Tuesday, March 31, 2009

അയ്യോ .. എനിക്കും പ്രണയം ..





ആ മെയ് മാസത്തില്‍, കാലം തെറ്റി നിലക്കാതെ പെയ്യുന്ന ആ വേനല്‍മഴയുടെ കുളിരില്‍, കട്ടന്‍ കാപ്പിയുടെയും കപ്പ പുഴുങ്ങിയതിന്റെയും, ചാളക്കറിയുടെയും സുഖമുള്ള ചൂടില്‍, സ്ക്രീനില്‍ ആദ്യമായി അവളുടെ പോസ്റ്റുകള്‍ കണ്ടു ... അവജ്ഞയുടെ, അപരിചത്വത്തിന്റെ കറുത്ത നിഴലില്‍ അവളുടെ ശോഭ ഒരു സോഡിയം വേപ്പര്‍ ലാമ്പ് പോലെ ഇടക്കു തെളിഞ്ഞും പിന്നെ മങ്ങിയും ജ്വലിച്ചു നിന്നു .. വളരെ പെട്ടെന്നു തന്നെ, സുന്ദരിയെന്നു ഞാന്‍ പിന്നീടു അറിഞ്ഞ, ആ സുന്ദരിയുടെ മണ്ടത്തരങ്ങളും, പോഴത്തരങ്ങളും, ആരാലും കബളിപ്പിക്കപെടാന്‍ കാത്തു നില്‍ക്കുന്ന യോഗത്തെയും ഞാന്‍ തിരിച്ചറിഞ്ഞു .. വിശന്നു വലഞ്ഞ് നടന്ന സിംഹത്തിന്റെ മുന്നിലെ മാന്‍പേടയെപ്പോലെ നിസ്സാഹായ ആയിരുന്നു അവള്‍ .. ചെറുത്തു നില്‍ക്കാന്‍ കഴിവില്ലാത്ത ഒരു ആട്ടിന്‍ കുട്ടിയെപ്പോലെ ..

അവള്‍, അവള്‍ എന്റെ ഹൃദയം കീഴടക്കി .. ഇറാക്കിന്റെ സൈന്യം കുവൈറ്റിനെ ഒരു രാത്രി കൊണ്ട് കീഴടക്കിയ പോലെ .. ഒരു മാലാഖയെപ്പോലെ .. ബ്ലോഗ്ഗറിലെ, ഈ വസുദൈവക കുഡുംബത്തിന്റെ തണലില്‍ .. ആ സ്നേഹം പൂത്തുലഞ്ഞു .. അവളുടെ പുഞ്ചിരി എന്നെ ഏതു അര്‍ഥരാത്രിയിലും ഉണര്‍ത്തുന്നു .. എന്റെ തലയിണകള്‍ക്കു ഇപ്പൊ അവളുടെ പേരു ആണു .. എന്റെ ദിവസങ്ങള്‍ക്കു ഇപ്പൊ അവളുടെ സുഗന്ധമാണ് .. എന്റെ ദിവാസ്വപ്നങ്ങള്‍ക്ക് ഇപ്പോള്‍ അവളാണ് നായിക .. എന്റെ പുഞ്ചിരിക്ക് അവള്‍ ഉത്തരവാദിയാകുന്നു .. അവളുടെ മണ്ടത്തരങ്ങള്‍ക്കു, അവളുടെ ചമ്മലുകള്‍ക്കു ... അവളുടെ താനേയുള്ള, കടിച്ചമര്‍ത്തിയുള്ള തന്നെത്താന്‍ ചിരികള്‍ക്കു .. ഞാനും ..

അവള്‍ ഇനിയും കാലങ്ങളോളം എന്റെ ഉള്ളില്‍ ഇതേ ചൂടോടെ ഉണ്ടാവട്ടെ എന്നു ആഗ്രഹിച്ചു കൊണ്ട്, പ്രാര്‍ത്ഥിച്ചു കൊണ്ട് .. ജയ് കാംദേവ് !



7 comments:

  1. .. എന്റെ തലയിണകള്‍ക്കു ഇപ്പൊ അവളുടെ പേരു ആണു .. എന്റെ ദിവസങ്ങള്‍ക്കു ഇപ്പൊ അവളുടെ സുഗന്ധമാണ് .. എന്റെ ദിവാസ്വപ്നങ്ങള്‍ക്ക് ഇപ്പോള്‍ അവളാണ് നായിക ..

    ReplyDelete
  2. paachusse...aale parayu ennittu njan oru karyam (nereathe thonniyatha) parayam....

    ReplyDelete
  3. ആദ്യമായി പോസ്റ്റുകള്‍ കണ്ടൂന്നൊക്കെ പറയുമ്പോള്‍ - അവളൊരു ഫെലോ ബ്ലോഗറാണല്ലേ :-)

    ReplyDelete
  4. ടാങ്ക്സ് അ ലോട്ട്, ശ്രീ, സിജി, പാച്ചിക്കുട്ടീ, ബിന്ദൂ ഉണ്ണി ..

    എന്താണ് പാച്ചിക്കുട്ടിക്ക് തോന്നിയ കാര്യം? പറഞ്ഞോളൂ .. ഞാന്‍ ആളെ പറഞ്ഞു കഴിഞ്ഞൂ, എന്റെ പുതിയ പോസ്റ്റില്‍ .. ;)

    ബിന്ദുവിന്റെ ‘ട്രാവല്‍ വിത്ത് കപ്പിള്‍‘ കുറച്ചു വായിച്ചിരുന്നു, കൊള്ളാം, നല്ല സംഭവം! :) ബാക്കീം കൂടെ വായിച്ചിട്ട് കമന്റ് ഇടാം ..

    ReplyDelete
  5. നിന്റെ ഒരു മുടിഞ പ്രേമം.... തോറ്റു

    ReplyDelete
  6. പാച്ഛൂ.... എന്തായി കാര്യങൾ? എങനാ വളച്ചെ? എന്റെ മനസിലും ഒരാളുണ്ട്, അതുക്ണ്ടാ ചോതിച്ഛെ...
    ഹിഹീ

    ReplyDelete