Monday, May 16, 2011

സീനിയേഴ്സ് - Seniors (7/10)


Seniors/Malayalam/2011/Humour-Suspense/Wiki/ (7/10)പ്ലോട്ട് : കോളേജ് ഡേ രാത്രി,  രംഗത്ത് ഒരു ഉഗ്രൻ നാടകം നടക്കുകയാണു, അരങ്ങത്ത് 4 പുരുഷന്മാരും, ഒരു പെൺകുട്ടിയും. അതേ ദിവസം വളരേ വൈകി ആ പെൺകുട്ടിയുടെ ശവശരീരം ഈ നാൽ‌വർ സംഘത്തിന്റെ സ്ഥിരം താവളത്തിനടുത്ത് നിന്നും കിട്ടുന്നു..

വർഷം കുറച്ചധികം കഴിഞ്ഞ്, ആ നാൽ‌വർ സംഘത്തിലെ ഒരാൾ ജയിലിൽ ജീവപര്യന്തം ശിക്ഷ കഴിഞ്ഞ് തിരിച്ചെത്തുകയാണു, ആ നാലു പേർക്കുമായി അയാൾ കുറ്റമേറ്റെടുത്ത് ജയിൽ വരിച്ചിരുന്നു. അയാൾ എത്തുന്നതു ഒരു പ്രത്യേക ആവശ്യവും ആയിട്ടാണു, വഴിക്ക് വച്ച് അവർ ഉപേക്ഷിച്ച പി ജി കോഴ്സ് പൂർത്തിയാക്കണം എന്ന വിചിത്രമായ ആവശ്യം കേട്ട് ബാക്കി മൂന്നു പേർ ഞെട്ടുന്നു - പക്ഷെ തങ്ങളുടെ പ്രിയ സ്നേഹിതന്റെ ആഗ്രഹത്തിനു അവർ വഴങ്ങുന്നു, അവർ നാലു പേരും തിരിച്ച് കാമ്പസിൽ എത്തുന്നു .. തുടർന്നു അവരുടെ വിലസൽ ആണു കാമ്പസിൽ - അതിനു തുടർച്ചയായി പഴയ സംഭവങ്ങളുടെ തനിയാവർത്തനങ്ങളും ..


വെർഡിക്ട് : പല സിനിമകളുടെ പലൈ ഭാഗങ്ങൾ അവിടിവിടെ വരുന്നുണ്ട് - കാമ്പസിലേക്ക് തിരിച്ച് പോക്കും, പഴയ കാമുകിയുടെ വിശ്വാസം തിരിച്ച് പിടിക്കാൻ ശ്രമിക്കുന്നതും, ചേയ്യാത്ത കുറ്റം ഏറ്റേടുക്കലും, പിന്നെ അതു ശരിക്കും ആരാണു ചേയ്തതെന്നു കണ്ടു പിടിക്കാൻ ശ്രമിക്കുന്നതും .. പല തവണ നമ്മൾ കണ്ടിട്ടുള്ള സംഭവങ്ങൾ തന്നെ ഇതു. പക്ഷെ ഈ സംഭവങ്ങൾ ഒക്കെ തന്നേയും രസകരമായി ചേയ്തു വൈക്കാൻ കഴിഞ്ഞിട്ടുണ്ട്, പോക്കിരിരാജ ഫെയിം വൈശാഖിനു.

പോക്കിരി രാജ എന്ന വൈശാഖിന്റെ ആദ്യ പടം കേരളീയർ ഹിറ്റാക്കിയ ഏറ്റവും മോശം പടങ്ങളിൽ ഒന്നായിരുന്നു, പക്ഷെ ഈ സിനിമ മലയാള സിനിമയുടെ ഇപ്പോഴത്തെ നിലവാരം വച്ച് നോക്കുമ്പോൾ ഹിറ്റാവാൻ വളരേ അധികം യോഗ്യതയുള്ള സിനിമ തന്നെയാണു. 

ആദ്യ 10 മിനുറ്റ് കഴിഞ്ഞാൽ ചിരിയൊഴിയില്ല തീയറ്ററിൽ - സുരാജിന്റെ ചില വളിപ്പുകൾ ഒഴിച്ചാൽ ബാക്കി മിക്ക നമ്പറുകളും ഫ്രഷ് - ബിജൂ മേനോനും മനോജ് കെ ജയനും ചിരിപ്പിച്ച് കൊല്ലുന്നുണ്ട് ചില അവസരങ്ങളിൽ.

കുഞ്ചാക്കോ ബോബൻ - എന്റെ മ്വോനേ, ഇനിയെങ്കിലും ഒന്നഭിനയിക്കാൻ ശ്രമിച്ചൂടേ, ബാക്കി മൂന്നുപേരുടേയും കൂടെ നിൽക്കുമ്പോൾ കുഞ്ചാക്കോ ബോബൻ ശരിക്കും അമച്വർ!

സസ്പെൻസ് : അങ്ങനെ ഒന്നും ഇല്ല - ആദ്യ പകുതിയുടെ കാൽ ഭാഗം കഴിഞ്ഞപ്പോഴേ ഏകദേശം നമുക്ക് മനസ്സിലാവുന്നുണ്ട് ആരെയാണു തേടുന്നതെന്ന്, ബാക്കി ഉള്ളവർക്ക് മനസ്സിലാവാഞ്ഞതെന്തേ അതു? .. ക്ലൈമാക്സും കൃത്യമായി പ്രവചിക്കാൻ എനിക്ക് കഴിഞ്ഞൂ, ക്ലൈമാക്സിനു ഒരു പതിനഞ്ച് മിനുറ്റ് മുന്നേ തന്നെ ... അതു സൃഷ്ടാക്കളുടെ കഴിവു കേടോ, അതോ എന്റെ ബുദ്ധി വൈഭവമോ?

... ആദ്യത്തേതാവാൻ ആണു കൂടുതൽ സാധ്യത!. :)

ഒറ്റ വാചകത്തിൽ : പൈസാ വസൂൽ - വാല്യൂ ഫോർ മണി ആയ ഒരു എന്റർടെയിന്മെന്റ് ഫിലിം - ധൈര്യമായി കാണാം.

വാൽക്കഷ്ണം : അൽഫോൺസ് ജോസഫിന്റെ റ്റൈറ്റിൽ മ്യൂസിക്ക് - കിടു - ക്ലാസ്സ്. അതു എങ്ങു നിന്നും ഇൻസ്പയർ ആയതല്ലാ എന്നു വിശ്വസിക്കുന്നു, .. എന്തോ .. നല്ല പരിചയം തോന്നുന്നു ആ ട്യൂൺ ..


2 comments:

  1. താങ്കളുടെ പോസ്റ്റുകള്‍ നന്നാവുന്നുണ്ട് . വേറൊരു കാര്യം പറഞ്ഞോട്ടെ സര്‍കാര്‍ തങ്ങളുടെ ഇഷ്ട മൂവി ആണെന്ന് പറഞ്ഞു .അതിന്റെ climaxile അഭിഷേക് വില്ലനെ വെള്ളത്തില്‍ മുക്കി കൊള്ളുന്ന സീനും സാള്‍ട്ട് മൂവി യിലെ അന്ഗേലീന വില്ലനെ കൊല്ലുന്നതിന്റെ സീനും സെയിം ആയി തോന്നുന്നു മ്യൂസിക്‌ പോലും . എന്റെ തോന്ന ലാണോ അതോ ഉള്ളതാണോ ? അപ്പൊ കോപ്പി അടി ഇവിടുന്നു അങ്ങോട്ടുമുണ്ട്

    ReplyDelete
  2. വെള്ളത്തിൽ മുക്കിക്കൊല്ലൽ സിനിമാക്കാരുടെ ഒരു ഇഷ്ടസംഭവം അല്ലേ?

    ReplyDelete