Monday, September 20, 2010
ശിക്കാർ - Shikkar (5/10)
പ്ലോട്ട് : ആരുടെയോ ഒക്കെ കൈയ്യിൽ നിന്നും ഒളിച്ച് കഴിയുന്ന നായകൻ.. നായകനെ പിടിക്കാൻ വില്ലന്മാർ വരുന്നു. ആ വേട്ടയുടെ കഥയാണു ശിക്കാർ.
വെർഡിക്ട് : ലാലേട്ടന്റെ പടമായതു കൊണ്ട് മാത്രം പറയുന്നു - പോര. അല്ലായിരുന്നേൽ ചവറ് എന്നു വിളിച്ചേനെ ഞാൻ. സംവിധായകൻ ഒരു സാദാ- സംവിധായകൻ മാത്രം. അങ്ങേരുടെ ഒരു സീൽ എങ്ങും കാണാനില്ല. ചവറു തമാശകൾ (ഉണ്ടാക്കനുള്ള ശ്രമം), ഡബിൾ മീനിങ്ങ് കോമഡി (അതും ശ്രമം മാത്രം), തമാശക്കായുള്ള കൊറേ താരങ്ങൾ, തല്ലു കൊള്ളാൻ അവർക്കായി വെവ്വേറേ സീനുകൾ, സെന്റിക്കായി വേറേ ചില താരങ്ങൾ - അവരുടെ സീനുകൾ, പാട്ടിനായി വേറേ രണ്ടെണ്ണം അഡ്ഡീഷണൽ ഇമ്പോർട്ട് ... ആകെ മൊത്തം സിനിമ കണ്ടാൽ ഓരോ ഭാഗവും വേവ്വേറേ പടങ്ങളിൽ നിന്നും കട്ട് ചേയ്ത് എടൂത്തിരിക്കുന്നതെന്നു തോന്നുന്ന വിധം ആണു നിർമ്മിതി.
ഇതെല്ലാം പറഞ്ഞത് ആദ്യ പകുതിയെ പറ്റിയാണു. പക്ഷെ അതു കഴിഞ്ഞ് സിനിമ മാറുന്നു. അത്ര കേമം ഒന്നും അല്ലാ എങ്കിലും കണ്ടിരിക്കാൻ പറ്റുന്ന വിധം ആണു രണ്ടാം പകുതി മുന്നേറുന്നതു. ആദ്യ പകുതിയുടെ ബോറടി രണ്ടാം പകുതിയിൽ ഇല്ല. - ആദ്യ പകുതിയിലെ മോഹൻലാൽ ഒഴിച്ച് വേറേ താരങ്ങൾ മിക്കവരും തന്നെ രണ്ടാം പകുതിയിൽ ഇല്ലാ എന്നു വേണമെങ്കിലും പറയാം. സ്നേഹ, ജഗതി, സുരാജ് വെഞ്ഞാറമ്മൂട്, ലാൽ, തുടാങ്ങിയ വൻ താരങ്ങളെ എന്തിനാണു ഇതിൽ പിടീച്ചിട്ടിരിക്കുന്നേ ആവോ!
പക്ഷെ ലൊക്കേഷൻ കൊള്ളാം - ആകെ പച്ചമയം ! :)
വാൽക്കഷ്ടം : ലോജിക്ക് വീട്ടിൽ വച്ച് മാത്രം പടം കാണാൻ പോവുക. ചില കഥാപാത്രങ്ങൾ സീനുകൾക്കിടെ അപ്രത്യക്ഷർ ആവുന്നു ( കലാഭവൻ മണി അഭിനയിക്കുന്ന കഥാപാത്രം ഇടക്കുള്ള ഒരു സീനിൽ കാണാതാവുന്നുണ്ട് - അങ്ങാരു ആ സീനിലുണ്ടെങ്കിൽ അടുത്ത സീനിലെ സംഭവം നടക്കില്ലാത്തതു കൊണ്ടാവണം അങ്ങാരെ മുക്കിയതു.) സ്പെഷ്യൽ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടിരിക്കുന്ന ആന്റി ടെറർ ഫോഴ്സിലേയോ മറ്റോ ഓഫീസറെ ഒരു റിട്ടയേർഡ് കാലി-പോലീസുകാരൻ ഉപദേശിച്ച് നന്നാക്കുന്നതു പോലെ കോറേ ലോജിക്കൽ പ്രശ്നങ്ങൾ അവിടിവിടെ ഉണ്ട്.. ക്ലൈമാക്സ് ഉൾപ്പെടുന്നതിനാൽ ഞാൻ അതു ഇവിടെ പറയുന്നില്ല :)
കണ്ട് നോക്കൂ. അഭിപ്രായം പറയൂ :)
Labels:
jagathi sreekumar,
lalu alex,
mohanlal,
samudrakkani,
shikkar,
sneha,
suraj venjarammoodu
Subscribe to:
Post Comments (Atom)
No comments:
Post a Comment