Saturday, February 7, 2009

അഭിയും നാനും .. ഒരു വലിയ കൊച്ചു പടം ...

തമിഴ്/ഡ്രാമ-ഹുമര്‍് (9/10)

ഇതൊരു പടമല്ല, ഇതൊരു സംഭവം ആണ് .. ഇതൊരു സംഭവമല്ല, ഇതൊരു മഹാസംഭവം ആണ് .. തിരക്കഥ ആണ് അല്ലെങ്കില്‍ തിരക്കഥാകൃത്ത്‌ ആണ് ഒരു പടത്തിന്റെ മെയിന്‍ സ്റ്റാര്‍ എന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു ഈ പടം. നിര്‍്മ്മാതാവായ പ്രകാശ് രാജിനും, സംവിധായകന്‍ - തിരക്കഥാകൃത്ത് രാധാമോഹനും എന്റെ അഭിനന്ദനത്തിന്റെ പൂച്ചണ്ടുകള്‍.

പ്ലോട്ട് : ഒരച്ഛന്റെ മകള്‍, ആ മകളുടെ അച്ഛന്‍, ആ അച്ഛന്റെ ഭാര്യ, അവരുടെ കഥയാണ്‌. ഇതു ആ മകളുടെയും ആ അമ്മയുടെയും കഥ അല്ല, പക്ഷെ ഇതു ആ നല്ല അച്ഛന്റെ കഥ ആണ്, ആ നല്ല അച്ഛന്റെ സ്വകാര്യ സന്തോഷങ്ങള്‍, വാശികള്‍, സ്നേഹം, കെയര്‍, ഇതൊക്കെ ആണ് ഈ പടത്തിന്റെ ഹൈലൈറ്റ്. പടം ഒരു ഫ്ലാഷ് ബാക്കില്‍ അടിസ്ഥിതമായ ഒരെണ്ണം ആണെങ്കിലും, ആ ഒരു ബോറടി ഇല്ലാതെ ഡയറക്ടര്‍ കാര്യങ്ങള്‍ നടത്തിയിട്ടുണ്ട് . (വീണ്ടും പൂച്ചെണ്ടുകള്‍).

കാസ്റ്റിംഗ് : അതിലും വലിയ കുറ്റം പറയ്യാനില്ല. ജ്യോതിക നിര്‍ത്തിപ്പോയതിനാല്‍ തൃഷ തന്നെ പറ്റിയ നായിക. ഐശ്വര്യ .. കുഴപ്പം വരുത്തിയിട്ടില്ല, സൊ നോ പ്രോബ്ലെംസ്. പ്രകാശ് രാജ് : ഇതിനെക്കാളും നല്ലൊരു ആളെ ഈ കഥാപാത്രത്തിന് സ്യൂറ്റബിള്‍് ആയി ഉണ്ടാവില്ല, ഷുവര്‍്. പൃഥ്വിരാജ് ഒരു ഗസ്റ്റ് അപ്പീയറന്‍്സില്‍് ഉണ്ട്. അതും ഓവര്‍ ആവാതെ നോക്കിയിട്ടുണ്ട്. പിന്നെ പറയ്യാനുള്ളത്, ഇതിലെ വേലക്കാരന്‍ കഥാപാത്രം ചെയ്തിരിക്കുന്ന ആള്‍ ആണ്. വളരെ നന്നായിട്ടുണ്ട്‌, ഓവര്‍ ആവേണ്ട ധാരാളം സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടും അതൊക്കെ ഇങ്ങേരു അനായാസം ആയിട്ട് കൈകാര്യം ചെയ്തിരിക്കുന്നു. .. ഭാവി ഉണ്ട്. അടുത്ത കൊറേ കാലത്തേക്ക് തമിഴിലെ ക്യാരക്ടര്‍ റോളുകള്‍ ഇങ്ങേരുടെ ചുമലില്‍് ആയിരിക്കും, അതൊക്കെ ഒരു പരിധി വരെ സുരക്ഷിതവും ആയിരിക്കും.

വെര്‍ഡിക്റ്റ് :
ആദ്യമേ തന്നെ അത് വേണ്ട സ്ഥലങ്ങളില്‍ ഹുമാരും, ഒന്നുകൂടെ പറയുന്നു. ഇങ്ങനെ വേണം ഒരു ഫിലിം പിടിക്കാന്‍. ഇതിലും ഈ പടം നന്നാക്കാന്‍ സാധിക്കുമോ എന്ന് എനിക്ക് ഡൌട്ട് ഉണ്ട്. അത്രെക്കു നന്നായിട്ടുണ്ട്‌ ഈ പടം. രാധാമോഹന്റെ, പ്രകാശ് രാജിന്റെ, ഒരു ഫാന്‍ ആയി മാറിയിരിക്കുന്നു ഞാന്‍ .. ഈ ഫിലിം - "അഭിയും നാനും" .. ഹൊ .. സമ്മതിക്കണം ഇവരെ - ഇങ്ങനത്തൊരു കമ്പ്ലീറ്റ്‌ എന്റെര്‍്റ്റേയിനര്‍് നിര്‍മ്മിച്ച ഈ രണ്ടു പേരെയ്യും. !

ഇതൊരു മസ്റ്റ് സീ ഫിലിം ആണ്. മിസ് ആക്കിയാല്‍, നിങ്ങള്‍ കൊല്ലാതെ ആദ്യത്തെ നല്ല പടം മിസ് ആക്കി എന്നാണര്‍ത്ഥം.


5 comments:

 1. എതുവരെ ആ പഡതിന്റെ സി.ഡി. കിട്ടിയില്ല. എവിടെ ലൈബ്രരിയിൽ വന്നിട്ടിൽ. കണ്ടു നോക്കുന്നുഡ്‌. എന്നോടന്നു പർൻഞ്ഞ പ്രകാരം. എന്നിട്ട്‌ എഴുതം ബാക്കി.

  ReplyDelete
 2. പറയണം, അഭിപ്രായം എല്ലാവരും പറയണം. :) എന്നാലല്ലേ, എനിക്കിനീം ഇവിദെ റിവ്യൂകള്‍ പോസ്റ്റ് ചേയ്യാനുള്ള പ്രചോദനം ഉണ്ടാവൂ ..

  ReplyDelete
 3. വഴിപോക്കന്‍April 13, 2009 at 10:11 PM

  ഞാന്‍ ഇന്നാണ് ഈ പടം കാണുന്നത് (തിരുവനന്തപുരത്ത് ഇപ്പോഴാണ് പടം എത്തിയത്). താങ്കള്‍ പടം review ചെയ്തിട്ട് ഇത്രേം ആയെങ്കിലും search result വഴി എത്തിയതു കൊണ്ട് ഒരു കമന്റ് ഇടുവാണേയ്. കാണുമോ എന്തോ.

  അമിതമായി പ്രതീക്ഷിച്ചതുകൊണ്ടോ എന്തോ എനിക്ക് പടം അത്രയ്ക്കങ്ങ് പിടിച്ചില്ല. Theme (വളരെ), cast, performances (മിക്കവാറും) ഒക്കെ നല്ലത് പക്ഷേ തിരക്കഥ നിരാശപ്പെടുത്തി. പ്രകാശ് രാജ് ഉഗ്രന്‍ തന്നെ, അതിപ്പൊ അങ്ങനെ ആവാതിരിക്കാന്‍ വഴിയേ ഇല്ലല്ലോ. പിന്നെ 'രവി ശാസ്ത്രി'യും നന്നായി. പ്രശ്നം എന്താണെന്നു വച്ചാല്‍ തിരക്കഥ convincing അല്ല. കഥാസന്ദര്‍ഭങ്ങള്‍ക്ക് ആകെപ്പാടെ ഒരു തന്മയത്വമില്ലായ്മ - artificiality തോന്നിക്കുന്നു. ആവശ്യമില്ലാത്ത ഒരു 'സുഖിപ്പിക്കലും‍' പടത്തില്‍ ആകമാനം ഉണ്ട്. Entertainer ആണ്, സമ്മതിച്ചു - ചിരിക്കാന്‍ ഇഷ്ടം പോലെ clean humour ഉം ചിന്തിക്കാന്‍ ഒന്നോ രണ്ടോ അവസരങ്ങളും (വളരെ കുറഞ്ഞു പോയി) ഉണ്ട്. പക്ഷേ ആകെത്തുകയില്‍ പടം failed to touch me. 'മൊഴി'യുമായി compare ചെയ്യുകയല്ല കാരണം ഞാന്‍ അതിതുവരെ കണ്ടിട്ടില്ല.പടം ഇതിനേക്കാള്‍ നന്നാക്കാനാവുമായിരുന്നില്ല എന്നത് മുട്ടന്‍ അതിശയോക്തി തന്നെ. ഇതിലും വളരെ വളരെ നന്നാക്കാമായിരുന്നു. ഇതിലും നന്നായി എടുത്തു കാണിക്കെടാ എന്നു പറയല്ലേ! അത് അറിയാമെങ്കില്‍ ഞാന്‍ ഇങ്ങനെ ബ്ലോഗില്‍ കമന്റടിച്ചോണ്ടിരിക്കുമോ? :)) താങ്കളുടെ മറുപടി അറിയാന്‍ താല്പര്യമുണ്ട്.

  ReplyDelete
 4. വഴിപോക്കനു സ്വാഗതം. കമന്റിനു നന്ദി. :)

  ഓരോരുത്തരുടേയും വിലയിരുത്തല്‍ വ്യത്യസ്ഥമായതു കൊണ്ടാണല്ലോ, വ്യത്യസ്ഥങ്ങളായ പടങ്ങള്‍ ഉണ്ടാവുന്നതു, സൊ, നമ്മുടെ വിലയിരുത്തലുകള്‍ വ്യത്യസ്ഥമായതില്‍ അത്ഭുതമില്ല. :)

  പടത്തില്‍ അതിയശയോക്തി പരമായ ചില അംശങ്ങള്‍ ഉണ്ടെന്നു സമ്മതിക്കുന്നു, (പ്രധാനമന്ത്രി വിളിക്കുന്നതും, അങ്ങേരോട് ‘എന്തുവാടേയ് വിശേഷം’ എന്ന സ്റ്റയിലില്‍ സംസരിക്കുന്നതും, ഒക്കെ) പക്ഷെ അതൊരു തമിഴ് പടം എന്ന കണ്‍സിഡറേഷൈനില്‍ ഞാനങ്ങ് മനപ്പൂര്‍വ്വം മറന്നതു തന്നെ ആണ്. :)

  എനിക്കാ, ഇമോഷണല്‍ ട്രീറ്റ്മെ‌ന്റ് ആണ് കൂടുതല്‍ ഇഷ്ടമായത്, സത്യത്തില്‍. അതു താങ്കള്‍ക്കു പിടിച്ചിട്ടില്ലാ എന്നു എനിക്കു മനസ്സിലാവുന്നു, കമന്റില്‍ നിന്നും. :)

  വളരെ നന്ദി, പടം കണ്ടതിനും, ഒരു കമന്റ് ഇടാന്‍ സമയം കളഞ്ഞതിനും. ഇനിയും ഇത്തരം കഥയുള്ള, കാ‌മ്പുള്ള നല്ല പടങ്ങള്‍ കാണുക, അഭിപ്രായങ്ങള്‍ പോസ്റ്റുക. :) ഞാന്‍ ആക്ടീവ് ബ്ലോഗ്ഗിങ്ങ് തുടങ്ങുന്നതിന്റെ ഭാഗമായി, എന്റെ റിവ്യൂകള്‍ വേറൊരു ബ്ലോഗ്ഗില്‍ സ്ഥിരമായി പോസ്റ്റാന്‍ പോവുന്നു, kaazchakkappuram.blogspot.com എന്ന ബ്ലോഗ്ഗില്‍ തുടര്‍ന്നും റിവ്യൂകള്‍ (എന്റെ പടങ്ങളെ പറ്റിയുള്ള അഭിപ്രായങ്ങള്‍ എന്നു പറയാനാണ് എനിക്കിഷ്ടം..) വായിക്കുക .. :)

  ReplyDelete
 5. വഴിപോക്കന്‍April 14, 2009 at 12:15 AM

  അടേങ്കപ്പ! ഉടന്‍ മറുപടിയും കിട്ടി! നന്ദി.

  വിലയിരുത്തലുകളുടെ കാര്യം വളരെ ശരിയാണ്. ആളുകള്‍ പലവിധം.

  അതിശയോക്തിപരമായ സന്ദര്‍ഭങ്ങളെ തമിഴ് പടമെന്നു പറഞ്ഞ് excuse ചെയ്യരുതേ, പ്രത്യേകിച്ചും തമിഴ് സിനിമ പുതുവഴികള്‍ തേടുകയും മാതൃകയാവുകയും ചെയ്യുന്ന ഇക്കാലത്ത് :)

  ഇമോഷണല്‍ ട്രീറ്റ്മെന്റ് as such എനിക്ക് ഒരിക്കലും ഇഷ്ടപ്പെടാതിരിക്കില്ല. പക്ഷേ ഇവിടെ ട്രീറ്റ്മെന്റ് ശരിയായില്ലെന്നാണ് എന്റെ അഭിപ്രായം - 'സുഖിപ്പിക്കല്‍' എന്നുദ്ദേശിച്ചത് അതാണ്. Treatment-ല്‍ commercial വെള്ളം ചേര്‍ത്തു എന്നു സാരം. Multiplex audience-നു വേണ്ടിയായിരിക്കാം. ബൈ ദ ബൈ, ഞാന്‍ ജൂബാ ബു.ജി. ഒന്നുമല്ല :)

  സാഹചര്യങ്ങള്‍ അഭിപ്രായങ്ങളെ സ്വാധീനിക്കുമെന്നാണ് എന്റെ പക്ഷം. ഈയിടെ ഒരു TV അഭിമുഖത്തിനിടെ പ്രകാശ് രാജ് പറഞ്ഞ് കേട്ടാണ് അഭിയും നാനും കണ്ടേ പറ്റൂ എന്നു ഞാന്‍ തീരുമാനിച്ചത്. അദ്ദേഹം അത്രേം passionate ആയി പറഞ്ഞത് കാരണം ഒരു intense personal movie എന്ന ഒരു മുന്‍വിധി എനിക്കുണ്ടായിരുന്നു. പിന്നെ കാഞ്ചീവരം കണ്ടതിന്റെ ബാക്കിയും. അതെല്ലാം സ്വാധീനിച്ചിട്ടുണ്ട്. എന്നാല്‍ ഒരു ക്ലാസിക് പടം ആവാന്‍ സാധ്യതയുണ്ടായിരുന്നത് entertainer ആയി ഒതുങ്ങിപ്പോയതില്‍ വിഷമമുണ്ട്. പടം എനിക്ക് ഇഷ്ടപ്പെട്ടില്ല എന്നല്ല. അഭി അച്ഛനോട് പറയുന്ന പോലെ, "ഡാഡി, ഐം ഡിസപ്പോയിന്റഡ് വിത് യു". ഇഷ്ടം കൂടിപ്പോയേന്റെയാ :)

  പടം കണ്ടത് is strictly my pleasure :) പടത്തെപ്പറ്റി എഴുതിയതിനു നന്ദി. കാഴ്ചയ്ക്കപ്പുറത്തിന് ഭാവുകങ്ങള്‍. സമയം കിട്ടുന്നപോലെ വായിക്കുകയും കമന്റടിക്കുകയും ചെയ്യാം :) അതെ, പടങ്ങളെപ്പറ്റിയുള്ള അഭിപ്രായങ്ങള്‍ തന്നെ! എഴുതുക.

  ReplyDelete