Monday, September 6, 2010

നായകൻ - Nayakan (6/10)


പ്ലോട്ട് : പ്രതികാരം ആണു കഥ. നായകൻ ഒരു കഥകളി ആർട്ടിസ്റ്റ്. തുടങ്ങുന്നതു തന്നെ നായകനും കൂട്ടുകാരും ഒരു വണ്ടി ആക്സിഡന്റിൽ ‘മരിക്കു’ന്നതാണു. പോസ്റ്റ്മോർട്ടത്തിനിടയിൽ നായകൻ ചാടി എഴുന്നേൽക്കുന്നു, അങ്ങനെ ജീവൻ രക്ഷപ്പെടുന്നു. കഥ മുന്നോട്ടും പിന്നോട്ടും ചറപറാ ഫ്ലാഷ്ബാക്കുകളിലൂടെയും ഫ്ലാഷ്ബാക്കിലെ ഫ്ലാഷ്ബാക്കിലൂടെയും ഒക്കെ നീങ്ങുന്നുണ്ട്. ഒരേ കഥ പലർ പറയുന്ന രീതിയും അവലംബിച്ചിട്ടുണ്ട്.

വെർഡിക്ട് : തുടക്കവും, കഥ പറയുന്ന രീതിയും, ടെക്നിക്കൽ കാര്യങ്ങളും ഒക്കെ നല്ലതായി എങ്കിലും ഒരു ആവറേജ് പടം ആ‍യിട്ട് അവശേഷിക്കുന്നു ഈ പടം. മോശം അഭിനയവും, മോശം സംവിധാനവും ഒക്കെക്കൂടെ അവസാന ഒരു അരമണിക്കൂർ സഹിക്കാവുന്നതിലേറെ ആക്കുന്നുണ്ട്.  ബോറഭിനയം പുതുമുഖങ്ങൾ ആണു ചേയ്യുന്നതെങ്കിൽ ക്ഷമിക്കാമായിരുന്നു, പക്ഷെ തിലകനും സിദ്ദിഖും വരെ തങ്കളുടെ റോളുകൾ ഓവർ ആക്കുന്നുണ്ട് എന്നതാണു കഷ്ടം.!

പടത്തിന്റെ പല കാര്യങ്ങളും പല ഹോളീവുഡ് പടങ്ങളിൽ കണ്ട് മറന്നതു പോലെ .. സീൻ ട്രാൻസിഷൻസും മറ്റും.  റിഡ്ലി സ്കോട്ട് സിനിമകളിലെ ഒരു സംഭവം ഓർമിപ്പിക്കുന്നു..  ക്യാമറ ഹാൻഡ് ഹെൽഡ് ജെർക്കി വർക്ക് ആണു മിക്കപ്പോഴും - പക്ഷെ എന്നിട്ടും ബോൺ സിനിമകളിലെപ്പോലെ സിനിമയിലെ സംഭവങ്ങളിലേക്ക് കാഴ്ചക്കാരനെ കൊണ്ട് ചെന്നു ആക്കാൻ സാധിക്കുന്നില്ല എന്നും തോന്നി.  കഥയിലെ പല സംഭവങ്ങൾ കഥകളിയിലെ ടെംസ് - പുറപ്പാട്, തോടയം.. എന്നിങ്ങനെ വച്ച് കാണിക്കാൻ ശ്രമിച്ചിരിക്കുന്നതു കൊള്ളാം. സിനിമ തുടങ്ങിയപ്പോഴേ സിനിമയുടെ ടെക്ക്നിക്കൽ വശം എന്നെ ആകർഷിച്ചു എന്നും ഇവിടെ പറയേണ്ടതാണു.

ഒരു പുതുമുഖസംവിധായകന്റെ പടം എന്ന നിലക്ക് ഇഷ്ടപ്പെടണം എന്നുണ്ട്  , പക്ഷെ അവസാന അരമണിക്കൂർ, അതു എന്നെക്കൊണ്ട് അതു ചേയ്യാൻ സമ്മതിക്കുന്നില്ല. അവസാന അര മണിക്കൂർ അറു ബോറ്.  ആദ്യ പകുതി സഹിക്കബിൾ. സിനിമ ആദ്യ ക്ലൈമാക്സിൽ നിർത്തേണ്ടതായിരുന്നു, എങ്കിൽ ഇതിലും വളരേ ബെറ്റർ ആയിരുന്നേനെ!


5 comments:

 1. മുഴുവനായും യോജിക്കുന്നില്ല. പലതിനോട് ഏറെയും വിയോജിക്കുന്നു. ഒരു പുതുമുഖ സംവിധായകന്‍/തിരക്കഥാകൃത്ത്, ഏറെയും പുതുമുഖ ടെക്നീഷ്യന്മാര്‍/അഭിനേതാക്കള്‍ എന്ന നിലക്ക് തന്നെ വേണം ഇതിനെ വിലയിരുത്തുവാന്‍. 20 വര്‍ഷത്തിലേറെയായി മലയാളത്തില്‍ സിനിമ ചെയ്യുന്ന പലര്‍ക്കും സാധ്യമാകാതെ പോയ പല കാര്യങ്ങളുമാണ് ഈ സിനിമയില്‍ ഇതിന്റെ പിന്നണിക്കാ‍ാര്‍ ചെയ്തിരിക്കുന്നത്. അത് ടൈറ്റില്‍ ഡിസൈന്‍ മുതല്‍ (ഇപ്പോഴും കറുത്ത പശ്ചാത്തലത്തില്‍ വെളുത്ത അക്ഷരവും അതിനിടക്കു ചുവന്ന വരയുമാണ് മലയാളത്തില്‍ പലര്‍ക്കും ലേറ്റസ്റ്റ് സ്റ്റൈയില്‍!!!!!) സിനിമയുടെ അവസാനം വരെ, അതിന്റെ കോസ്റ്റൂംസ് തന്നെ നോക്കു. ഒരു ചുവപ്പ്/ഓറഞ്ച്/മഞ്ഞ കുപ്പായം ഇല്ലാതെ ഒരു നായകനെ/നായികയെ മലയാളത്തില്‍ കാണാന്‍ പറ്റുമോ? ഓരോ ഫ്രെയിമും നല്ല കളര്‍ സ്കീം ആണ്. ബാംഗ്രൌണ്ട് സ്കോര്‍ മികച്ചതുമാണ്. എഡിറ്റിങ്ങും. കഥ പറഞ്ഞ രീതിയും ട്രീറ്റുമെന്റും മലയാള സിനിമയില്‍ പൊതുവേ ആരും ഉപയോഗിക്കാത്തതാണ്. സൂപ്പര്‍ താരങ്ങളും, ബിഗ് ബഡ്ജറ്റും 25 വര്‍ഷത്തെ സംവിധാന പരിചയവും , എല്ലാ സെറ്റപ്പും ഉണ്ടായിട്ടും ഇവിടത്തെ ലബ്ധപ്രതിഷ്ഠര്‍ക്ക് ചെയ്യാന്‍ പറ്റാത്ത ഒരു കാര്യമാണ് ഈ ചെക്കന്‍....ലിജോ ജോസ് എന്ന ചെക്കന്‍ തന്റെ ആദ്യ പടത്തില്‍ ചെയ്തിരിക്കുന്നത്. അത് തീര്‍ച്ചയായും പ്രോത്സാഹനം അര്‍ഹിക്കുന്നുണ്ട്. ഈ പറഞ്ഞ കാര്യത്തില്‍. ജോഷി എന്ന ഡയറക്ടറെ വേണമെങ്കില്‍ നമുക്ക് വിമര്‍ശിക്കാം മറ്റു ഇന്ത്യന്‍./വിദേശ സിനിമകളെ താരതമ്യം ചെയ്ത്. പക്ഷേ, ഇതുവരെ തന്റെ പ്രൊഫൈല്‍ കാണിക്കാന്‍ സാധിക്കാതിരുന്ന ലിജോ ജോസിന്റെ ആദ്യ സംരംഭത്തെ തഴക്കം വന്നൊരു സംവിധായകന്റെ പടത്തെ വിലയിരുത്തുന്ന പോലെ വിലയിരുത്തരുത്. അതും, മലയാള സിനിമ എന്ന വട്ടത്തിനുള്ളില്‍..

  ReplyDelete
 2. ഛെ...ഞാന്‍ പറയാന്‍ വന്ന പലതും മുകളിലെ കമന്റില്‍ വന്നു കഴിഞ്ഞു. ഞാന്‍ 9 എന്നൊരു റേറ്റിങ്ങും ബ്ലോഗില്‍ നല്‍കി എല്ലാവരോടും കാണണം എന്ന് പറഞ്ഞ നടന്ന പടമായിരുന്നു ഇത്. പ്രത്യേകിച്ചു മലയാള സിനിമകള്‍ വ്യത്യസ്ഥമാവുന്നില്ല എന്ന് പറഞ്ഞു നടന്നവരോട്.
  ഒരു കാര്യത്തോട് യോജിക്കുന്നു, തിലകന്‍ ആ റോളുമായി തീരെ പൊരുത്തപ്പെടുന്നതായി എനിക്കും തോന്നിയില്ല.

  ചില കാര്യങ്ങള്‍ പോയിന്റ് ചെയ്യട്ടെ ...
  ---------------------------------------
  ലിജോ ജോസ്‌ പെല്ലിശ്ശേരി പരസ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആളാണ്‌(എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍). അത്തരം പരസ്യ സിനിമകള്‍ ഉണ്ടാക്കുന്ന ഇടങ്ങളില്‍ വില കൂടിയ ഹൈ ക്വാളിറ്റി ക്യാമറയും മറ്റു സാങ്കേതിക വശങ്ങളും ഉപയോഗിക്കുവാറുണ്ടല്ലോ. അത്തരം ഒരു സാധ്യതയെ ചൂഷണം ചെയ്താണ് ലിജോ തന്റെ സിനിമ സംവിധാനം ചെയ്തത്. അതിന്റെ ഗുണങ്ങള്‍ സിനിമയില്‍ വ്യക്തമായും കാണുന്നുണ്ട്. സിദ്ധിക്കിന്റെ തലച്ചോറു ചിതറുന്ന രംഗം ഒറ്റ ഷോട്ടില്‍ മുന്നില്‍ നിന്നും പിന്നിലേക്ക്‌ വരുമ്പോഴേക്ക് ഗ്രാഫിക് ഷോട്ടായി മാറുന്ന കാഴ്ച, ഇരുട്ടിനെ സിനിമയില്‍ സമര്‍ത്ഥമായി വിനിയോഗിക്കുന്ന രീതികള്‍, അങ്ങനെ ഒരുപാട് കാര്യങ്ങള്‍.
  ലിജോയെ ഒഴിച്ചു നിര്‍ത്തിയാല്‍ അമല്‍ നീരദ്‌ മാത്രമേ ടെക്നിക്കലി പ്രോഫൌണ്ട് ആയ സിനിമകള്‍ എടുക്കുന്നുള്ളൂ. അതില്‍ തന്നെ നീരദ്‌ ടെക്നിക്കല്‍ ആസ്പെക്ടിനു കൂടുതല്‍ പ്രാധാന്യം കൊടുത്തിരുന്നു സാഗര്‍ അലിയാസ് ജാക്കിയില്‍.
  ഇനി കഥ കൊണ്ട് പോയ രീതിയാണെങ്കിലും വളരെ സമര്‍ത്ഥമായിരുന്നു. നേര്‍ രേഖയില്‍ പറയാതെ പല ഭാഗങ്ങളെയും തമ്മില്‍ കൂട്ടി യോജിപ്പിച്ചു ഒടുവില്‍ കഥാന്ത്യത്തിനോട് അടുത്തു വരുന്ന ഭാഗം കഥയുടെ ആദ്യ ഭാഗത്തിന്റെ തുടര്‍ച്ചയില്‍ എടുത്തത്. സിദ്ദിക്കിന്റെ അഭിനയം പെര്‍ഫെക്റ്റ്‌ എന്നെ ഞാന്‍ പറയു... ആ ക്യാരക്ട്ടരിന്റെ ആ സ്വഭാവത്തിനു കാരണം എക്സൈറ്റഡ് ആയിട്ടുള്ള രീതികളാണ്. അമിതമായി ഇത്തരം എക്സൈറ്റഡ് പ്രവണത ഉള്ളവര്‍ കഴിക്കാറുള്ള വാലിയം സിദ്ദിക്ക് സിനിമയില്‍ ഉപയോഗിക്കുന്നതായി കാണിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ എന്നെ സംബന്ധിച്ച് ആ ക്യാരക്ടര്‍ ജസ്റ്റിഫൈഡ് ആയിരുന്നു.
  ടി ഡി ദാസന്‍, നായകന്‍ എന്നീ രണ്ടു സിനിമകളുമായി താരതമ്യം ചെയ്യുവാന്‍ പോലും പറ്റാത്ത സിനിമകളാണ് പിന്നെ ഇറങ്ങിയതെല്ലാം.മാത്രവുമല്ല ഇംഗ്ലീഷ് സിനിമയായ പ്രേസ്ടീജിന്റെ അംശങ്ങള്‍ വളരെ സമര്‍ത്ഥമായി ഇതില്‍ വിനിയോഗിച്ചിട്ടുമുണ്ട്. The story was average. But the script and direction were brilliant.

  ReplyDelete
 3. പിന്നെ ഈ സിനിമ ഒരു ചെറിയ സ്ക്രീനിലെ കാഴ്ച്ചക്കു പറ്റിയതാണ് എന്ന് തോന്നുന്നില്ല. സിനിമ ഫ്ലോപ് ആയ സ്ഥിതിക്ക് ഈയൊരു സംവിധായകനെ മലയാളത്തില്‍ ഒരുപക്ഷെ കാണുമോ എന്ന് സംശയമുണ്ട്‌. ഒരുപക്ഷെ അന്യ ഭാഷകളിലേക്ക് വെച്ചു പിടിക്കുന്നതാവും സംവിധായകന് നല്ലത്...

  ReplyDelete
 4. നന്ദകുമാർ, വിനയാ, നിങ്ങൾ ഈ പറഞ്ഞ ടെക്നിക്കൽ പെർഫെക്ഷൻ എന്ന സംഭവം ഉണ്ട്, ഇന്നു മലയാളത്തിൽ ഇറങ്ങുന്ന 99% സിനിമകളെക്കാളും ഉണ്ട് എന്നതു സമ്മതിക്കുന്നു. പക്ഷെ, ഒരു മുക്കാൽ ഭാഗം കഴിയുന്ന പോയിന്റ് മുതൽ സിനിമ പൊളിഞ്ഞ് തുടങ്ങുവല്ലേ? പ്രസ്റ്റീജ്-എഫെക്ട് എന്നു പറയാം, പക്ഷെ പ്രസ്റ്റീജിൽ അങ്ങനത്തെ ഒരു ട്വിസ്റ്റ് നടക്കുമ്പോൾ നമ്മൾ കൂടുതൽ ആകാംക്ഷാഭരിതരാവുകല്ലേ ചേയ്യുന്നതു? നായകനിലെ പോലെ ‘വേണ്ടായിരുന്നു’ എന്നു തോന്നുന്നുണ്ടോ?

  ഞാൻ അതേ പറഞ്ഞോള്ളൂ. അവസാന ഭാഗം ഇല്ലായിരുന്നു എങ്കിൽ - ഒരു അരമണിക്കൂർ മുന്നേ സിനിമ അവസാനിച്ചിരുന്നുവെങ്കിൽ ഈ പടം ഒരു സംഭവം ആയി മാറിയേനെ. പിന്നെ കഥകളിയുടെ അനാവശ്യമായ അമിത-ഉപയോഗം, അതും എനിക്ക് പലയിടങ്ങളിലും കല്ലുകടിയുണ്ടാക്കി.

  റ്റൈറ്റിലിങ്ങിൽ, അല്ലാ എങ്കിൽ അതിനു മുന്നേ ഉള്ള സുമോ സീൻ മുതൽ തന്നെ തുടങ്ങിയ ആ സുഖം അവസാനം എത്തിയപ്പോൾ കിട്ടിയില്ലാ എന്നതൊരു വാസ്തവം ആണു, എന്നെ സംബന്ധിച്ചിടത്തോളം. (ആ സുമോ സീൻ ഞാൻ ആലോചിക്കുകയും ചേയ്തു, ഇങ്ങനെ ഒന്നു മലയാള സിനിമയിലോ എന്നു :) )

  ReplyDelete
 5. പ്രസ്റ്റീജുമായി പാത്രസൃഷ്ടിയില്‍ വരുന്ന നൂലിഴ ബന്ധം മാത്രം അല്ലെ ഉള്ളു. പോരെങ്കില്‍ എത്ര മലയാളികള്‍ പ്രസ്റ്റിജ് കണ്ടു കാണും. പിന്നെ പാച്ചു പറയുന്ന അവസാന മുക്കാല്‍ മണിക്കൂര്‍ നേരത്തെ പ്രശ്നങ്ങള്‍ എനിക്കൊട്ടും തോന്നിയില്ല(ഒരു പക്ഷെ തീയേറ്ററില്‍ കണ്ടത് കൊണ്ടായിരിക്കാം).
  >>നായകനിലെ പോലെ ‘വേണ്ടായിരുന്നു’ എന്നു തോന്നുന്നുണ്ടോ? << ആ ഒരു ട്വിസ്റ്റ്‌ രണ്ടു സ്ഥലത്തും എനിക്ക് ഇഷ്ട്ടപ്പെട്ടു. പ്രസ്ടിജില്‍ അത് കുറേക്കൂടി സൈക്കോളജിക്കല്‍ ആയിരുന്നു.വെറുമൊരു കമേര്‍ഷ്യല്‍ സിനിമയല്ലല്ലോ പ്രസ്ടീജ്.
  പിന്നെ കഥ, സിനിമക്ക് ഒരു കഥ വേണം എന്ന് നിരബന്ധം ഒന്നുമില്ലല്ലോ. പോരെങ്കില്‍ ഇവിടെ ഇത് കുറേക്കൂടി സിനിമ എന്ന കണ്‍സെപ്റ്റില്‍ വരുന്നുണ്ട്. കാരണം ശബ്ദത്തേക്കാള്‍ ദ്രിശ്യഭാഷക്ക് പ്രാമുഖ്യം നല്‍കുന്നു.
  ഞാന്‍ മുഴുവന്‍ സമയവും ത്രില്ലടിച്ചു കണ്ട സിനിമയാണ്. അവസാന പത്തു മിനിട്ട് നന്നാക്കാന്‍ ശ്രമിക്കാമായിരുന്നു എന്ന തോന്നല്‍ മാത്രം. എങ്കിലും അത് അങ്ങനെ ബോറായി തോന്നിയില്ല. നിസ്സാരമായ ചില കല്ലുകടികള്‍ സമ്മതിക്കുന്നു.(ഇന്നിറങ്ങുന്ന ഇന്ത്യയിലെ നല്ല സിനിമകളില്‍ കല്ലുകടികള്‍ കുറവ് അനുഭവിക്കണം എങ്കില്‍ തമിഴില്‍ ഇറങ്ങുന്ന നടോടികളും, പസങ്കയും, അന്ജാതെയും ഒക്കെ തന്നെ കാണണം... മലയാളം എന്നെങ്കിലും ഒരു കാലത്ത്‌ അവരുടെ ഒക്കെ നിലവാരത്തിലേക്ക് എത്തും എന്ന് പ്രതീക്ഷിക്കാം!.)

  ReplyDelete