Showing posts with label spain national football team. Show all posts
Showing posts with label spain national football team. Show all posts

Thursday, July 8, 2010

ഇനി ഫൈനല്‍ ..


അങ്ങനെ ജര്‍മ്മന്‍ എഞ്ചിനെ സ്പെയിനിലെ കാളകള്‍ ചവുട്ടിക്കൂട്ടി.  പ്രതീക്ഷക്കു വിപരീതമായിരുന്നു സംഭവിച്ചതു. കളി മറന്നു കളിച്ച ജര്‍മ്മനി മൂന്നിലധികം ഗോളുകള്‍ക്ക് തോല്‍ക്കാതിരുന്നതു എന്തോ ആരോ ചേയ്ത മുന്‍‌ജന്മ ഭാഗ്യം ഒന്നു കൊണ്ടു മാത്രം! പൊസഷന്‍ വിട്ടുകൊടുക്കാതെ കളിച്ച സ്പെയിന്‍ ജര്‍‌മ്മന്‍ കളിക്കാരെ അക്ഷരാര്‍ത്ഥത്തില്‍ വട്ടം കറക്കി.

ഇനി തീ പാറുന്ന ഫൈനല്‍‌സ്... ടോട്ടല്‍ ഫുട്ട്ബോളിന്റെ വക്താക്കളായ നെതര്‍ലാന്‍ഡും പൊസഷന്‍ ഫുട്ട്ബോള്‍ കലയാക്കിയ സ്പെയിനും ഈ വരുന്ന ഞായറാഴ്‌ച ലോകം ഉറ്റുനോക്കുന്ന സ്വര്‍ണ്ണക്കപ്പിനായി മാറ്റുരക്കു‌മ്പോള്‍ ഒന്നു നമുക്കുറപ്പിക്കാം - വെറും പുകയല്ല, ഒന്നാന്തരം തീ തന്നെ പാറും കളിക്കളത്തില്‍!

ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ടീമുകളെ തന്നെ പരാജയപ്പെടുത്തി ഫൈനലില്‍ എത്തി നില്‍ക്കുന്ന ഈ രണ്ട് ടീമുകളും തമ്മില്‍ ഏറ്റുമുട്ടു‌മ്പോള്‍ ഞാന്‍ വളരേ സന്തുഷ്ടനാണ് - ഈത്തവണ ജയിക്കുന്നതു ഫുട്ട്ബോള്‍ എന്ന കലയാണ്. ജയിക്കാനായി മാത്രം കളിക്കുന്ന, ജയിക്കുന്നതിനായി എന്തു വൃത്തികെട്ട അടവും  പയറ്റാന്‍ മടിക്കാത്ത ടീമുകളില്‍ നിന്നും ഇവരെ വ്യത്യസ്ഥരാക്കുന്നതു ഇവരുടെ ഫുട്ട്ബോള്‍ എത്തിക്ക്സ് തന്നെയാണ്, ജയിച്ചില്ലാ എങ്കിലും ഞങ്ങള്‍ മികച്ച ഫുട്ട്ബോളേ കളിക്കൂ എന്ന അവരുടെ പിടീവാശി ആണ്.

ഫുട്ട്ബോള്‍ ജയിക്കട്ടെ!


ഞാന്‍ ഫൈനലിലും സ്പെയിനിനെ തന്നെ സപ്പോര്‍ട്ട് ചേയ്യും - ഹോളണ്ടിനെ ഇഷ്ടമില്ലാഞ്ഞിട്ടല്ല, പക്ഷെ സ്പെയിനിനെ, അവരുടെ ഫെയര്‍ ഗെയിമിനെ, അവരുടെ ടീം പ്ലേ-യെ അത്രക്ക് ഇഷ്ടമായതു കൊണ്ടാണ്. കളിക്കൂ സ്പെയിന്‍ .. ജയിക്കൂ.
ഫൈനലിലും ഞാന്‍ ചുവപ്പിടും, ചുവപ്പിട്ട്  ചുവപ്പന്മാരെ ജയിപ്പിച്ച്, ആ ചുവപ്പിട്ടു കിടന്നുറങ്ങും അന്നും ഞാന്‍... പടുകൂറ്റന്‍ കാളകളെ പുഷ്പം പോലെ മെരുക്കുന്ന സ്പാനിയാഡുകള്‍ക്ക് ഓറഞ്ച് പട ഒരു പ്രശ്നമാവില്ലായിരിക്കും, അല്ലേ.. !  പ്രശ്നമായാലും, അതു നമുക്കൊരു പ്രശ്നമാവില്ലാ, കാരണം നമ്മള്‍ സപ്പോര്‍ട്ട് ചേയ്യുന്നതു നല്ല കളിയെ ആണ് - നല്ല കളിക്കാരനെയല്ലാല്ലോ. ;)