Saturday, July 31, 2010
ക്രേസി ഹാര്‍ട്ട് -Crazy Heart (7.5/10)
പ്ലോട്ട് : ഒരു കണ്‍ട്രി (Country music) പാട്ടു എഴുത്തുകാരന്‍-പാട്ടുകാരന്‍-മ്യൂസീഷ്യന്‍. ജീവിതം ഒരല്പം കഷ്ടത്തിലാണ് - ഹോട്ടലുകളിലും പബ്ബുകളിലും മറ്റും പാടി അന്നാന്നത്തെ വെള്ളമടിക്കുള്ള പണം സംഘടിപ്പിച്ചു ജീവിച്ചു പോവുന്നു. അതു പോലെ ഒരിടത്ത് വച്ച് പരിചയപ്പെടുന്ന ഒരു പത്ര ലേഖികയും ആയി ഇഷ്ടത്തിലാവുന്നതും, ഇപ്പോള്‍ കണ്‍ട്രി മ്യൂസിക്ക് സൂപ്പര്‍സ്റ്റാര്‍ ആയ സ്വന്തം ശിഷ്യനു പാട്ടെഴുതി കൊടുക്കാന്‍ തുടങ്ങുന്നതും, അതു വഴി വലിയ അംഗീകാരം നേടുന്നതും അങ്ങാരുടെ ബാക്കി ജീവിതവും ഒക്കെ ആണ് കഥ.
വെര്‍ഡിക്‍ട് : അമ്മേ .. ഞാന്‍ ഈ പടത്തോടെ കണ്‍ട്രി മ്യൂസിക്കിന്റെ വലിയ ഫാന്‍ ആയി .. ഹോ എന്താ സംഭവം - അക്വേസ്റ്റിക് ഗിത്താറിന്റെ കളിയാണ് മൊത്തം..ബഫല്ലോ സോള്‍ജിയര്‍ ഒക്കെ ഞാന്‍ പണ്ട് കേട്ട് ഇഷ്ടപ്പെട്ടിട്ടുണ്ട്, അതും കണ്‍ട്രി ആണോ ആവോ..
സിനിമ : അതും കൊള്ളാം - അങ്ങാരു വെള്ളമടിച്ച് നശിക്കുന്നതും മറ്റും കണ്ടിട്ട് ഇരിക്കപ്പൊറുതി ഇല്ലാതായി ഇടക്ക് എനിക്ക്. അങ്ങേരുടെ അഭിനയത്തിനു ഇത്തവണത്തെ ഓസ്കാര്‍ കിട്ടിയതില്‍ അത്ഭുതമില്ല.! പടത്തിന്റെ കഥയും കൊള്ളാം - നല്ല രീതിയില്‍ എടുത്തു പോയിട്ടും ഉണ്ട് - നല്ല കാലം കഴിഞ്ഞുള്ള ഒറ്റപ്പെടലിന്റെ ദുഃഖം കണ്ട് എന്തോ എനിക്ക് വളരേ ഫീല്‍ അടിച്ചു.. എന്തായാലും ഞാന്‍ തീരുമാനമെടുത്തു : എത്രേം പെട്ടെന്നു കെട്ടിയിട്ടേ വേറേ പരിപാടി ഉള്ളൂ!
പടം സ്ലോ ആണ്, പക്ഷെ വളരെ നല്ലതും ആണ്. :) കണ്ടിട്ടഭിപ്രായം പറയൂ. ..
കണ്ടു നോക്കു സോങ്ങ്സ് ..
വിയറി കൈന്‍ഡ് : ഒറിജിനല്‍ സിങ്ങര്‍ പാടൂന്നു ..
യെഞ്ജോയ് :)
Thursday, July 29, 2010
ദി ഇയര്‍ മൈ പേരന്റ്സ് വെന്റ് ഓണ്‍ വെക്കേഷന്‍ - The Year My Parents Went on Vacation (8.5/10)
Drama/Brazilian-Portuguese/2006/(8.5/10)
Rated PG for thematic material, mild language, brief suggestive content, some violence and smoking.
പ്ലോട്ട് : ഈ പടത്തിന്റെ പേരു എനിക്ക് ആദ്യം കിട്ടുന്നതു ‘ആര്‍ട്ട് ഓഫ് ഫുട്ട്‌ബോള്‍’ എന്ന മലയാളം ബ്ലോഗില്‍ നിന്നാണ്. ഒരു ഫുട്‌ബോള്‍ പടം അല്ല പക്ഷെ ഇത്. ഫുട്ബോള്‍ ഉണ്ട് ഇതില്‍, പക്ഷെ കഥാപാത്രങ്ങളുടെ വികാരങ്ങളെ കാഴ്ചക്കാരിലേക്ക് എത്തിക്കാന്‍, കഥാപാത്രങ്ങളെ കോര്‍ത്തിണക്കുന്ന ഒരു ചരട് പോലെ ആണ് ഇതില്‍ ഫുട്‌ബോള്‍.
കഥ ഇങ്ങനെ : 1970 മെക്സിക്കോ ലോകകപ്പ് തുടങ്ങാന്‍ പോവുന്നു - ബ്രസീല്‍ പെലെയുടെ ശക്തിയില്‍ മൂന്നാം തവണ ലോകകപ്പ് ഉയര്‍ത്താന്‍ ശ്രമിക്കുന്നു. പക്ഷെ, രാജ്യത്ത് മിലിറ്ററി ഭരണത്തിനെതിരെ ഉള്ള പ്രതിഷേധം ശക്തം. സിനിമയിലെ നായകനായ കൊച്ചന്റെ (മോറോ) അച്ഛനും അമ്മയും ധൃതി പിടിച്ച് പാക്ക് ചേയ്ത് മകനെ അകലെ ഉള്ള അപ്പൂപ്പന്റെ വീട്ടില്‍ കൊണ്ടാക്കുന്നു. എന്നിട്ട് അവര്‍ വെക്കേഷനു പോകുന്നു, ബ്രസീലിന്റെ കളിക്ക് മൂന്നേ എത്താമെന്നു മകനു വാക്ക് കൊടുത്തിട്ട്. പക്ഷെ ആ അപ്പൂപ്പന്‍ അവര്‍ എത്തുന്നതിനു മുന്നേ തന്നെ ഹാര്‍ട്ട് ഫെയ്ലിയര്‍ ആയി മരിക്കുന്നു, അതറിയാതെ അങ്ങേരുടെ വീടിനു മുന്നില്‍ അവന്‍ കാത്തു നില്‍ക്കുന്നു. അയല്‍ക്കാരന്‍ ആയ പ്രായമുള്ള മനുഷ്യന്‍ പയ്യനെ സ്വന്തം വീട്ടിലേക്ക് കയറ്റി ഇരുത്തുന്നു, അവിടെ അവന്‍ സ്വന്തം അച്ഛനമ്മമാര്‍ വരുന്നതും കാത്ത് ഇരിക്കുകയാണ്.
ബ്രസീലിന്റെ കളികള്‍ ഓരോന്നായി കടന്നു പോവുകയാണ്, പക്ഷെ വരാത്ത മാതാപിതാക്കളെ കാത്തിരിക്കുന്ന, അതിനിടയില്‍ പുതിയ കൂട്ടുകാരെ കണ്ടെത്തുന്ന, സ്വന്തം ലക്ഷ്യം ഒരു ഗോള്‍കീപ്പര്‍ ആവുക എന്നതാണേന്ന് തിരിച്ചറിയുന്ന ആ പയ്യന്റേ കഥയാണ് ഈ പടത്തിലൂടെ നമ്മുടെ മുന്നില്‍ എത്തുന്നത്.
വെര്‍ഡിക്ട് : സംഭവം കൊള്ളാം. സംവിധായകന്‍ ടി വി യില്‍ വരുന്ന കളികളുടെ ലൈവ് ടെലിക്കാസ്റ്റിലൂടെ, അവയ്ക്കിടയില്‍ പയ്യന്റേയും മറ്റുള്ളവരുടേയും മാനസിക വ്യാപാരങ്ങള്‍ കാട്ടുന്നതു വളരെ നന്നായിട്ടുണ്ട്. പക്ഷെ ഇതിലെ താരം സിനിമാറ്റോഗ്രാഫി ആണ്. ക്യാമറ നമ്മള്‍ നോക്കി ഇരുന്നു പോവും - ക്വാളിറ്റി നമുക്ക് അറിയാം, ഓരോ നിമിഷത്തിലും - ചടുലമായ മൂവ്മെന്‍സ്റ്റ് ഒന്നു പോലും ഇല്ല, ബ്രത്ത് ടേക്കിങ്ങ് വിഷ്വല്‍സിന്റെ പൊടി പോലും കാണാനില്ല, പക്ഷെ ... എനിക്ക് പറയാന്‍ അറിയില്ല, പക്ഷെ, എനിക്കിഷ്ടായി. (ഇനി ഇതല്ല നല്ല ക്യാമറ വര്‍ക്ക് എന്നു ആരെങ്കിലും പറഞ്ഞാല്‍ .. സോറി - നിങ്ങള്‍ക്ക് വിവരമില്ല, ഇതാണ് ‘എനിക്ക്‘ നല്ല ക്യാമറാ വര്‍ക്ക്! :) )
നല്ലോരു പടം ആണിത്. മനസ്സിലാവണ ഭാഷ ഒന്നും അല്ല ഇതില്‍, പക്ഷെ - കാണൂ, നിങ്ങള്‍ക്കിഷ്ടാവും.
Subscribe to:
Posts (Atom)


