Tuesday, August 17, 2010

ദി ഐലന്റ് - The Island (6/10)


English/Sci-Fiction-Thriller/2005/(6/10)

പ്ലോട്ട് : വർഷം 2019. ഭൂമി എന്തോ കണ്ടാമൈനേഷൻ കാരണം വാസയോഗ്യമല്ല അതു കാരണം ഭൂമിക്കടിയിലെ വളരേ അൾട്രാ മോഡേൺ സെറ്റപ്പിൽ ഉണ്ടാക്കിയിട്ടുള്ള ഒരു ഷെൽട്ടറിൽ ജനങ്ങൾ കഴിയുകയാണു. ഡിസിപ്ലിൻ കാത്തു സൂക്ഷിക്കാൻ ബദ്ധശ്രദ്ധരായ ഒരു കോർപ്പറേറ്റ് ഭരണത്തിൻ കീഴിലെ ഈ ഷെൽട്ടറിൽ ഇടക്കീടേ നടത്തുന്ന ലോട്ടറിയിൽ വിജയിക്കുന്നവർക്ക് അങ്ങു ദൂരേയെങ്ങാണ്ടൂം ഉള്ള ഒരു ദ്വീപിൽ കഴിയാൻ അവസരവും ഉണ്ട്. എല്ലാ അന്തേവാസികളും ആ ലോട്ടറിക്കായിട്ടാണു ജീവിക്കുന്നതു തന്നെ.  കഥ മുന്നോട്ട് നീങ്ങു‌മ്പോൾ കഥയുടെ ഗതി മാറുന്നു, കഥയിൽ പുതിയ ട്വിസ്റ്റുകളും നായികാ-നായകന്മാർക്ക് പ്രശ്നങ്ങളും ഉണ്ടാവുന്നു. .. സസ്പെൻസ് പകുതിയോടെ റിവീൽ ചേയ്യുന്ന പടം പിന്നീട് ഒരു പക്കാ ആക്ഷൻ പടമായി മാറുന്നു.


വെർഡിൿട് : ഈ കഥ ഞാൻ വേറേയും പല സിനിമകളിൽ കണ്ടിട്ടുള്ളതാണെന്നു  തോന്നുന്നു. സിനിമ കണ്ടു തുടങ്ങിയപ്പോഴേ എനിക്ക് കഥയിൽ ഒരു കല്ലുകടി തോന്നി. പിന്നീട് എന്നെ വളരെ അങ്ങോട്ട് പിടീച്ചിരുത്താനും പറ്റിയില്ല കഥക്ക്. പക്ഷെ ഒരു കാഴ്ചക്കൊക്കെ കൊള്ളാവുന്ന സിനിമ ആണിത്. നല്ല ലോക്കേഷൻ, ഉഗ്രൻ ആക്ഷൻ!. ഒരു ലോറി സീൻ ഉണ്ട് - നായകനും നായികയും കൂടെ ട്രേയിനിന്റെ ചക്രങ്ങൾ കൊണ്ടു പോവുന്ന ട്രയിലറിനു മുകളിൽ നിന്നും ചക്രങ്ങൾ ഉരുട്ടി ഇട്ട് പിന്നാലെ വരുന്ന വില്ലന്മാരെ ഓടിക്കുന്ന ഒരു സീൻ - അതാണു ഈ പടത്തിലേ ഏറ്റവും ഉഗ്രൻ സീക്വൻസ്. :)

കണ്ടു നോക്കു. നിങ്ങൾക്ക് ഈ പടം എന്നെക്കാൾ കൂടുതൽ ഇഷ്ടപ്പെടാൻ ചാൻസുണ്ട്. :)


2 comments:

  1. ഞാന്‍ ഇറങ്ങിയ വര്‍ഷം തന്നെ ഈ സിനിമ കണ്ടിരുന്നു. ഒരു തിരുത്തുണ്ടെന്നു തോന്നുന്നു ..
    >>ഭൂമി എന്തോ കണ്ടാമൈനേഷൻ കാരണം വാസയോഗ്യമല്ല അതു കാരണം ഭൂമിക്കടിയിലെ വളരേ അൾട്രാ മോഡേൺ സെറ്റപ്പിൽ ഉണ്ടാക്കിയിട്ടുള്ള ഒരു ഷെൽട്ടറിൽ ജനങ്ങൾ കഴിയുകയാണു<<
    ---- സ്പോയിലെര്‍സ് ----
    അവര്‍ ജനങ്ങള്‍ അല്ല...ജനങ്ങളുടെ ക്ലോണുകള്‍ ആണ് അവിടെ കഴിയുന്നത്...ഭാവിയില്‍ അവരുടെ ചില സ്വാര്‍ത്ഥലാഭങ്ങള്‍ക്ക് വേണ്ടി അവര്‍ ക്ലോനുകളെ ഉണ്ടാക്കുന്നതിനു വേണ്ടി ഒരു കോര്‍പ്പറേറ്റ്‌ കമ്പനിയുമായി കരാര്‍ ഒപ്പിടുന്നത് ആണ് ഇതിവൃത്തം. ക്ലോണുകള്‍ക്ക് അവര്‍ ക്ലോണുകള്‍ ആണെന്ന് അറിയില്ല. അവരെ സംബന്ധിച്ചിടത്തോളം അവര്‍ സ്വന്തമായി അസ്തിത്വം ഉള്ളവര്‍ തന്നെയാണ്... ഞാനീപ്പറഞ്ഞതു പോലെയാണ് എന്നാണു എന്റെ ഓര്‍മ്മ...
    എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടിരുന്നു ഈ സിനിമ...ഒരു നല്ല ത്രെഡ് ഉള്ള കഥ...നല്ല വിനോദം... :))

    ReplyDelete
  2. സ്പോയിലർ ഇടാഞ്ഞതാ മനപ്പൂർവം :)

    ReplyDelete