Monday, August 2, 2010

ഷട്ടര്‍ ഐലന്റ് - Shutter Island (7/10)


English/Psychological Thriller/2010/(7/10)

പ്ലോട്ട് : ഒരു രക്ഷപ്പെടല്‍ അന്വേഷിക്കുവാനായി US മാര്‍ഷല്‍ ആയ നായകന്‍ ടെഡി ഡാനിയത്സ് (ലിയനാഡോ ഡിക്കാപ്രിയോ) കൂട്ടാളി ചക്ക്-നോട് കൂടി ഷട്ടര്‍ ഐലന്റ് എന്ന ക്രിമിനല്‍-സൈക്കോളജി ഹോസ്പിറ്റലിലേക്ക്  ഒരു ബോട്ട് മാര്‍ഗ്ഗം എത്തുന്നതോടെ ആണ് കഥ തുടങ്ങുന്നത്. ഒരു വന്‍ കൊടുങ്കാറ്റ് വീശി അടിക്കാന്‍ ഒരു‌മ്പട്ട് നില്‍ക്കുന്ന അവസരത്തില്‍ ആണ് ഇവര്‍ അന്വേഷണത്തിനായി അവിടെ ലാന്റ് ചേയ്യുന്നതു. രക്ഷപെട്ട അന്തേവാസി നാലു മക്കളെ വെള്ളത്തില്‍ മുക്കിക്കൊന്ന ഒരു കുറ്റവാളി ആയ പേഷ്യന്റ് ആണ്. ഈ അന്തേവാസിയേ പറ്റിയും, ആ ഹോസ്പിറ്റലിനു പിന്നില്‍ നടക്കുന്ന രഹസ്യ പരീക്ഷണങ്ങളെ പറ്റിയും ഉള്ള നായകന്റെ അന്വേഷണങ്ങള്‍ ആണ് ഈ പടം.


വെര്‍ഡി‌ക്‍ട് : പടം ശരിക്കും ത്രില്ലര്‍ തന്നെ. സസ്പെന്‍സ് വിടാതെ തന്നെ മുന്നോട്ട് കൊണ്ടു പോയ്യിരിക്കുന്ന കഥ അവസാനം വരെ രസകരമാക്കി വൈക്കാന്‍ സംവിധായകനും മറ്റു സൃഷ്ടാക്കള്‍ക്കും സാധിച്ചിട്ടുണ്ട്. ശരിക്കും കണ്ടിരിക്കേണ്ട പടങ്ങളുടെ ലിസ്റ്റില്‍ വരുന്ന ഈ പടം കണ്ടാല്‍ ബോറടിക്കില്ലാ എന്നു ഞാന്‍ ഗ്യാരണ്ടി തരാം :). ഗാങ്ങ്സ് ഓഫ് ന്യൂയോര്‍ക്ക്, ദി ഏവിയേറ്റര്‍, ദി ഡിപ്പാര്‍ട്ടഡ്, കേപ്പ് ഫിയര്‍, ഗുഡ് ഫെല്ലാസ് തുടങ്ങിയ കിടൂക്കന്‍ പടങ്ങളുടെ സംവിധായകനില്‍ നിന്നും  - മാര്‍ട്ടിന്‍ ‘ഏതാണ്ടൂം‘ (Martin Scorsese)-ല്‍ നിന്നും ഇതിലും കുറഞ്ഞോരു സാധനം പ്രതീക്ഷിക്കുക വയ്യല്ലോ?

വാല്‍ക്കഷ്‌ണം : ഞാന്‍ റേറ്റിങ്ങ് കുറക്കാന്‍ കാരണം, എനിക്ക് ഏകദേശം പകുതിയോടു കൂടി തന്നെ അവസാനം പറയാന്‍ വച്ചിരിക്കുന്ന സസ്പെന്‍സിനെ കൂറിച്ച് ഊഹിക്കാന്‍ സാധിച്ചു എന്നതിനാല്‍ ആണ്. അതു സത്യമായി വരികയും ചേയ്തു. അതു തിരക്കഥാകൃത്തിനു ഉണ്ടായിരിക്കുന്ന ഒരു പാളിച്ചയായി ഞാന്‍ കണക്കാക്കുന്നു. സൊ, ഒരു അര മാര്‍ക്ക് അതിനു കുറച്ചു ഞാന്‍. :)


2 comments:

  1. ഗാങ്ങ്സ് ഓഫ് ന്യൂയോര്‍ക്ക്, ദി ഏവിയേറ്റര്‍, ദി ഡിപ്പാര്‍ട്ടഡ്, കേപ്പ് ഫിയര്‍, ഗുഡ് ഫെല്ലാസ് തുടങ്ങിയ കിടൂക്കന്‍ പടങ്ങളുടെ സംവിധായകനില്‍ നിന്നും - മാര്‍ട്ടിന്‍ ‘ഏതാണ്ടൂം‘ (Martin Scorsese)-ല്‍ നിന്നും ഇതിലും കുറഞ്ഞോരു സാധനം പ്രതീക്ഷിക്കുക വയ്യ! കാണൂ .. ഷട്ടര്‍ ഐലന്റ്.

    ReplyDelete
  2. >>നാലു മക്കളെ വെള്ളത്തില്‍ മുക്കിക്കൊന്ന <<
    മൂന്നു പേരല്ലേ..?
    പിന്നെ പകുതി കഴിയുമ്പോഴേക്കും എന്തായിരിക്കാം സംഭവിക്കുന്നത് എന്ന് മനസ്സിലാക്കാം എങ്കിലും ക്ലൈമാക്സ് തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. രോഗം മാറിയ ശേഷം അറിഞ്ഞു കൊണ്ട് ലോബോടോമൈസ് ചെയ്യാന്‍ പോകുന്നത് തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. സിനിമ ഇറങ്ങിയ ശേഷം കൂടുതല്‍ ആളുകളെ കുഴക്കിയതും ഈ ക്ലൈമാക്സ് തന്നെയായിരുന്നു.

    ReplyDelete