Friday, November 5, 2010
മാതൃഭൂമി - എ നേഷൻ വിത്തൗട്ട് വുമെൺ - Matrubhoomi-A Nation Without Women (7.5/10)
Matrubhoomi-A Nation Without Women/Bhojpuri/2003/Fiction-Drama/IMDB/(7.5/10)
പ്ലോട്ട് : സിനിമ തുടങ്ങുന്നതു തന്നെ ഒരു ഫ്ലാഷ് ബാക്കിൽ നിന്നും ആണ് - വടക്കേ ഇന്ത്യയിലെ ഒരു കുഗ്രാമത്തിലെ ഒരു പ്രസവത്തോടെ ആണു. ജനിക്കുന്നതു പെൺകുഞ്ഞ് - കുട്ടിയുടെ അച്ഛൻ കുട്ടിയെ എടുത്തു കൊണ്ടു പോയി ഒരു മതാചാരം കണക്ക് പാലിൽ മുക്കി കൊല്ലുന്നു ..
ഒരു ഫിക്ഷൻ സിനിമ ആണു മാതൃഭൂമി .. . വടക്കേ ഇന്ത്യയിലെ ഒരു ഗ്രാമം ആണു കഥ നടക്കുന്ന പ്രദേശമായി കാട്ടുന്നതു. അവിടെ ഇപ്പോൾ ഒരു വീട്ടിലും ഇപ്പോൾ പെൺകുഞ്ഞുങ്ങൾ ഇല്ല - സ്ത്രീകൾ ഇല്ല - കഴിഞ്ഞ പതിനഞ്ച് കൊല്ലങ്ങളായി ആരും അവിടെ കല്യാണം കഴിച്ചിട്ടില്ല, അതു കൊണ്ട് പെൺകുട്ടികൾ ആരും തന്നെ വളർന്നു വരുന്നും ഇല്ല. ടോട്ടൽ പുരുഷന്മാർ മാത്രമുള്ള ഒരു ലോകം.. പുരുഷന്മാർ പ്രായ ഭേദമന്യേ പെൺകുട്ടികളെ അന്വേഷിച്ച് നടക്കുകയാണു - പുരുഷ ധനം കൊടുക്കുവാൻ തന്നെ തയ്യാറാണു അവർ. ലക്ഷങ്ങൾ വിലമതിക്കുന്ന അമൂല്യമായ ഒരു സ്വത്തായി മാറിക്കഴിഞ്ഞു സ്ത്രീ ജന്മങ്ങൾ.. പെണ്ണുങ്ങളെ കിട്ടാതെ പുരുഷ ജനം വലയുന്നു - പശുക്കളിൽ പോലും സ്ത്രീശരീരത്തെ അവർ തിരയുന്നു ..
അവിടത്തെ ഒരു ഉയർന്ന ജാതിയിൽ പെട്ട പ്രമാണിയുടെ വീടാണു കഥയുടെ കേന്ദ്ര സ്ഥാനം - അവിടെ അഞ്ച് മക്കൾ, ഒരു അച്ഛൻ. പെണ്ണന്വേഷിച്ച് ആശ നശിച്ചിരിക്കുമ്പോൾ ആണു ദൂരെ ഒരു ഗ്രാമത്തിൽ ഒളിപ്പിച്ച് വളർത്തിയ ഒരു പെൺകുട്ടിയെപറ്റി അവർ അറിയുന്നതു - ആ പെണ്ണിനെ മൂത്ത മകനു വേണ്ടി ആലോചിക്കുന്നു, പക്ഷെ പെൺകുട്ടിയുടെ അച്ഛൻ ഇളയ മകനെ തിരഞ്ഞെടുക്കുന്നു - പക്ഷെ ബുദ്ധിശാലിയായ ആ പ്രമാണി ഒരു മകനു 2 ലക്ഷം രൂപ കണക്കാക്കി അഞ്ച് മക്കൾക്കുമായി പത്തു ലക്ഷം കാഷ് പേയ്മെന്റിൽ ആ പെണ്ണിനെ മരുമകളാക്കി ‘വാങ്ങുന്നു‘.
തുടർന്നുള്ള കഥയാണു മാതൃഭൂമി - അ നേഷൻ വിത്തൗട്ട് വുമെൺ...
വെർഡിക്ട് : ഉഗ്രൻ!. :) ഇങ്ങനത്തെ ഒരു പടത്തെപ്പറ്റി കേട്ടിട്ടു തന്നെ വളരെ കുറച്ച് നാളുകളേ ആയിട്ടൊള്ളൂ. ഏതോ ബ്ലൊഗിനു അതിനു ടാങ്ക്സ് - ആ ബ്ലോഗിന്റെ പേരു മറന്നു.! നല്ല സംവിധാനം, നല്ല ലൊക്കേഷൻ, നല്ല സിനിമാറ്റോഗ്രാഫി ... പക്ഷെ സിനിമയിൽ ഉള്ള മെസ്സേജുകളുടെ അളവും, അവയുടെ അടിയൊഴുക്കും ഒരല്പം കൂടിപ്പോയോ എന്നു എനിക്ക് സംശയമുണ്ട്.. അവസാനം കൊണ്ടേ ക്ലൈമാക്സ് നശിപ്പിക്കുകയും ചേയ്തു എന്നു തോന്നി എനിക്ക്. വെറുതേ ഒരു കലാപം അവസാനം കൂട്ടിച്ചേർക്കേണ്ട ഒരു കാര്യവും ഇല്ലായിരുന്നു! ഒരു വഴിക്ക് പോകുവല്ലേ, എന്നാൽ കിടക്കട്ടെ കുറച്ച് അധഃകൃത-ഉയർന്ന ജാതി കലാപവും കൂടെ എന്നു തോന്നിക്കാണും സംവിധായകനു.
പക്ഷെ, പടം : മസ്റ്റ് സീ ആണു. :)
Subscribe to:
Post Comments (Atom)
മാതൃഭൂമി - എ നേഷൻ വിത്തൗട്ട് വുമെൺ - Matrubhoomi-A Nation Without Women (7.5/10)
ReplyDeleteപടം : മസ്റ്റ് സീ ആണു