Thursday, February 5, 2009

ഈശ്വരനൊരു സങ്കട ഹര്‍ജി ..

എത്രെയും ബഹുമാനപ്പെട്ട ദൈവം അറിയുന്നതിന് പാവപ്പെട്ടവരില്‍ പാവപ്പെട്ടവനും, തങ്കപ്പെട്ടവരില്‍ തങ്കപ്പെട്ടവനും ആയ ഈ പാച്ചു. ഡബ്ലു. എല്‍ എഴുതുന്ന ഭീമ സങ്കട-പ്രതിഷേധ ഹര്‍ജി.

ഇതു കാണാന്‍ വേണ്ടി ആണോ ഈശ്വരാ നീ എന്നെ ഇത്രെയും കാലം നിത്യ-കുമാരന്‍ ആയി ഈ ആലപ്പുഴ ഡിസ്ട്രിക്ട് നിറച്ചു നിര്‍ത്തിയെ? ഞാന്‍ എന്ത് പാപം ചെയ്തു നിന്നോട്? ഇങ്ങനതൊരു കൊടും ചതി വരുന്നതു നീ അറിഞ്ഞതല്ലേ? അറിഞ്ഞിട്ടും എന്തിന് ..? ഡെയിലി അമ്പതു പൈസ ഇടാനും തെക്കേതിലെ ലൌലി ബസ്സ് സുരക്ഷിതമായിട്ട് കയറി പോവുന്നുണ്ട് എന്ന് ഉറപ്പുവരുത്താനും ആയിട്ട് കാണിക്ക വഞ്ചിയുടെ അടുക്കെ ഞാന്‍ വരുമ്പോ നിനക്കു ഒന്നു പറയാമായിരുന്നില്ലേ .. ഒന്നു മൂളിയിരുന്നെങ്കില്‍ .. ഒന്നുറക്കെ കരഞ്ഞിരുന്നെങ്കില്‍ .. ഞാന്‍ കരുതിയിരുന്നേനെയില്ലേ? അവള്‍ .. എന്റെ കാവ്വ്യ .. ഇന്നു വേറൊരാളുടെ ആവുന്നത് ഞാനെങ്ങനെ സഹിക്കും!! ഇതു എന്നോട് ഇങ്ങനെ ചെയ്യുന്നതിന് മുന്‍പ് അങ്ങേക്ക് എന്നെ അങ്ങ് കൊല്ലമായിരുന്നില്ലേ ?

എന്റെ അമ്പതു പൈസ കാണിക്ക അമ്പല കമ്മറ്റിക്കാര്‍് അടിച്ചെടുത്തു പുട്ടടിച്ചത് എന്റെ കുറ്റമാണോ? അവര്‍ അത് അടിച്ച് മാറ്റിയതിനു എന്നെ എന്തിന് നീ ശിക്ഷിച്ചു, ഈശ്വരാ? ഈ കൊടുംപാതകം എന്നോട് ചെയ്യുന്നതിന് പകരം ആ കമ്മറ്റിക്കരുടെ ഒന്നോ രണ്ടോ കാല് ഓടിക്കാമായിരുന്നില്ലേ, കുഷ്ടം വരുത്താമായിരുന്നില്ലേ, മൂലക്കുരു രണ്ടെണ്ണം വീതം കൊടുക്കാമായിരുന്നില്ലേ? പകരം എന്തിനെന്റെ ലോലഹൃദയം നീ തവിടുപൊടിയാക്കി? ഇതിന് നിന്നോട് നീ പോലും ക്ഷമിക്കില്ല, നോക്കിക്കോ ..

ഇനി ഞാന്‍ ആ നഗ്നസത്യം നിന്നോട് മാത്രം പറയ്യാം .. എനിക്കവളെ വളരേ ഇഷ്ടമായിരുന്നു .. അവളെപറ്റി തടി കൂടുതലാണ്, ജാഡ ആണ്, പോസ് മാത്രമേ ഒള്ളു, അഹങ്കാരം ആസ്തിയില്‍ പിടിച്ചിരിക്കുകയാണ്, ആ വെളുപ്പു വെളുപ്പല്ല - രണ്ടിഞ്ചു കട്ടിയിലെ മേക്കപ്പ്‌ ആണ്, എന്നൊക്കെ പറഞ്ഞു നടന്നത് എന്റെ സ്നേഹക്കൊടുതല്‍ കൊണ്ടാണെന്ന് നിനക്കെങ്കിലും മനസ്സിലാക്കാമായിരുന്നില്ലേ? അവളെ മാക്സിമം ചീത്ത ആക്കിക്കൊണ്ടുള്ള - ഒരു 'ബെടക്കാക്കി തനിക്കാക്കല്‍്' അടവ് മാത്രം ആയിരുന്നില്ലേ അത്? അതും നീ പൊളിച്ചു പെട്ടിയിലാക്കി തന്നില്ലേ?

ഈ നാഷണല്‍ കാലാമിറ്റിയുടെ അവസരത്തില്‍ ചില അടിയന്തിര അമെന്റ്മെന്റുകള്‍ നമ്മുടെ ഇരുപ്പു വശത്തില്‍ നടപ്പാക്കേണ്ടി വന്നിരുക്കുകയാണ്, ദയവായി ഭഗവാന്‍ ക്ഷമിക്കുക. ഇനി മുതല്‍ ആ അമ്പതു പൈസ ഈശ്വരാ, നിനക്കു ഞാന്‍ ഒട്ടും തരില്ല ... പകരം അത് കൂട്ടി വച്ചു ഞാന്‍ ലൌലിക്കു മാസാ മാസം ഓരോ മൊബൈല് റീ-ചാര്‍ജ് കൂപ്പണ്‍ വാങ്ങി കൊടുക്കാന്‍ തീരുമാനിച്ചു .. കാവ്വ്യയുടെ കേസില്‍ ഉണ്ടായ പോലെ ഒരു കമ്മ്യൂണിക്കേഷന്‍് ഗ്യാപ്പ് ഉണ്ടാവാതിരിക്കാന്‍ അതുപകരിക്കില്ലേ? അങ്ങയോ എന്നെ ഒരു മൈന്‍ഡ് ഇല്ല .. ഇനി അംബാനി ഭഗവാന്‍ മാത്രം ആണ് എന്റെ ഏക ആശ്രയം ! പ്ലീസ് ഡോണ്ട് മിസ്-അണ്‍്ഡര്‍്സ്റ്റാന്റ് മീ ..

എന്നാലും .. എന്നോടിങ്ങനെ വേണ്ടായിരുന്നു .. സുമലതയെ ഞാന്‍ പ്രായപൂര്‍ത്തി ആവുന്നതിനു മുന്‍പ്‌ നീ കല്യാണം നടത്തി, സംയുക്തയെ ലവന്‍ അടിച്ചോണ്ട് പോവ്വുന്നത് നീ കൈയും കെട്ടി നോക്കി നിന്നു, ഇപ്പൊ ഇതാ കാവ്യ .. ഞാന്‍ എങ്ങനിത് സഹിക്കും .. !! എന്നാലും .. എന്നോടിങ്ങനെ ഒന്നും വേണ്ടായിരുന്നു .. ഇതിനൊക്കെ നീ നിന്നോട് തന്നെ ഉത്തരം പറയേണ്ട ഒരു കാലം വരും .. ഓര്‍ത്തോ ..


നെഞ്ച് നീറുന്ന സങ്കടത്തോടെ,
പാച്ചു. ഡബ്ലു. എല്‍
(ഒപ്പ്)


7 comments:

 1. kaavaya poyaaal athilum valiya aal varum enthina vishamikkunne thalkkalathekku louly ille?

  ReplyDelete
 2. പോട്ടെ സാരമില്ല ... ഇനിപ്പൊ നമ്മുടെ നാഗവല്ലി ചേട്ടനെ പോലെ തെങ്ങും ചാരി നിന്നു "മംഗളം നേരുന്നു " പാട്‌ ... വരുന്ന വച്കാറേനു ആലപ്പുഴ വഴി വരുമ്പോ ഞാന്‍ എല്ലാ തെങ്ങും മൂടും നോക്കാം കേട്ടോ ... സാരമില്ലന്നേ "പോനാല്‍ പോകട്ടും പോടാ " നല്ല ച്ചുന്നരിയെ കിട്ടുംന്നെ ...

  ReplyDelete
 3. pwl...kavya poyalenda..namukku kallara sarasammem chinchu molum okke ille ippozhum..

  ReplyDelete
 4. ഈ സ്വാന്ത്വനം മാത്രമേ എനിക്കിപ്പൊള്‍ കൂട്ടായിട്ടൊള്ളൂ .. നന്ദി സഖി, സിജി, പാച്ചിക്കുട്ടി ..

  ReplyDelete
 5. ഇതിനുള്ള മറുപടി ഇനി അഞ്ചു തരും.

  ReplyDelete
 6. This comment has been removed by the author.

  ReplyDelete
 7. hmmm njan marupadi kodukkunundu!!! nerittu ;-)

  ReplyDelete