Tuesday, May 3, 2011

Pan's Labyrinth (8/10)

Pan's Labyrinth/Spnish-Mexican/2006/Fantasy-Period-Drama/IMDB/ (8/10)
Rated R for graphic violence and some language.

പ്ലോട്ട് : ഈ സിനിമയുടെ കഥ പറയാനാണെങ്കിൽ ... ഞാൻ പാടുപെടും.
സ്പാനിഷ് സിവിൽ വാർ നടക്കുന്ന സമയം - ഒരു പ്രവിശ്യയിലെ വിപ്ലവകാരികളെ ഒതുക്കാൻ നിയോഗിക്കപ്പെട്ട ഓഫീസറുടെ ഭാര്യയായിട്ട് നമ്മുടെ നായിക കുട്ടിയുടെ അമ്മ എത്തുന്നതോടെയാണു സിനിമ തുടങ്ങുന്നതു. അതിനു മുന്നേ തന്നെ ഒരു പഴയ ഫെയറി ടെയിൽ (Fairy Tale) നമ്മളോട് പറയുന്നുണ്ട് സിനിമാ സൃഷ്ടാക്കൾ - പാതാളത്തിലെ രാജകുമാരി ഭൂമിയിലെ ജീവിതത്തിൽ ആകാംക്ഷാഭരിതയായി അധോലോകത്തിൽ നിന്നും രക്ഷപ്പെട്ട് ഭൂമിയിലെത്തുകയും, അതോടെ പഴയ ജീവിതത്തെപ്പറ്റി മറക്കുകയും, അമരത്വം നഷ്ടപ്പെട്ട് ഭൂമിയിൽ വച്ച് മരിക്കുകയും ചേയ്തിരുന്നു എന്നും, അധോലോകത്തിലെ രാജാവ് ഇപ്പൊഴും ആ രാജകുമാരിയെ അന്വേഷിച്ച് കാത്തിരിപ്പുണ്ടെന്നും ആണതു.

നമ്മുടെ നായിക ആയ കുട്ടി നമ്മുടെ പഴയ രാജകുമാരിയെന്നു ഫെയറികൾ തിരിച്ചറീഞ്ഞ് എത്തുന്നതോടെ കഥ ഫാന്റസിയിലൂടെയും റിയാലിറ്റിയിലൂടെയും മാറീമാറി കടന്നു പോവുന്നു... അങ്ങനെ ...


വെർഡിക്ട് : ഉഗ്രൻ കഥ, നല്ല തിരക്കഥയും സംവിധാനവും, കിടിലൻ ഗ്രാഫിക്ക്സ്/മേക്കപ്പുകൾ, നല്ല ക്ലാസ്സ് നിർമ്മാണം. ലോകസിനിമകൾ കാണുന്ന ശീലമുണ്ടെങ്കിൽ, മിസ്സ് ആക്കേണ്ടാത്ത ഒരു പടം. ഇങ്ങനേം ഒരു പടമെടുക്കാമെന്നു, കഥയൊരുക്കാമെന്നു - നമ്മളുടെ മലയാള സിനിമാ സൃഷ്ടാക്കളെ കാട്ടാൻ പറ്റിയൊരു കിടിലൻ പടം. .. ഈ സംവിധായകന്റെ മറ്റു സിനിമകൾ ഏതൊക്കെയെന്നു തപ്പാൻ തുടങ്ങിയിരിക്കുന്നു ഞാൻ .. കൊള്ളാം ഇങ്ങാരു.

അഭിനേതാക്കളുടെ കാര്യം പറയാനാണെങ്കിൽ - വില്ലൻ ആയിട്ടഭിനയിക്കുന്ന കക്ഷി - അങ്ങാരു ഈ സിനിമ വരെ ഒരു കോമഡീ താരമായിട്ടാണു അറിയപ്പെട്ടിരുന്നതു, ഈ സിനിമയോടെ അതു അശ്ശേഷം മാറി. അത്രെക്ക് കിടിലൻ അങ്ങാരു. പെൺകുട്ടിയും കൊള്ളാം, ആരും മോശമെന്നു പറയാനില്ല.

ഒറ്റ വാക്യത്തിൽ : മിസ്സ് ആക്കേണ്ട.

വാൽക്കഷ്‌ണം : ഈ സിനിമ വാരിക്കൂട്ടിയ അവാർഡുകൾക്ക് കൈയ്യും കണക്കുമില്ല .. മൂന്നു അക്കാദമി അവാർഡുകൾ ഉൾപ്പടെ!


2 comments:

  1. കണ്ടു.. തകര്‍പ്പന്‍... ഇഷ്ടപ്പെട്ടു. ഈ ടൈപ്പ് സാധനങ്ങള്‍ ഇനിയുമുണ്ടെങ്കില്‍ അതിന്റെയൊക്കേയും റിവ്യൂ ഓരോ പ്ലേറ്റ് പോരട്ടേ :)

    700mb aXXo version ആണ് കണ്ടത്. 1.46gb version ഉണ്ടായിരുന്നു കൈയ്യില്‍ (അഹങ്കാരം!) പക്ഷേ അതിന് സബ് ഇല്ലായിരുന്നു, പിന്നെ തപ്പാനൊന്നും പോയില്ല. സബ് ഉള്ളത് കണ്ടു.

    Comment Form Placement : Embedded below post കൊടുത്തൂടെ? ഓ, നെങ്ങ വെബ്‌അഡ്‌മിന്‍സിനൊക്കെ എന്തുമാവാല്ലോ ;)

    ReplyDelete
  2. എംബ്ബഡഡ് കമന്റ് ഇടണം എന്നു കൂറേ നാൾ ആയിട്ടു തോന്നുന്നതാണു, ഇന്നു പറഞ്ഞ സ്ഥിതിക്ക് മാറ്റിക്കളയാം ..

    ഇത് പോലുള്ള പടങ്ങൾ - നോക്കട്ട്, ഇതൊക്കെ കിട്ടുന്നതു ഒരു ഭാഗ്യമല്ലേ? ആരോ പറയുന്നതു കേട്ടിരുന്നു - ഈ പടം ഓസ്കാറിൽ ബെസ്റ്റ് പടത്തിനുള്ള അവാർഡിന്റെ മത്സരം തോറ്റിരുന്നു എന്നും, ആക്കൊല്ലത്തെ വിജയി “The Lives of Others” (http://www.imdb.com/title/tt0405094/) ആയിരുന്നു.

    ആ പടത്തെ പറ്റി വളരേ നല്ല അഭിപ്രായം ആണൂ- അതാണു അടുത്ത പരീക്ഷണം. :)

    ReplyDelete