Essential Killing/Multi-Langauge-Multi Country/2010/Action-Thriller/IMDB/ (8.5/10)
Have graphic content,some violence and sexuality.
പ്ലോട്ട് : അഫ്ഗാനിസ്ഥാനിൽ നിന്നും പിടികൂടപ്പെട്ട ഒരു മുസ്ലീം തീവ്രവാദിയെ അമേരിക്കൻ സൈന്യം തടവിൽ പാർപ്പിക്കുന്നതിനോ, ചോദ്യം ചേയ്യുന്നതിനോ മറ്റോ ആയി ഒരു യൂറോപ്യൻ രാജ്യത്തിൽ എത്തിക്കുന്നു. എയർബേസിൽ നിന്നും അജ്ഞാതമായ ഏതോ സങ്കേതത്തേക്ക് അമേരിക്കൻ സൈന്യം അയാളെ കൊണ്ടുപോവുന്നു. വഴിയിൽ വച്ച് ഇയാളെ കൊണ്ടുപോയിരുന്ന വാഹനം ഐസിൽ തെന്നി അപകടം ഉണ്ടാവുന്നു, അതിൽ നിന്നും ഇയാൾ രക്ഷപ്പെടുന്നു.
അയാൾ രക്ഷപ്പെടുന്ന സ്ഥലം ഏതോ കാട് ആണു, വലിയ ജനവാസമില്ലാത്ത, ഐസാൽ മൂടപ്പെട്ടു കിടക്കുന്ന ഏതോ ഒരു സ്ഥലം. അയാളുടെ ശത്രുക്കൾ : അയാളെ പിടീക്കാൻ വരുന്ന അമേരിക്കൻ പട്ടാളം, മുകളിൽ ചുറ്റിത്തിരികുന്ന ഹെലിക്കോപ്ടറുകൾ, ദുർഘടമായ ഭൂഘടന, കൊടൂം തണുപ്പായ കാലാവസ്ഥ എന്നിവയൊക്കെയാണു. സിനിമയുടെ ക്യാപ്ഷൻ ആയ “Run to live... kill to survive..” കേട്ടാൽ അറിയാം ബാക്കി പ്ലോട്ട്!.
വെർഡിക്ട് : ഉഗ്രൻ ത്രില്ലർ. ഭാഷയെ പേടിക്കേണ്ട - ആകെ ഒന്നോ രണ്ടോ സംഭാഷണങ്ങൾ മാത്രമേ സിനിമയിലുള്ളൂ - അതും ഇംഗ്ലീഷിൽ ആണു, അതിനേയും പേടിക്കേണ്ട, അതിനും വലിയ കാര്യമൊന്നും ഇല്ല സിനിമയിൽ. കഥ നടക്കുന്ന സ്ഥലങ്ങളോ, രാജ്യങ്ങളോ പോലും സിനിമയിൽ എങ്ങും പരാമർശിക്കുന്നില്ല - എന്തിനു നായകൻ ഏതു രാജ്യക്കാരൻ ആണെന്നു പോലും പറയുന്നില്ല സിനിമയുടെ സൃഷ്ടാക്കൾ - അതു കൊള്ളാം!.
അഭിനേതാക്കൾ ആയിട്ട് ഒരാളേ ഉള്ളൂ പ്രധാനമായിട്ട്, അയാളുടെ കഥയാണു ഇതു - അങ്ങാരു ശരിക്കും ജീവിക്കുകയാണു സിനിമയിൽ!, ഉഗ്രൻ.
നായകൻ ഈ ദുർഘടസ്ഥലങ്ങളിലൂടെയൊക്കെ നടക്കുന്നതു കാട്ടുന്നുണ്ട്, സമ്മതിച്ചു, പക്ഷെ കാമറാമാൻ? .. സിനിമയിൽ മൊത്തം Steadicam ആണു ഉപയോഗിച്ചിരിക്കുന്നതു, ഈ ഭാരമുള്ള കാമറയും ചുമന്നുകൊണ്ട് സിനിമയിൽ കാട്ടുന്ന തരം സ്ഥലങ്ങളിലൂടൊക്കെ നടന്നു ഈ പടം പിടിച്ചിരിക്കുന്ന കാമറാ ക്രൂ - സമ്മതിച്ചേ മതിയാകൂ അവരുടെ ഡെഡിക്കേഷനും ടാലന്റും!. ഹാറ്റ്സ് ഓഫ്!.
ഒറ്റ വാചകത്തിൽ : ഡോൺഡ് മിസ്സ്!.
വാൽക്കഷ്ണം : ഇതിലെ മെയിൻ നടൻ : Vincent Gallo സിനിമക്ക് വേണ്ടി ചേയ്ത ത്യാഗങ്ങൾക്ക് ഒരന്തവും ഇല്ലായിരുന്നു - സിനിമ ഷൂട്ട് ചേയ്തതു മൈനസ് 35 ഡിഗ്രി സെൽഷ്യസിൽ ആയിരുന്നു, ആ കാലാവസ്ഥയിൽ വീണു കിടക്കുന്ന ഐസിനു മുകളിലൂടെ പാദരക്ഷകൾ ഒന്നും ഇല്ലാതെ സഞ്ചരിക്കുക എന്നു പറഞ്ഞാൽ ... !! :-o
ഈ സിനിമയുടെ പേര് എനിക്ക് കിട്ടിയതിനു കടപ്പാട് : ബ്ലോഗ്ഗേഴ്സ്/ബസ്സേഴ്സ് ആയ റോബി കുര്യനു, വിനയനു..
Showing posts with label arabic. Show all posts
Showing posts with label arabic. Show all posts
Tuesday, May 10, 2011
Monday, November 1, 2010
അജാമി - Ajami (8/10)
Hebrew-Arabic/2009/Crime-Drama/IMDB/(8/10)
പ്ലോട്ട് : ഒരു സിനിമ - ഒരു കഥ - അഞ്ച് ചാപ്റ്റേഴ്സ് - അഞ്ച് കഥാപാത്രങ്ങൾ - അഞ്ച് തമ്മിൽ ഇഴ ചേർന്നു കിടക്കുന്ന കഥകൾ.. മൊത്തത്തിലുള്ള കഥയുടെ ഗതിയെ, കഥയെപറ്റിയുള്ള കാണികളുടെ മനസ്സിന്റെ പ്രൊജക്ഷനെ ആ അഞ്ച് കഥകളും കൂടെ നിയന്തിക്കുന്നു, കാണികളെ കഥയുടേതായ ഒരു മായാ വലയത്തിൽ അകപ്പെടുത്തുന്നു ഈ സിനിമ. Rashomon സ്റ്റൈലിൽ എടുത്തിരിക്കുന്ന ഈ സിനിമ എന്നെ ഒരിക്കൽ കൂടെ കാണാൻ പ്രേരിപ്പിക്കുകയാണു, എനിക്കുറപ്പാണു, ഒരിക്കൽ കൂടി കണ്ടാൽ ഈ സിനിമയെ ഞാൻ ഇനിയും അധികം സ്നേഹിക്കും.
സിനിമ ഇസ്രയേലിലെ ജാഫാ പ്രവിശ്യലിലെ അജാമി എന്ന സ്ഥലത്ത് നടക്കുന്ന കഥയാണു. ഇസ്രയേൽ ആയതു കൊണ്ട് ഭാഷ രണ്ടാണു ഈ സിനിമയിൽ- അറബികൾ തമ്മിൽ അറബിയും, ഇസ്രയേലികൾ തമ്മിൽ ഹിബ്രുവും സംസാരിക്കുന്നു - ഇവർ പരസ്പരമുള്ള സംസാരം ഹിബ്രുവിലും ആണു. കൂടുതൽ കഥ പറയുന്നില്ല - അത് സിനിമ കണ്ട് രസിക്കൂ. :)
വെർഡിക്ട് : ദി മെമെന്റോ (The Memento) ആണോ ഇതാണൊ ബെറ്റർ സിനിമ എന്നു എനിക്കിപ്പോൾ ഡൗട്ട് ആയി! ( ലോകസിനിമയിലെ ഏറ്റവും നല്ല പടങ്ങളിൽ ഒന്നു എന്നു ജനങ്ങൾ വിശേഷിപ്പിക്കുന്ന മെമെന്റോവും ഇതും തമ്മിൽ താരതമ്യപ്പെടുത്തിയതിനു പോലീസ് പിടീക്കില്ലാ എന്നു വിശ്വസിക്കുന്നു - അങ്ങനെ എങ്ങാനും ഉണ്ടെങ്കിൽ ഞാൻ മിനിങ്ങാന്നേ സ്ഥലം കാലിയാക്കി എന്നു നേരത്തേ അറിയിക്കുകയാണു) .
ഓരോ കഥകൾ നമ്മുടെ മുന്നിലേക്ക് വരും തോറൂം മൊത്തത്തിലുള്ള കഥക്കുണ്ടാവുന്ന മാറ്റം - അതു ഉഗ്രനാണു. അതാണു ഈ സിനിമയുടെ ഹൈലൈറ്റും! ഫിലിം സംഭവം കലക്കൻ. !!
കാണൂ .. ബോറടിക്കില്ല.
വാൽക്കഷ്ണം : ഞാൻ കണ്ട പ്രിന്റ് ഹിബ്രു ഹാർഡ്-സബ്ബ്റ്റൈറ്റിൾഡ് ആയിരുന്നു. അതുകൊണ്ട് ഇംഗ്ലീഷ് സബ്റ്റൈറ്റിത്സ് കൂടെ ഇട്ട് ലൊക്കേഷൻ അഡ്ജസ്റ്റ് ചേയ്താണു കണ്ടതു. .. സബ്റ്റൈറ്റിത്സ് ഉള്ള പ്രിന്റ് നോക്കി സെലക്സ് ചേയ്താൽ നല്ലതു.
Subscribe to:
Posts (Atom)


