Friday, December 3, 2010

M3DB : ഒരു സമ്പൂർണ്ണ മലയാളം സിനിമാ ഡാറ്റാബേസ്



അങ്ങനെ, ഞങ്ങൾ കുറച്ച് പേർ കുറച്ചധികം നാളായി കാത്തിരുന്ന, സ്വപ്നം കണ്ട ഒരു സംരംഭം - ഒരു സംഭവം - വെളിച്ചം കാണുകയാണു . എം 3 ഡി ബി (M3DB) അഥവാ, ‘മലയാളം മൂവി ആൻഡ് മ്യൂസിക്ക് ഡാറ്റാബേസ്’ ഈ വരുന്ന 2010 ഡിസംബർ 20 നു പാലക്കാട് വച്ച് ലോഞ്ച് ചേയ്യപ്പെടുകയാണു ഒരു ചെറു ചടങ്ങിൽ ..

ഇതൊരു IMDB അല്ലായെങ്കിൽ വിക്കിപ്പീഡിയ മോഡൽ ഡാറ്റാബേസ് ആയിരിക്കും. നമ്മൾ ഉൾപ്പെടുന്ന പൊതുജനം ആവും ഇതിലെ സ്റ്റാർസ്. നമ്മൾ ആവും സിനിമകളുടെ ഡാറ്റാ എന്റർ ചേയ്യുന്നതു, നമ്മളിൽ നിന്നും തിരഞ്ഞെടുത്ത ആക്ടീവ് മെംബേഴ്സിനാൽ ആവും എന്റർ ചേയ്യപ്പെടുന്ന ഡാറ്റ മോഡറേറ്റ് ചേയ്യപ്പെടുന്നതു, സൈറ്റിന്റെ കാര്യങ്ങൾ നിശ്ചയിക്കപ്പെടുന്നതു നമ്മളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഒരു മോണിറ്ററിങ്ങ് ടീം ആയിരിക്കും. അങ്ങനെ അധികാരം ജനങ്ങളിലേക്ക് എന്ന ഇതു വരെ പാലിക്കപ്പെടാത്ത ആ വാഗ്ദാനം ഇവിടെ ഈ സൈറ്റിൽ എങ്കിലും പ്രാവർത്തികമാക്കപ്പെടുന്നു. :)

യാതോരു സ്റ്റാറിന്റേയും സൈഡ് പിടീക്കാതെ, ഒരു സിനിമക്കും അനാവശ്യ പ്രമോഷൻ കൊടുക്കാതെ തികച്ചും സുതാര്യമായിട്ടാവും സൈറ്റ് മുന്നോട്ട് നീങ്ങുക. ജനങ്ങൾക്ക് സിനിമകളെ പറ്റി അഭിപ്രായങ്ങൾ പോസ്റ്റ് ചേയ്യാൻ പറ്റുന്ന തരം സംവിധാനം വർഷങ്ങൾക്ക് ശേഷം, പിന്നീട് സൈറ്റിൽ വന്നേക്കാം, പക്ഷെ ഇപ്പോൾ നമ്മുടെ ദൗത്യം മലയാള സിനിമയെ പറ്റി, അതിന്റെ പിന്നാമ്പുറ പ്രവർത്തകരെ പറ്റിയുള്ള ഒരു റഫറൻസ് മാന്വൽ ആയി സൈറ്റിനെ മാറ്റുക എന്നതാണു.

ഇതു നമ്മുടെ, മലയാള സിനിമയെ ഇഷ്ടപ്പെടുന്നവരുടെ ഒരു പ്രൊജക്ട് ആണു. ഒരു സിനിമയിൽ അവസാന ക്രെഡിറ്റ്സിൽ പോലും സ്ഥലം കണ്ടെത്താനാവാതെ വിഷമിക്കുന്ന സിനിമയുടെ പിന്നാമ്പുറ പ്രവർത്തകരെ ജനങ്ങൾക്ക് പരിചയപ്പെടുത്തുക എന്നതും ഈ സൈറ്റിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഒന്നാണു.  ഇംഗ്ലീഷ് സിനിമകളിലെ ഏതൊരു കൊച്ച് ടെക്നീഷ്യന്റേയും ഹിസ്റ്ററി, പ്രൊഫൈൽ പേജുകൾ, വർക്കുകൾ- അതെത്ര ചെറുതാണെങ്കിലും ശരി, ഇതൊക്കെ ഐ എം ഡി ബി യിൽ ട്രാക്ക് ചേയ്യാം, ഇവിടെ മലയാളത്തിൽ അങ്ങനെ ഒന്നുണ്ടോ എന്ന ചോദ്യത്തിനുള്ള ഉത്തരമാവാൻ ആണു നമ്മൾ ശ്രമിക്കേണ്ടതു.

ഇതിനെല്ലാം, നിങ്ങളുടെ സപ്പോർട്ടും സഹായവും സൈറ്റിനു ആവശ്യമാണു. സഹായം എന്നു കൊണ്ടുദ്ദ്യേശിച്ചതു പണമല്ലാട്ടോ - കൈ സഹായം ആണു. കിട്ടുന്ന ഡാറ്റ സൈറ്റിൽ ആഡ് ചേയ്തു സഹായിച്ചാൽ ചിലപ്പോൾ അതു മറ്റു പലർക്കും സഹായകരമായി തീർന്നേക്കാം. ഇതു ഭാവി തലമുറക്കു ഉപകരിക്കുന്ന ഒരു ഡാറ്റാ കളക്ഷൻ ആവട്ടെ എന്നു സ്വപ്നം കണ്ടുകൊണ്ട് നിർത്തുന്നു .. നിങ്ങളുടെ എല്ലാവരുടേയും സഹായം പ്രതീക്ഷിക്കുന്നു ..

പാച്ചു.


ഒരറിയിപ്പ് : ഈദിവസങ്ങളിൽ ഈ സൈറ്റിന്റെ പോസ്റ്റേഴ്സ് ഒരു ചെറു പരസ്യം എന്ന നിലയിൽ ഇവിടെ പോസ്റ്റുന്നതാണു - ഇങ്ങനെയൊക്കെയല്ലേ ഇതിനു പിന്നിൽ  ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ആ മനസ്സുകൾക്ക് ഒരു പ്രചോദനം കൊടുക്കാൻ ആവൂ നമുക്ക്?  ഇതു നിങ്ങളുടെ ഇൻബോക്സ് നിറക്കുന്നുണ്ടെങ്കിൽ ഇതൊരു മുൻ‌‌കൂർ ജാമ്യാപേക്ഷയായി കണക്കാക്കണം എന്നു അപേക്ഷിക്കുന്നു. :)


3 comments:

  1. Kollaaam. Ellaa aashamsakalum. Palakkad evide vechaanu chadangu? Enikku pankedukkaan kazhiyumo?

    ReplyDelete
  2. തീർച്ചയായും പങ്കേടുക്കാവുന്നതാണു സുനീഷ്. ഒരു മെയിൽ ഇപ്പോൾ തന്നെ ഇടൂ, ഗൂഗിൾ മാപ്പോ അല്ലാ എങ്കിൽ ഇൻസ്ട്രക്ഷൻസോ തരാൻ സാധിക്കും മെയിലിലൂടെയോ ഫോണിലൂടെയോ ആർക്കെങ്കിലും.

    ദാ ഈ കുറിപ്പ് ഞാൻ ഇവിടെ കോപ്പി-പോസ്റ്റുന്നു..

    സ്ഥലം - മൃണ്മയി,പാലക്കാട്
    തീയതി - ഡിസംബർ 20,2010

    ചടങ്ങിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ദയവായി (m3dbteam@gmail.com) എന്ന വിലാസത്തിലോ മുൻകൂട്ടി അറിയിക്കുക.മറ്റ് ഒരുക്കങ്ങൾ നടത്തേണ്ടതിന് അത് വളരെ ആവശ്യവുമാണ്.

    എല്ലാവർക്കും സ്വാഗതം..!!

    ReplyDelete
  3. Oh, ithu Umachechide veedu alle? Njaan ethaam.

    ReplyDelete