Apoorva Raagam/Malayalam/2010/Thriller-Suspence/IMDB/M3DB (4/10)
പ്ലോട്ട് : രണ്ട് കൂട്ടുകാർ .. അവർ കോളേജിൽ പഠിക്കുന്നു, ഒരു പണച്ചാക്കിന്റെ മകളെ പ്രേമിക്കുന്നു, ചാടിച്ച് കൊണ്ട് പോയി രജിസ്റ്റർ കല്യാണം കഴിക്കുന്നു ... പിന്നെ പ്ലോട്ടിൽ ട്വിസ്റ്റോട് ട്വിസ്റ്റ്. കൂടുതൽ പറഞ്ഞാൽ കാണാനുള്ളവർ എന്റെ തലക്കടിക്കും, അതോണ്ട് പറയണില്ലാ :)
വെർഡിക്ട് : അലമ്പ്! ഒരു അമച്വർ നാടകത്തിനു ഈ സിനിമയെക്കാൾ നിലവാരം ഉണ്ടാവും.. . ഈ സിനിമ അന്നു തീയറ്ററിൽ പോയി കാണാഞ്ഞത് ബുദ്ധിപരമായ നീക്കമായി എന്നു എനിക്കിപ്പോൾ തോന്നുന്നു - അന്നു കാണാൻ പറ്റാത്തതിൽ ദുഃഖിച്ചതിൽ ഞാൻ ഇന്നു ഖേദിക്കുന്നു.
നടന്മാർ : എല്ലാരും ഒന്നിനൊന്നു മോശമാണു. ആ നിഷാൻ ഒക്കെ അഭിനയിക്കാൻ ഇനീം പഠിക്കേണ്ടിയിരിക്കുന്നു .. തമ്മിൽ ഭേദം ആസിഫ് അലിയാണു, അവൻ തരക്കേടില്ലാതെ കാര്യം അഭിനയിച്ച് ഫലിപ്പിച്ചിട്ടുണ്ട് - അവസാനം കൊണ്ടെ നശിപ്പിച്ചിട്ടുണ്ടെങ്കിലും.. ജഗതി ഒക്കെ ചുമ്മാ വന്നു ചുമ്മാ പോവുന്നു!
കഥ : കലക്കൻ! .. മറ്റോരു ടീം ആണു ഈ സിനിമ എടുത്തിരുന്നതെങ്കിൽ ഇതു ഒരു ഒന്നാംതരം സിനിമ ആയിരുന്നേനെ. പക്ഷെ, ഈ സിനിമ ആ കഥയോട് നീതി പുലർത്തിയിട്ടില്ലാ എന്നു മാത്രമല്ല, കഥയുടെ മുകളിൽ കുന്തക്കാലിൽ കയറി ഇരുന്നു വൃത്തികേടും ആക്കിയിരിക്കുന്നു.!
സംവിധാനം : വേസ്റ്റ് - സിബിസാർ നല്ല സിനിമകൾ എടുത്തിട്ടുള്ള വ്യക്തിയാണു, പക്ഷെ ഈ സിനിമ അങ്ങാരുടേത് തന്നെയാണോ? ആണെന്നു തോന്നുന്നു, പഴഞ്ചൻ രീതികൾ ആണു ഈ സിനിമയെ ഇത്രേം ബോറാക്കിയിരിക്കുന്നതു ..
വെർഡിക്ട് ഒറ്റ വാക്കിൽ : കാണൽ ഒഴിവാക്കാമെങ്കിൽ ഒഴിവാക്കൂ.. മിനിമം സിബിസാറിനോട് നമുക്ക് ബാക്കിയുള്ള ആദരവ് എങ്കിലും ബാക്കി ഉണ്ടാവും.
വാൽക്കഷ്ണം : മിനിമം, അഭിനയിക്കാനറിയില്ലാത്ത (?) നടന്മാർ ആണു എന്ന് എങ്കിലും മനസ്സിൽ വച്ച് ഷോട്ടുകൾ ഒരല്പം കൂറ്റെ ചെറുതാക്കാമായിരുന്നു എഡിറ്റർക്ക്.. ഇതു നെടുനീളൻ ഷോട്ടുകൾ വച്ച് ആ നടന്മാരുടെ മൊത്തം വീക്ക്നെസ്സുകളും കാണികളെ കാട്ടുന്നു, നിർമ്മാതാക്കൾ. ഈ നടന്മാരോട് സംവിധായക-എഡിറ്റർ ജോഡിക്ക് വല്ല വൈരാഗ്യവും ഉണ്ടോ ആവോ?
ആ നിഷാനു മലയാളം അറിയില്ലേ ആവോ .. പറയുന്നത് ഒന്നു, കേൾക്കുന്നതു മറ്റൊന്നു ..
Showing posts with label sibi malayil. Show all posts
Showing posts with label sibi malayil. Show all posts
Friday, January 14, 2011
Subscribe to:
Posts (Atom)

