Butterfly on a Wheel (US: Shattered, Europe: Desperate Hours)
English/2007/Action-Thriller/IMDB/(7.5/10)
Rated R for some language and violence
പ്ലോട്ട് : കോക്ക്ടെയിൽ എന്ന മലയാളം സിനിമയുടെ അതേ പ്ലോട്ട് - ഈ സായിപ്പന്മാർ എങ്ങനെ നമ്മൾ റിലീസ് ചേയ്യുന്നതിനു മൂന്നു വർഷം മുന്നേ തന്നെ നമ്മുടെ സിനിമകളുടെ കഥയും, കഥാപാത്രങ്ങളും എന്തിനു സീനുകളും വരെ അടിച്ച് മാറ്റി സിനിമ ഉണ്ടാക്കുന്നു? സി ഐ എ യുടെ കറുത്ത കരങ്ങൾ ഇതിനു പിന്നിലും ഉണ്ടോ എന്നു എനിക്ക് ബലമായ സംശയമുണ്ട് ..!
ഒന്നൂടെ പറയാം പ്ലോട്ട് : ഒരു കുടുംബസ്നേഹമുള്ള, സത്ഗുണ സമ്പന്നനായ, കരിയറിൽ ഉയർച്ചകൾ മാത്രം നേടിക്കൊണ്ടിരിക്കുന്ന നായകൻ, സത്ഗുണസമ്പന്നയായ നായിക, ഒരു കുട്ടി. അവരുടെ ജീവിതത്തിലേക്ക് - ആക്ച്വലീ, കാറിലേക്ക് ഒരു അപരിചിതൻ ഒരു തോക്കുമായി കയറി വരുന്നതും, അയാൾ അവരുടെ ജീവിതത്തെ തന്നെ മാറ്റി മറിക്കുന്നതും ആണു കഥ.
വെർഡിക്ട് : അപരിചിതനായിട്ട് പിയേഴ്സ് ബ്രോൻസ്നൻ കലക്കീട്ടുണ്ട്. ജറാഡ് ബട്ട്ലർ തകർപ്പനാക്കി! :) സിനിമ കണ്ടിരിക്കാൻ പറ്റിയ ഒരു നല്ല പടം തന്നെയാണു. ഒരുഗ്രൻ പ്ലോട്ടും, അതിൽ നിന്നും അതിനെക്കാൾ ഉഗ്രൻ ഒരു സിനിമയും ഉണ്ടാക്കിയ സിനിമയുടെ പിന്നാമ്പുറ പ്രവർത്തകർക്കാണു മുഴുവൻ മാർക്ക്സും.
അതിനു കൂടെ നമ്മുടെ കോക്ക്ടെയിൽ എന്ന പടത്തിനും ഒരു കൈയ്യടി ഇവിടെ കൊടുക്കേണ്ടതാണു. ഈ സായ്‌വിന്റെ സിനിമക്കൊപ്പം തന്നെ നിൽക്കാവുന്ന തരത്തിലുള്ള ഒരു സിനിമ ആണു നമ്മൾ മലയാളികൾ ഉണ്ടാക്കിയതു എന്നതിൽ അഭിമാനിക്കാം നമുക്ക്. കോക്ക്ടെയിലിന്റെ ചില കാമറാ ആംഗിൾസൊക്കെ ഇപ്പോഴും എന്റെ മനസ്സിൽ മായാതെ നിൽക്കുന്നു - ഈ കഴിവ് ഒരു ഒറിജിനൽ സൃഷ്ടിക്കായി ചിലവഴിച്ചിരുന്നെങ്കിൽ എന്തായിരുന്നു, അവർക്ക്! :(
വാൽക്കഷ്ണം : കോക്ക്ടെയിൽ കണ്ടിട്ടുള്ളവർ ഈ സിനിമ കാണണമെന്നില്ല - കാരണം സിനിമ ഫ്രെയിം ബൈ ഫ്രെയിം കോപ്പി അടിച്ച് വച്ചിരിക്കുകയാണു ഈ സായിപ്പന്മാർ!.. ഇങ്ങനേം ഉണ്ടോ കോപ്പിയടി! അവസാന ക്ലൈമാക്സ് ഡയലോഗുകൾ ഒക്കെ, തനി ഈച്ചകോപ്പി!.
പക്ഷെ, ഒന്നുണ്ട്, കോക്ക്ടെയിൽ ടീം വരുത്തിയ മണ്ടത്തരം സായിപ്പന്മാർ ചേയ്തിട്ടില്ല - ചുമ്മാ സിനിമ ഒരു രണ്ടാം ക്ലൈമാക്സിലേക്ക് വലിച്ച് നീട്ടി അതു വരെ ഉണ്ടാക്കിയ ആ നല്ല ഫീൽ അവർ കളഞ്ഞ് കുളിച്ചില്ല - ഒറിജിനൽ നിർമ്മിച്ച മലയാള സിനിമാക്കാർക്ക് അതു ഒന്നു കണ്ടു പഠിക്കാം അടുത്ത പടം പ്ലാൻ ചേയ്യുമ്പോൾ.
Tuesday, November 30, 2010
കോക്ക്ടെയിൽ ഒറിജിനൽ - Butterfly on a wheel (7.5/10)
Labels:
2007,
butterfly on a wheel,
cocktail,
Gerard Butler,
original,
pierce brosnan,
shattered
Subscribe to:
Post Comments (Atom)
അപ്പോ ഇത് കാണുന്നതാണ് ബുദ്ധി അല്ലെ..
ReplyDelete