Showing posts with label arjun. Show all posts
Showing posts with label arjun. Show all posts

Thursday, July 29, 2010

മന്മോഹന്‍സിങ്ങെന്താ പാട്ടു പാടാത്തേ?



സ്ഥലം : പെങ്ങള്‍‌ടെ വീട്

സമയം : പഞ്ചാബി ഹൌസ് പടം ഓടുന്നു

പ്ലോട്ട് : പെങ്ങള്‍, അളിയന്‍ എന്നിവര്‍ പടം കാണുന്നു, അനിന്തരവന്‍ അഞ്ച് വയസ്സുകാരന്‍ അര്‍ജ്ജുന്‍ അവന്റെ സൈക്കിള്‍ ലിവിങ്ങ് റൂമില്‍ ചവിട്ടിക്കളിക്കുന്നു. പടത്തില്‍ ലാലും ജനാര്‍ദ്ദനനും ദിലീപും ഹരിശ്രീ അശോകനും മറ്റും പാട്ട് പാടി രസിക്കുന്നു..

സംഭവം :

അര്‍ജ്ജുന്‍ : അമ്മേ .. ഇതെന്താ ഇവരുടെ തലേല്‍ ഇങ്ങനെ കെട്ടി വച്ചിരിക്കുന്നേ?

പെങ്ങള്‍ : മോനേ, അതു അവര്‍ സിക്കുകാരാ .. അവര്‍ക്ക് അങ്ങനെ കെട്ടണം .

അര്‍ജ്ജുന്‍ : ഉം ..


(ഒരു ചുറ്റ് സൈക്കിള്‍ ചവിട്ടി വരുന്നു വീണ്ടും)


അര്‍ജ്ജുന്‍ : അമ്മേ .. നമ്മടെ മന്മോഹന്‍ സിങ്ങ് .. സിക്കുകാരന്‍ ആണോ? തലേല്‍ ഇങ്ങനെ ഉണ്ട് ...?

പെങ്ങള്‍ : (ചറപറാ വരുന്ന ചോദ്യങ്ങളില്‍ ക്ഷമ നശിച്ച്) അതേ മോനെ, മന്മോഹന്‍ സിങ്ങ് സിക്കുകാരനാ.. അതാ അങ്ങനെ.
..
അര്‍ജ്ജുന്‍ : ഉം ..
(തീരെ വിശ്വാ‍സം വരാതെ, സംശയത്തോടെ, വീണ്ടും ഒരു ചുറ്റ് സൈക്കില്‍ ചവിട്ടാന്‍ നീങ്ങുന്നു അവന്‍)




അര്‍ജ്ജുന്‍ : അമ്മേ .. മന്മോഹന്‍ സിങ്ങ് പാട്ടുപാടുമോ?

പെങ്ങള്‍ :  :-o

അര്‍ജ്ജുന്‍ : പറ അമ്മേ .. പാട്ടു പാടുമോ?


ടിവിയില്‍ ലാല്‍ : ♫...♫

പെങ്ങള്‍, അളിയന്‍ :  :-o

പെങ്ങള്‍ : ... മന്മോഹന്‍ സിങ്ങ് വീട്ടില്‍ പാട്ടു പാടുമോ എന്നു അറിയില്ലാ മോനെ .. 


ടിവിയില്‍ ദിലീപ് : ♫...♫


(വീണ്ടും സൈക്കിള്‍ ചവിട്ടിലേക്ക്, ഒന്നു രണ്ട് കറക്കം, അവന്റെ അമ്മയും അച്ഛനും വീണ്ടും സിനിമയിലേക്കും)


അര്‍ജ്ജുന്‍ : അമ്മേ അതേയ്....  പിന്നെന്താ മന്മോഹന്‍ സിങ്ങിന്റെ പേരു മന്മോഹന്‍ സിങ്ങെന്നിട്ടിരിക്കുന്നേ?

അളിയന്‍ : എന്താ മോനേ?

അര്‍ജ്ജുന്‍ : അല്ലാ. . ... പാട്ടു പാടൂല്ലാ എങ്കില്‍ എന്തിനാ മന്മോഹന്‍ സിങ്ങിന്റെ പേര്‍ അങ്ങനേ?

പെങ്ങള്‍ : എങ്ങനെ?

അര്‍ജ്ജുന്‍ : സിങ്ങ് എന്നു വച്ചാ പാട്ടു പാടുക എന്നല്ലേ? സിങ്ങര്‍ അല്ലെങ്കില്‍ പിന്നെ എന്തിനാ .. ???

പെങ്ങള്‍, അളിയന്‍, ടിവിയിലെ ദിലീപ്, ലാല്‍, ഹരിശ്രീ അശോകന്‍, ജനാര്‍ദ്ദനന്‍ :
  :-o  :-o  :-o  :-o  :-o  :-o

ടിവിയിലെ ഊമയായ മോഹീനി : വാട്ട്?? 

(മോന്‍ അടുത്ത ചോദ്യത്തിനായി വീണ്ടും സൈക്കിള്‍ യജ്ഞത്തിലേക്ക്, പെങ്ങള്‍, അടുത്ത ചോദ്യമെന്തായിരിക്കുമെന്ന് പേടിച്ച് വീണ്ടൂം സിനിമയിലേക്ക്, അളിയന്‍ ലാപ്‌ടോപ്പ് തുറന്ന് ജോലി അഭിനയത്തിലേക്കും)

ടിവിയില്‍ ദിലീപ് : ♫...♫  ...

ടിവിയിലെ ഊമയായ മോഹീനി :  :-o  !