Wednesday, August 11, 2010

ദി ഗോസ്റ്റ് റൈറ്റര്‍ - The Ghost Writer (7/10)


English/Political Thriller/2010/(7/10 )
Rated PG-13 for language, brief nudity/sexuality, some violence and a drug reference.

പ്ലോട്ട് : മുൻ ഇംഗ്ലണ്ട് പ്രധാനമന്ത്രി ആഡം ലാങ്ങ് (പിയേഴ്സ് ബ്രോസ്‌‌നൻ) ആത്മകഥ എഴുതുകയാണ്. അതിനായി കരാറായ ‘ഗോസ്റ്റ് റൈറ്റർ’ ദുരൂഹ-സാഹചര്യങ്ങളിൽ മരിക്കുന്നതോടെയാണ് സിനിമ തുടങ്ങുന്നതു. പുസ്തകത്തിന്റെ പ്രസാധകർ നമ്മുടെ നായകനായ എഴുത്തുകാരനെ ഗോസ്റ്റായി തിരഞ്ഞെടുക്കുന്നു. അമേരിക്കയിൽ പ്രവാസത്തിൽ കഴിയുന്ന ലാങ്ങിന്റെ വസതിയിൽ വച്ച് തന്റെ ദൗത്യം തുടങ്ങുന്നതോടെ പ്രശ്നങ്ങൾ പല വശങ്ങളിൽ നിന്നും തുടങ്ങുകയാണ്. ലാങ്ങിനെതിരെ ലോക യുദ്ധക്കോടതി ഇറാക്കിലുണ്ടായ ഒരു സംഭവത്തെത്തുടർന്നു കേസെടുക്കുന്നതോടെ ആരോ ആ പുസ്തകത്തിന്റെ ഗതിയെ തടയാൻ ശ്രമിക്കുന്നുണ്ട് എന്നു വ്യക്തമാവുന്നു ..  .

വെർഡിക്ട് : സംഭവം കൊള്ളാം - ഒരൊറ്റ ഇരുപ്പിനു പടം ഞാൻ കണ്ടു തീർത്തു. നായകൻ അത്ര സുഖകരമായി തോന്നിയില്ലാ എങ്കിലും, പ്രധാനമന്ത്രിയായി ബ്രോസ്‌നൻ നന്നായി തോന്നി. സംവിധായകൻ - ദി പിയാനിസ്റ്റ് എന്ന പടത്തിന്റെ സൃഷ്ടാവ് കൂടെയായ റോമൻ പൊളാസ്കിയാണു-. അങ്ങേരുടെ അടുക്കേന്നു ഒരു ബോറൻ പടം പ്രതീക്ഷിക്കുക വയ്യല്ലോ - ആ പ്രതീക്ഷ അദ്ദേഹം തെറ്റിച്ചില്ല!  അങ്ങേരു നന്നാക്കുക തന്നെ ചേയ്തിട്ടുണ്ട് പടം. 

കണ്ടിരിക്കാവുന്ന, ബോറടിക്കാത്ത, ഒരു ഡീസന്റ് പടം ആണിത്. ചുമ്മാ അങ്ങു തല വച്ചോ, പാരയാവില്ല! :)


3 comments:

  1. റോമൻ പൊളാസ്കി അപ്പോള്‍ വീട്ടു തടങ്കലില്‍ അല്ലെ?! ഈ പടം വന്നത് അറിഞ്ഞില്ല...എന്റെയും ഇഷ്ട്ട സംവിധായകന്‍ ആണ്...പക്ഷെ പിയാനിസ്റ്റ്‌ കണ്ടിട്ടില്ല.

    ReplyDelete
  2. പൊളാസ്കി ‘തടവിൽ’ നടന്നല്ലേ ലാസ്റ്റ് കോറേ പടങ്ങൾ ചേയ്തത്? :) എന്തോരു തടവാ‍ണോ ആവോ അതു!.

    ദി പിയാനിസ്റ്റ് : കണ്ടിരിക്കേണ്ട പടം ആണ് കേട്ടോ. ധൈര്യമായിട്ട് തല വച്ചോ :)

    ReplyDelete
  3. അതിന്റെ ഡി വി ഡി എന്റെ കയ്യില്‍ ഇരുന്നത് കേടായി..പിന്നെ ഡൌണ്‍ലോഡ് ചെയ്തെടുക്കാന്‍ ശ്രമിച്ചുമില്ല... :)) ...കുറെയെണ്ണം ഇനിയും ക്യുവില്‍ കിടക്കുകയല്ലേ കാണാന്‍...നോക്കട്ടെ...

    ReplyDelete