Saturday, October 2, 2010

ഉഡാൻ - Udaan (9/10)



Hindi/2010/Drama/IMDB/(9/10)


പ്ലോട്ട് : ഹോസ്റ്റലിൽ നിന്നും രാത്രി ചാടി പടം കാണുന്ന പരിപാടി പിടിക്കപ്പെട്ട്, സ്കൂളിൽ നിന്നും ഡിസ്മിസ്സ് ചേയ്യപ്പെട്ട്, നാടായ ജംഷഡ്പൂരിൽ എട്ട് വർഷത്തിനു ശേഷം എത്തുകയാണു നായകനായ പയ്യൻ.   ഈ എട്ട് കൊല്ലവും അവന്റെ അച്ഛൻ അവനെ കാണാൻ ബോർഡിങ്ങ് സ്കൂളിൽ എത്തുകയോ അവൻ അവധിക്കാലത്ത് വീട്ടിൽ എത്തുകയോ ചേയ്തിരുന്നില്ല - ബോർഡിങ്ങ് സ്കൂളിൽ നിന്നും പുറത്താക്കപ്പെട്ട് നാട്ടിൽ എത്തുന്ന അവനെ കാത്തിരിക്കുന്നതു തനി പട്ടാളച്ചിട്ടയിൽ ജീവിക്കുന്ന സ്വന്തം അച്ഛനും, അവന്റെ അച്ഛന്റെ ഏഴു വയസ്സുള്ള മകനും ആണു. - ഈ അനുജൻ ഈ ഭൂമിയിൽ ഉണ്ടായി എന്നു പോലും അവൻ അറിയുന്നതു വീട്ടിൽ എത്തിയ ശേഷമാണു. തുടർന്നു ആ ‘ജയിലിൽ‘  വാർഡനായ അച്ഛന്റെ ഉരുക്കു മുഷ്ടിയിൽ പെട്ട് ഗതികെടുന്ന, അതിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുന്ന ഇവർ രണ്ടു പേരുടേയും കഥയാണു ഉഡാൻ.


വെർഡിക്ട് : എ വെനെസ്ഡേ’ക്ക് ശേഷം ഞാൻ കാണുന്ന ഏറ്റവും നല്ല ഹിന്ദി പടം ആണെന്നു തോന്നുന്നു ഇതു! എ വെനെസ്ഡേ’യുടെ വിജയം എന്തായിരുന്നു എന്നു വച്ചാൽ, ഒരു നിമിഷം പോലും സിനിമയുടെ മൂഡിൽ നിന്നും രക്ഷപ്പെടാൻ കാണികളെ അനുവദിച്ചില്ലാ സംവിധാന/തിരക്കഥാകൃത്ത്/സിനിമാറ്റോഗ്രാഫി കൈകാര്യം ചേയ്തവർ എന്നതാണു.   അതിനൊപ്പമോ അതിൽക്കൂടുതലോ നമ്മളെ സിനിമയുടെ മൂഡിലേക്ക് എത്തിക്കാൻ കഴിഞ്ഞൂ ഉഡാന്റെ സൃഷ്ടാക്കൾക്ക് എന്നതാണു ഈ കൊച്ചു പടത്തിന്റെ വിജയം.

സിനിമയുടെ സൃഷ്ടാക്കൾ വേറോരു കാര്യത്തിൽ എന്റെ മുഴുവൻ ആദരവും നേടുന്നുണ്ട് ഈ സിനിമയിലൂടെ - (വില്ലൻ എന്നു പറയാൻ ആവില്ലാ എങ്കിലും) വില്ലനായ അച്ഛന്റെ കഥാപാത്രത്തെ, വെറും  വില്ലനായി അധപതിപ്പിക്കുന്നില്ല അവർ. പകരം അദ്ദേഹത്തിന്റെ വിചാരങ്ങൾ നമ്മളിലേക്കെത്തിക്കാൻ ശ്രമിക്കുക വഴി ആ കഥാപാത്രത്തോടും മാന്യത പുലർത്തിയിരിക്കുന്നു അവർ. വേറേ സിനിമകളിൽ കാണാൻ ബുദ്ധിമുട്ടുള്ള ഒരു സംഗതി ആണിതു.

അഭിനയിച്ചിരിക്കുന്നവർ - അതു ആ കൊച്ചൻ ആണെങ്കിലും ശരി, നായകൻ പയ്യൻ ആണെങ്കിലും ശരി, അച്ഛൻ ആണെങ്കിലും ശരി, അത്യുഗ്രൻ ആയിട്ട് വന്നിട്ടുണ്ട് - ആരേയും മോശം പറയാനില്ലാ എനിക്ക്.  പിന്നെ പ്രത്യേകം എടുത്ത് പറയേണ്ടതു കാസ്റ്റിങ്ങ് ഡയറക്ടറുടെ കാര്യമാണു. കഥാപാത്രങ്ങൾക്ക് ഇതിലും ചേർന്ന നടന്മാരേ കിട്ടില്ലാ എന്നു തോന്നുന്നു, ഈ ഭൂമിയിൽ!. ആ അച്ഛനായിട്ട് റോണിത് റോയ് ജീവിക്കുക തന്നെ ആയിരുന്നു!!..

ശരിക്കും മിസ്സ് ആക്കാൻ പാടില്ലാത്ത ഒരു പടമാണിതു. - അതു കൊണ്ടു തന്നെ ആണു ഞാൻ 9 എന്ന ഓൾമോസ്റ്റ് പെർഫക്ട് സിനിമകൾക്ക് മാത്രം കൊടുക്കാവുന്ന റേറ്റിങ്ങ് കൊടുക്കുന്നതു. ആക്ഷനോ, ത്രില്ലിങ്ങ് മോമെന്റ്സോ പറയാനില്ല - പക്ഷെ - .. മിസ്സ് ആക്കേണ്ട! ഒരു കാരണവശാലും.! :)

വാൽക്കഷ്ണം : ഈ സിനിമ നീണ്ട 7 വർഷങ്ങൾക്ക് ശേഷം കാൻസിലെ മത്സര വിഭാഗത്തിൽ ഇന്ത്യയെ പ്രതിനിധാനം ചേയ്തത്രെ! ..  യാതൊരു അത്ഭുതവും ഇല്ല അതിലേക്ക് സെലക്ഷൻ കിട്ടിയതിൽ!. ..

വേറൊരു കാര്യം .. ആ പോസ്റ്റർ കണ്ടോ .. ആ പോസ്റ്ററിൽ ഉണ്ട് മുഴുവൻ കഥയും ;)


2 comments:

  1. പടം കാണാന്‍ പറ്റിയിട്ടീല്ല.
    ഈ പ്ലോട്ട് വായിച്ചപ്പോള്‍ തന്നെ ത്രില്ലടിക്കുന്നു.

    പണ്ടാറമടങ്ങാന്‍ ഇമ്മാതിരി വിഷയങ്ങളൊന്നും എന്തേ നമ്മുടെ മലയാളത്തില്‍ വരുന്നില്ല??. ഇവിടെ ഇപ്പോഴും കെട്ടിക്കാത്ത നായകനും ഒടൂക്കം നായികയുമായുള്ള കല്ല്യാണോം. അല്ലെങ്കില്‍ ഉത്സവം/പെരുന്നാള്‍ നടത്താന്‍ നടക്കുന്ന നായകനും :(

    ReplyDelete
  2. :) ധൈര്യമായി തല വച്ചോ.!

    സാദാ സിനിമകളിലെ പോലെ അവസാനം നായകൻ ഒറ്റക്ക് കഠിനാധ്വാനം ചേയ്തു (വലിയ ഒരു ഉന്തുവണ്ടി നിറയെ വൈക്കോൽ പൊക്കിക്കെട്ടി വച്ച് ടർപ്പോള കൊണ്ട് മൂടിക്കെട്ടി , അതു വലിച്ച് ‘കഠിനാധ്വാനം‘ ചേയ്തു - എന്നു തിരുത്തി വായിക്കുക‌) നോട്ടുകൾ പറന്ന് തലവഴി വീഴുന്ന സ്ഥിതി ആവുന്ന ഒന്നും കാണിക്കുന്നില്ല ഈ സിനിമയിൽ! :) അതു തന്നെ ഒരു ചേഞ്ചാണു. കയ്യടി വാങ്ങാൻ ചാൻസ് ഉണ്ടാവുന്ന അവസരങ്ങൾ വരെ പോവാതെ അതിനു മുന്നേ നിർത്താൻ സംവിധായകൻ കാണിച്ച ആ സം‌യമനം - അതിനു കൊടുക്കാം പത്തിൽ അഞ്ചു മാർക്കും !

    മലയാളത്തിൽ ഇടപെടാൻ UTV പോലത്തെ വലിയ ബാനറുകൾക്ക് പേടിയാണു. ഹിന്ദി സിനിമക്ക് UTV ചേയ്യുന്ന വികസനം ചില്ലറയല്ല - അവർ തട്ടു പൊളിപ്പൻ പടങ്ങളും ഉണ്ടാക്കും, അതിനു കൂടെ കലാമൂല്യമുള്ള പടങ്ങളും നിർമ്മിക്കും! ഉഡാൻ, ഫാഷൻ, ലൈഫ് ഇൻ എ മെട്രോ, മുംബൈ മേരീ ജാൻ, ഖോസ്ലാ കാ ഘോസ്ലാ, രംഗ് ദേ ബസന്ദി, പരിനീതാ, 7G Rainbow Colony, A Wednesday !, ലക്ഷ്യാ, ...
    പത്തു കൊല്ലത്തിൽ പതിനഞ്ചോളം അധികം നല്ല പടങ്ങൾ!!

    ReplyDelete