Saturday, October 9, 2010

പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്റ് : Pranchiyettan & The Saint (9/10)


Malayalam/2010/Satire/(9/10)

വെർഡിക്ട് ചുരുക്കത്തിൽ : മലയാളത്തിൽ അപൂർവ്വം ആയിട്ട് മാത്രം വരുന്ന, മിസ്സ് ആക്കാൻ പാടില്ലാത്ത ഒരു പടം.

പ്ലോട്ട് : വിദ്യാഭ്യാസമോ സമൂഹത്തിൽ ആഡ്യത്വമോ ഇല്ലാത്ത ഒരു പുത്തൻപണക്കാരൻ കോടീശ്വരൻ - ഫ്രാൻസീസ് എന്ന പ്രാഞ്ചിയേട്ടൻ എന്ന അരിപ്രാഞ്ചി. പണം എറിഞ്ഞോ വിലക്ക് വാങ്ങിയോ എങ്ങനെയെങ്കിലും സമൂഹത്തിൽ ഒരു ആദരവ് വാങ്ങാൻ ശ്രമിക്കുന്ന അരിപ്രാഞ്ചിയുടെ കഥയാണു ഈ സിനിമ.

സിനിമയുടെ കഥ തുടങ്ങുന്നതു, സ്വന്തം പിതൃക്കളെ കാണാൻ സിമിത്തേരിയിൽ എത്തുന്ന പ്രാഞ്ചിയെ കാണിച്ചു കൊണ്ടാണു. അവരുടെ നിർദ്ദേശപ്രകാരം പള്ളിയിൽ ചെന്നു ഫ്രാൻസിസ് പുണ്യാളനെ കണ്ട്, തന്റെ അടുത്ത നടപടിക്ക് അനുവാദം ചോദിക്കുന്ന പ്രാഞ്ചി കണ്ണ് തുറക്കുമ്പോൾ കാണുന്നതു ചക്കക്കുരു-ചൊടിയോടെ മുന്നിൽ നിൽക്കുന്ന പുണ്യാളനെ ആണ്. അദ്ദേഹത്തോട് തന്റെ കഥ പറയുന്നത് ആയിട്ടാണു പിന്നെ കഥ നീങ്ങുന്നതു.

വെർഡിക്ട്  : അസാധാരണമായതു ഒന്നും ഇല്ലാത്ത, തികച്ചും സാധാരണമായൊരു കഥ. ആ കഥയിലേക്ക് ഒരു തോന്നലോ, വിശ്വാസമോ ഒക്കെ ആയ പുണ്യാളനെ കൂടെ കൂട്ടിച്ചേർത്തപ്പോൾ ഉണ്ടാവുന്ന ആ എഫക്ട് - അതു പറഞ്ഞറിയിക്കാനാവാത്തതാണു. ഈ സിനിമയുടെ സൃഷ്ടാക്കൾക്ക് ആ ജീനിയസ് നീക്കത്തിനു  കൊടുക്കണം പത്തിൽ പത്ത്.  പുണ്യാളൻ എന്ന കഥാപാത്രമില്ലാതെ ‘പ്രാഞ്ചിയേട്ടൻ’ മാത്രം ആയിട്ട് ആയിരുന്നു ഈ കഥ മുന്നോട്ട് പോയിരുന്നെങ്കിൽ മറ്റൊരു ആവറേജ് സിനിമ ആയേനെ ഇതും - പക്ഷെ സ്പെഷ്യലിൽ കുറഞ്ഞ് ഒന്നും തന്നെ ഇഷ്ടമില്ലാത്ത രഞ്ജിത്ത് ആ കഥാപാത്രത്തെ ബുദ്ധിപൂർവ്വം ചേർത്തു, അങ്ങനെ നമുക്ക് ഒരു നല്ല സിനിമ കിട്ടി പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്റ്-ലൂടെ.

തുവാനത്തുമ്പികൾ എന്ന സിനിമക്ക് ശേഷം തൃശൂർ ഭാഷയിൽ സംസാരിക്കുന്ന നായകൻ - ആ നായകന്റെ എല്ലാ തോൽ‌വികളും ജനം കൈകൊട്ടോടെ ഏറ്റുവാങ്ങുകയാണു. നായകൻ തോറ്റ് ബോധശൂന്യനായി കസേര‌ഉൾപ്പെടെ വീഴുമ്പോഴും ജനം ആഘോഷിക്കുകയാണു തീയറ്ററിൽ - ആഘോഷിക്കാൻ നിർബന്ധിതരാക്കുകയാണു സംവിധായക-തിരക്കഥാ‌-സംഭാഷണ ഡിപ്പാർട്ട്മെന്റ് കൈകാര്യം ചേയ്ത രഞ്ജിത്ത്. :) 

സിനിമയിൽ ആദ്യാവസാനം ഹാസ്യവും ആക്ഷേപ ഹാസ്യവും ഇടകലർന്നുള്ള സംഭാഷണങ്ങൾ ആണ് - ആദ്യ ഷോട്ട് മുതൽ അവസാന അഞ്ച് മിനുട്ട് വരെ ഈ പ്രതിഭാസമുണ്ട് - സാധാരണ അവസാന മിനുറ്റിൽ ഒക്കെ കട്ട-‌ടെൻഷൻ ആയിരിക്കും - അല്ലാ എങ്കിൽ ആക്കാനുള്ള കട്ട-ശ്രമം ആയിരിക്കും - അതിനൊന്നും രഞ്ജിത്ത് ഈ സിനിമയിൽ ശ്രമിച്ചിട്ടേ ഇല്ല. ക്ലൈമാക്സിൽ (അങ്ങനെ വിളിക്കാമെങ്കിൽ - സിനിമയുടെ അവസാനം എന്നു വായിക്കുന്നതാണു ബെറ്റർ എന്നു തോന്നുന്നു‌) ആണു ഞാൻ ഏറ്റവും അധികം ഇരുന്നു ചിരിച്ച ഒരു ഡയലോഗ് വരുന്നതു, അതും പുണ്യാളന്റെ വായിൽ നിന്നും.

വാൽക്കഷ്ണം : “തോൽ‌വികൾ ഏറ്റുവാങ്ങാൻ ചന്തുവിന്റെ ജീവിതം ഇനിയും ബാക്കി” എന്നു പ്രാഞ്ചിയേട്ടൻ സ്വയം പറയുമ്പോഴും, പക്ഷെ അതു അംഗീകരിക്കാൻ അദ്ദേഹത്തിന്റെ ഫാൻസ് എന്ന വെട്ടുകിളിക്കുട്ടങ്ങൾ തയ്യാറല്ലാ എന്നു തോന്നുന്നു - പതിവിൽ നിന്നും വ്യത്യസ്ഥമായി കൊട്ടകയിൽ നായകന്റെ ചെരുപ്പ് കാട്ടുന്നതു മുതൽ മുഴങ്ങുന്ന വിസിലുകളും ബഹളങ്ങളും കാണാനേ ഇല്ലായിരുന്നു. കുറച്ച് അധികം നാളുകൾക്ക് ശേഷം ഒരു സിനിമ ഓപ്പണിങ്ങ് ദിവസം വലിയ ശല്യമില്ലാതെ രസിച്ച് കാണാൻ പറ്റി എനിക്ക്! .. നന്ദി രഞ്ജിത്ത്, നന്ദി! :)

 വീണ്ടും ആലോചിക്കുമ്പോൾ, നന്ദനം എന്ന സിനിമയിൽ വിജയകരമായി പരീക്ഷിച്ച ദൈവം എന്ന കഥാപാത്രം (അല്ലാ എങ്കിൽ  ‘തോന്നൽ’)  അത് വീണ്ടും രഞ്ജിത്ത് പഴയതിലും വിജയകരമായി ആഘോഷിക്കുകയാണു ഈ സിനിമയിൽ. ഈ സിനിമയുടെ വിജയത്തോടെ അത്തരം പടങ്ങളുടെ ഘോഷയാത്ര തന്നെ ഉണ്ടാവാതിരുന്നാൽ മതിയായിരുന്നു മലയാള സിനിമയിൽ! പ്രാഞ്ചിയുടെ ഫ്രാൻസിസ് പുണ്യാളാ, ഈ സിനിമാക്കാർക്ക് സൽബുദ്ധി തുടർന്നും കൊടുക്കേണമേ..

സിനിമയിലെ ധാരാളം സന്ദർഭങ്ങൾ ഇപ്പോഴും മനസ്സിൽ ബാക്കി നിൽക്കുന്നു - പുണ്യാളൻ ആറ് വരക്കുന്നതു, മലയാളം അറിയാത്ത പുണ്യാളനോട് മലയാളികൾ പ്രാർത്ഥിച്ചതിലെ അർത്ഥശൂന്യത പറയുന്ന ഡയലോഗ്, അങ്ങനെ അങ്ങനെ ...

ശ്ശോ ..എനിക്ക് ഇനീം ഒന്നൂടെ ഈ സിനിമ കാണണം - ഞാൻ ഇനീം പോയി കണ്ടേക്കും ഈ സിനിമ. ! ഉമ്മ .. രഞ്ജിത്ത് .. !


5 comments:

  1. മലയാളത്തിൽ അപൂർവ്വം ആയിട്ട് മാത്രം വരുന്ന, മിസ്സ് ആക്കാൻ പാടില്ലാത്ത ഒരു പടം.

    ReplyDelete
  2. ഭയങ്കരം തന്നെ..ഈ പടതിനാണാ പത്തില്‍ ഒന്‍പത് മാര്‍ക്ക് കൊടുത്തത് :) പ്രെടിക്ട ബിളല്ലാത്ത ഒരു ഒരു സീനോ സീക്യന്‍സോ ഞാന്‍ ഇതില്‍ കണ്ടില്ല..പകുതി വരെ കണ്ടിരിക്കാനെ പറ്റിയുള്ളൂ..ഇതുപോലെ ബോറടുച്ചു കണ്ടിരുന്ന പടം വേറെ ഉണ്ടായിട്ടില്ല :(
    ഞാന്‍ മോഹന്‍ലാല്‍ ഫാനാനെന്നോന്നും കരുതരുത്..കണ്ടപ്പോ തോന്നിയ കാര്യം പറഞ്ഞു.. കഥയില്ലാതെ , അന്യോന്യം ബന്ധമില്ലാത്ത മൂന്നു എപ്പിസോഡുകള്‍ മാത്രമാണ് ആദ്യ പകുതിയില്‍ കണ്ടത്..രണ്ടാം പകുതിയില്‍ ഇനി എന്ത് സംഭവമാണോ ഉണ്ടായെന്നറിയില്ല.. രഞ്ജിത്ത് തന്നെയാണോ ഇതെഴുതിയതെന്നു സംശയം..

    ReplyDelete
  3. ധനേഷ്‌ സിനിമകള്‍ കാണാറില്ല അല്ലെ?!... :)

    ReplyDelete
  4. ee film kandittu thanne karyam..:P

    ReplyDelete
  5. സുഹൃത്തേ...ഇതിൽ അരി പ്രാഞ്ചി എന്നതു ഒരു പുതുപ്പണക്കാരനായിട്ടാണൊ തോന്നിയത്? എനിയ്ക്ക് അതിനോട് യോജിപ്പില്ല....

    ReplyDelete