്താ ഇവരുടെ തലേല് ഇങ്ങനെ കെട്ടി വച്ചിരിക്കുന്നേ?
പെങ്ങള് : മോനേ, അതു അവര്‍ സിക്കുകാരാ .. അവര്‍ക്ക് അങ്ങനെ കെട്ടണം .
അര്ജ്ജുന് : ഉം ..
(ഒരു ചുറ്റ് സൈക്കിള്‍ ചവിട്ടി വരുന്നു വീണ്ടും)
അര്ജ്ജുന് : അമ്മേ .. നമ്മടെ മന്മോഹന് സിങ്ങ് .. സിക്കുകാരന് ആണോ? തലേല് ഇങ്ങനെ ഉണ്ട് ...?
പെങ്ങള് : (ചറപറാ വരുന്ന ചോദ്യങ്ങളില്‍ ക്ഷമ നശിച്ച്) അതേ മോനെ, മന്മോഹന് സിങ്ങ് സിക്കുകാരനാ.. അതാ അങ്ങനെ.
..
അര്ജ്ജുന് : ഉം ..
(തീരെ വിശ്വാസം വരാതെ, സംശയത്തോടെ, വീണ്ടും ഒരു ചുറ്റ് സൈക്കില്‍ ചവിട്ടാന്‍ നീങ്ങുന്നു അവന്)
അര്ജ്ജുന് : അമ്മേ .. മന്മോഹന് സിങ്ങ് പാട്ടുപാടുമോ?
പെങ്ങള് : :-o
അര്ജ്ജുന് : പറ അമ്മേ .. പാട്ടു പാടുമോ?
ടിവിയില്‍ ലാല്‍ : ♫...♫
പെങ്ങള്, അളിയന് : :-o
പെങ്ങള് : ... മന്മോഹന് സിങ്ങ് വീട്ടില്‍ പാട്ടു പാടുമോ എന്നു അറിയില്ലാ മോനെ ..
ടിവിയില്‍ ദിലീപ് : ♫...♫
(വീണ്ടും സൈക്കിള്‍ ചവിട്ടിലേക്ക്, ഒന്നു രണ്ട് കറക്കം, അവന്റെ അമ്മയും അച്ഛനും വീണ്ടും സിനിമയിലേക്കും)
അര്ജ്ജുന് : അമ്മേ അതേയ്.... പിന്നെന്താ മന്മോഹന് സിങ്ങിന്റെ പേരു മന്മോഹന് സിങ്ങെന്നിട്ടിരിക്കുന്നേ?
അളിയന് : എന്താ മോനേ?
അര്ജ്ജുന് : അല്ലാ. . ... പാട്ടു പാടൂല്ലാ എങ്കില്‍ എന്തിനാ മന്മോഹന് സിങ്ങിന്റെ പേര് അങ്ങനേ?
പെങ്ങള് : എങ്ങനെ?
അര്ജ്ജുന് : സിങ്ങ് എന്നു വച്ചാ പാട്ടു പാടുക എന്നല്ലേ? സിങ്ങര്‍ അല്ലെങ്കില്‍ പിന്നെ എന്തിനാ .. ???
പെങ്ങള്, അളിയന്, ടിവിയിലെ ദിലീപ്, ലാല്‍, ഹരിശ്രീ അശോകന്, ജനാര്ദ്ദനന് : :-o :-o :-o :-o :-o :-o
ടിവിയിലെ ഊമയായ മോഹീനി : വാട്ട്??
(മോന് അടുത്ത ചോദ്യത്തിനായി വീണ്ടും സൈക്കിള്‍ യജ്ഞത്തിലേക്ക്, പെങ്ങള്, അടുത്ത ചോദ്യമെന്തായിരിക്കുമെന്ന് പേടിച്ച് വീണ്ടൂം സിനിമയിലേക്ക്, അളിയന് ലാപ്ടോപ്പ് തുറന്ന് ജോലി അഭിനയത്തിലേക്കും)
ടിവിയില്‍ ദിലീപ് : ♫...♫ ...
ടിവിയിലെ ഊമയായ മോഹീനി : :-o !
Subscribe to:
Post Comments (Atom)
മന്മോഹന്സിങ്ങെന്താ പാട്ടു പാടാത്തേ?
ReplyDeleteസത്യമായിട്ടും ഞാനിത് ഇപ്പോഴാ കണ്ടത് :) കൃത്രിമമായ ഉപമകള്‍ കോര്‍ത്ത തമാശപോസ്റ്റുകളേക്കാളൊക്കെ ഏറെ ചിരിപ്പിച്ചു, :)
ReplyDeleteഅവന്റെ ചോദ്യം കറക്റ്റല്ലേ?:)
ശരിയാ , ഇതിലും കറക്ട് ആയോരു ചോദ്യം ചോദിക്കാന്‍ പറ്റില്ല. :) പുള്ളേരു ഇങ്ങനത്തെ ചോദ്യങ്ങള്‍ ചോദിച്ചു തുടങ്ങിയാല്‍ പിന്നെ എസ്കേപ്പ് ആവുകയേ രക്ഷയുള്ളൂ!. :)
ReplyDeleteടാങ്ക്സ് ഉഗാണ്ട, നന്ദുചേട്ടാ, വന്നതിനും, കമന്റിട്ടതിനും :)
കൊള്ളാം സൂപ്പര്‍ . ഇപ്പോള്‍ സ്ഥിരമായി വായിക്കുന്നുണ്ട് . ദി ലൂസേര്‍സ് കണ്ടു കച്ചട.
ReplyDelete