Monday, September 6, 2010

ഐ ഹേറ്റ് ലവ് സ്റ്റോറീസ് - I Hate Love Storys (6/10)


പ്ലോട്ട് : നായകൻ : ലവ് സ്റ്റോറീസിനേം ലവ് എന്ന വാക്കിനെ തന്നെയും വെറുക്കുന്നു. എന്നാൽ പുള്ളി വർക്ക് ചേയ്യുന്നതു ബോളീവുഡിലെ ടോപ്പ് ലവ് സ്റ്റോറി ഡയറക്ടറുടെ അസിസ്റ്റന്റ് ആയിട്ടാണു.  നായിക  ആസ് യൂഷ്വൽ -: ലവ് സ്റ്റോറീസിനേം ലവിനേം ഇഷ്ടപ്പെടുന്നു. ഒരു കാമുകൻ കുട്ടിക്കാലം മുതൽക്കുണ്ട് ഓൾക്ക്. പിന്നെ  വെറുക്കുന്നവന്റെ വെറുപ്പ് മാറുന്നതും കഥ സാദാ ബോളീവുഡ് മസാലപ്പടം ലെവലിലേക്ക് വരുന്നതും ഒക്കെ ആണു സംഭവം. പക്ഷെ ഒരു കാര്യമുണ്ട് കേട്ടോ - കഥയിൽ എന്തു സംഭവിക്കുന്നതിനു മുൻപും വോയിസ് ഓവറിൽ സാദാ ബോളീവുഡ് പടത്തെ കുറ്റം പറഞ്ഞു കൊണ്ട് ആണു അതേ കാര്യം ചേയ്യുന്നതു - അതൊരു ചേഞ്ച് ആണു. . ;)

വെർഡിക്ട് : ആദ്യാവസാനം ലവ് സ്റ്റോറീസിനെ വെറുക്കുന്നു വെറുക്കുന്നു എന്നു പറയുന്ന നായകൻ, സിനിമകളിലെ പാട്ടുപാടലും, വെള്ളമടിയും ഒക്കെ വെറുക്കുന്ന നായകൻ - ചേയ്യുന്നതു മൊത്തം അതാണു. പകുതി കഴിഞ്ഞാൽ പടം ശരിക്കും ഒരു കരൺ ജോഹർ പടം (പാട്ട്-വിരഹം-കുടൂംബസ്നേഹം-എയർപ്പോർട്ട്-തിരിച്ചോടൽ-പ്രേമസാഫല്യം) ആയി മാറുകയാണു. ചുമ്മാ ഓരോ സന്ദർഭങ്ങൾ ഉണ്ടാക്കി കൈയ്യടി വാങ്ങാനുള്ള വ്യഥാ ശ്രമം.


ഇനി നല്ല വശം : പകുതി വരെ, പടം വളരേ രസകരം ആയിരുന്നു. സോനം കപൂറും ഇമ്രാൻ ഖാനും ആയിട്ടുള്ള കൊ‌മ്പിനേഷൻ ആൻഡ് കെമിസ്ട്രി കിടു. ലവന്റെ കെയർഫ്രീ ആറ്റിറ്റ്യൂഡ് അഭിനയം കൊള്ളാം. പക്ഷെ ഇപ്പോഴും ആ മാനറിസംസ് ഇടക്കിടക്ക് ചാടി വീഴുന്നുണ്ട് മുഖത്തേക്ക്. സോനം കപൂർ ഇതിൽ ആണു ആദ്യായിട്ട് എനിക്കിഷ്ടാവുന്നതു. പക്ഷെ ഏറ്റവും നന്നായിരിക്കുന്നതു ..... നായകന്റെ ഫ്രണ്ട് ആയിട്ടഭിനയിക്കുന്ന ലവനാണു - സ്പ്രൈറ്റിന്റെ പരസ്യത്തിലെ തടിയൻ പയ്യൻ. ലവൻ കിടു എന്നു പറഞ്ഞാൽ പോര, കിക്കിടു!. ബാക്കി സബ്ബ് ബക്വാസ്!

പകുതി കഴിഞ്ഞാൽ ബോറാണു. പക്ഷെ ആദ്യ പകുതി കണ്ടിരിക്കാവുന്നതും ആണു. സൊ, എന്റെ അഭിപ്രായം, ഒട്ടും പേടിക്കാതെ സിഡി/ഡിവിഡി എടുത്തോളുക, പകുതി കണ്ടോളുക, പകുതി കഴിഞ്ഞ് ബോറടിക്കുന്നു എങ്കിൽ നിർത്താം, എന്നാലും സിഡി വാടക നഷ്ടമാവില്ല.!  പകുതി കഴിഞ്ഞും മറ്റേ സ്പ്രൈറ്റ് നടന്റെ ന‌മ്പേഴ്സ് ഉണ്ട്, പക്ഷെ ആദ്യ പകുതിയുടെ അത്രേം ഇല്ല.  , എനിക്കിഷ്ടായി, പക്ഷെ മിക്ക റിവ്യൂസും പടം വളരേ മോശം എന്നാണു, അതു കൊണ്ട് സ്വന്തം റിസ്കിൽ കാണുക.  ഈ സജ്ജക്ഷനു ഞാൻ മുൻ‌കൂർ ജാമ്യം എടുക്കുന്നു!

വാൽക്കഷ്ടം : സ്പെല്ലിങ്ങ് തെറ്റിച്ച് എഴുതുന്ന പരിപാടിയേ എനിക്കിഷ്ടാല്ല, എനിക്ക് അക്ഷരപിശാശിന്റെ ബാധ ഉണ്ടെങ്കിൽ പോലും. അപ്പോഴാണു ഈ പടത്തിന്റെ ടൈറ്റിലിൽ തന്നെ സ്പെല്ലിങ്ങ് മിസ്റ്റേക്ക്!.. ഇഡീയറ്റ്സ്!


1 comment:

  1. ഞാനും കഴിഞ്ഞ ദിവസം കണ്ടേ ഉള്ളു.പടം മോശം എന്ന് തന്നെയാണ് എന്റെയും അഭിപ്രായം. പക്ഷെ തീര്‍ച്ചയായും ആദ്യ പകുതി രസകരമായി(എന്ന് വെച്ചാല്‍ ബോറടിക്കില്ല) കണ്ടിരിക്കാം. പിന്നെ റിമോട്ട് കയ്യില്‍ വെക്കുന്നതാണ് നല്ലത്. എന്നിട്ട് അങ്ങട് ഓടിച്ചു വിടുക തന്നെ. ആ കെമിസ്ട്രി വളരെ ഇഷ്ട്ടപ്പെട്ടു...സോനം കപൂറിനെ ഡല്‍ഹി സിക്സില്‍ വളരെ ഇഷ്ട്ടപ്പെട്ടിരുന്നു... മൊത്തത്തില്‍ ഒരു അലമ്പ് സ്ക്രിപ്റ്റ്‌ ...നല്ല റിവ്യൂ :)

    ReplyDelete