Ustaad Hotel/Malayalam/2012/Family-Drama/M3DB/ (5.5/10)
പ്ലോട്ട് : നാലു പെങ്ങന്മാരുടെ ഏക സഹോദരൻ, ഫുഡ് ഉണ്ടാക്കാൻ വളരേ ഇഷ്ടമുള്ളയാളുമായ നായകൻ സ്വന്തം അച്ഛന്റെ ഇച്ഛക്ക് വിപരീതമായി വിദേശത്ത് ഷെഫ് പഠിക്കാൻ പോവുന്നു, തിരികെയെത്തിയ മകനു സ്വന്തമായി ഒരു മദാമ്മ ഗേൾഫ്രണ്ടും ഒക്കെയുണ്ട്, പക്ഷെ, മകൻ കുശിനിക്കാരനാവൻ പഠിക്കുകയായിരുന്നു എന്നറിയുന്ന അച്ഛൻ പാസ്സ്പോർട്ടും ഒക്കെ എടുത്ത് മാറ്റുന്നു മകന്റെ, അങ്ങനെ തിരികെപ്പോവാൻ ആവാതെ മകൻ കേരളത്തിൽ പെട്ട് പൊവുന്നു, അങ്ങനെ മകൻ വീട് വിട്ടിറങ്ങുന്നു. മകൻ ചെന്നു പെടുന്നത് കോഴിക്കോട് ബീച്ചിൽ ദശാബ്ദങ്ങളായി ഉസ്താദ് ഹോട്ടൽ എന്ന ഹോട്ടൽ നടത്തുന്ന സ്വന്തം അപ്പൂപ്പന്റെ അടുക്കേലാണു. അവിടെ അവൻ പ്ലേറ്റെടുക്കുന്നത് മുതൽ പാചകം വരെ ആദ്യേന്നു പഠിച്ച് തുടങ്ങുന്നു .. ആ ഹോട്ടലിനു പിന്നീട് വരുന്ന പ്രശ്നങ്ങളും, അത് അതിജീവിക്കാൻ ഇവർ നടത്തുന്ന ശ്രമങ്ങളും ഒക്കെയാണു ഈ സിനിമ. .
വെർഡിക്ട് : ബിസിനസ്സുകാരനായ അച്ഛൻ, അച്ഛനെ ധിക്കരിച്ച് വീടിനു പുറത്തിറങ്ങുന്ന മകൻ, ചെന്നു പെടുന്നത് ഒരു സിംഹത്തിന്റെ മടയിൽ, അവിടുന്നു പാട്ട് പഠിച്ച് നാടിനെ നന്നാക്കുന്ന നായകൻ, അത് കേട്ട് അച്ഛൻ തിരിച്ചെത്തി മകനെ കെട്ടിപ്പിടിക്കുന്നു .. ക്ലീഷേ കഥ അല്ലാല്ലോ അല്ലേ ഇത്? :)
മമ്മൂട്ടിയുടെ മകൻ അഭിനയിക്കുന്ന സിനിമ, അഞ്ജലീ മേനോൻ എഴുതിയ സിനിമ, ബ്രിഡ്ജ് കഴിഞ്ഞ് അന്വർ റഷീദ് ഒരുക്കുന്ന സിനിമ .. എന്നിങ്ങനെയുള്ള ഈ ഹൈപ്പ് ഒക്കെ ഒഴിവാക്കിയാൽ, ശരിക്കും ഒരു ആവറേജ് സിനിമ. നിന്ന നില്പിൽ ലക്ഷങ്ങൾ ഒക്കെ ഉണ്ടാക്കുന്നതു മാതിരി തികച്ചും അസാധ്യമായ കാര്യങ്ങൾ ഒക്കെ നായകൻ കാട്ടുന്നത് സാധാരണ സിനിമയിൽ സാധാരണയാവാം, പക്ഷെ നവയുഗ റിയലിസ്റ്റിക്ക് സിനിമ എന്നൊക്കെ ഉദ്ഘോഷിച്ച ഈ സിനിമയിൽ ഇത്തരം സംഭവങ്ങൾ പ്രതീക്ഷിക്കാനാവാത്തതാണു, ക്ഷമിക്കാനാവാത്തതാണു. അല്ലെങ്കിലും, ഈ സിനിമ ഉൾപ്പെടെ, ദുൽഖർ സൽമാന്റെ പടങ്ങൾ അമിതമായി ഹൈപ്പ്ഡ് ആണെന്നാണു എനിക്ക് തോന്നീട്ടുള്ളത്.
പക്ഷെ, നല്ല ഒരു സന്ദേശം തരുന്ന സിനിമ ( ഇതേ സന്ദേശം ഞാൻ ഇതേ തമിഴ് അഭിനേതാവിന്റെ വായിൽ നിന്നും ഞാൻ ഏതോ തമിഴ് സിനിമയിൽ നിന്നും ഞാൻ കേട്ടിട്ടുണ്ട്!) തയ്യാറാക്കാൻ ചങ്കൂറ്റം കാട്ടി എന്ന നിലയിൽ അഞ്ജലീ മേനോനും അന്വർ റഷീദും അഭിനന്ദനം അർഹിക്കുന്നു.
അതുമല്ല, ചില ഡയലോഗ്സ് മനസ്സിൽ നിന്നും മായുന്നും ഇല്ല - “വയറു നിറക്കാൻ ആർക്കും പറ്റും, പക്ഷെ കഴിക്കുന്നവന്റെ മനസ്സു നിറക്കുന്നവനേ കൈപ്പുണ്യമുള്ളൂ”, “ വയർ നിറഞ്ഞാല് മതിയെന്ന് പറഞ്ഞെ പറ്റു!! വേറേ എന്തായാലും ഇനിയും വേണം എന്നു മനുഷ്യൻ പറയും” എന്ന ഡയലോഗും കൊള്ളാം.
പക്ഷെ, ഷെഫ് എന്നാൽ കുശിനിക്കാരൻ എന്ന് വിശ്വസിക്കുന്ന അൾട്രാ മോഡേൺ ഹൈലീ എജൂക്കേറ്റഡ് റോക്ക്സ്റ്റാർ പെൺകുട്ടി കഥാപാത്രം ഇച്ചിരി ഓവറായില്ലേ എന്നോരു ഡവിട്ട്!
ഒറ്റ വാചകത്തിൽ : ഷാറൂഖ് ഖാൻ അഭിനയിച്ച സ്വദേശിന്റെ ഫുഡ് വേഴ്ഷൻ കാണണമെങ്കിൽ കാണാം. ബോറടി ഇല്ല, ജസ്റ്റ് ടൈം പാസ്സ്.
വാൽക്കഷ്ണം : കാക്ക കുളിച്ചാൽ കൊക്കാവില്ല .. ഇടക്കിടക്ക് ഫുഡിന്റെ ക്ലോസ്സപ്പുകൾ സ്ക്രീൻ സ്പ്ലിറ്റ് ചേയ്തും അല്ലാതേയും കാണിച്ചാൽ ഒരു സിനിമ സോൾട്ട് ആൻഡ് പെപ്പർ ആവില്ല.
Sunday, July 22, 2012
ഉസ്റ്റാദ് ഹോട്ടൽ - Ustad Hotel (5.5/10)
Labels:
2012,
anjali menon,
anwar rasheed,
cliche,
dulkhar salman,
food film,
nithya menon,
ustaad hotel
Subscribe to:
Post Comments (Atom)
നമ്മള് രണ്ടാളുടെയും സിനിമയുടെ റേറ്റിംഗുകള്‍ തമ്മില്‍ എപ്പോഴും അജ ഗജാന്തരം ആണല്ലോ മാഷേ :)
ReplyDeleteപാച്ചു കണ്ട സിനിമകളുടെ എന്റെ റേറ്റിംഗ് പോസ്റ്റിന്റെ ഓര്‍ഡര്‍ വെച്ചു ....
ഉസ്താദ് ഹോട്ടല്‍ 8/10.
22 ഫീമെയില്‍ കോട്ടയം 6.4/10.
മാസ്റ്റെര്സ് 3/10.
ഈ അടുത്ത കാലത്ത് 5.5/10.
സെക്കന്‍ഡ് ഷോ 6/10(ഇത് മുന്‍പ് കൂട്ടിയിട്ടിരുന്നതാണ്).
ഇന്ത്യന്‍ രുപ്പി 7.5/10.
ചാപ്പാ കുരിശു 9/10.
സാള്‍ട്ട് ആന്‍ഡ് പേപ്പര്‍ 7/10.
---
ഈ വര്ഷം കണ്ടതില്‍,
തട്ടത്തിന്‍ മറയത്തു 5.9/10.
സ്പിരിറ്റ് 6/10.
ബാച്ചിലര്‍ പാര്‍ട്ടി 5.5/10.
മഞ്ചാടിക്കുരു 8.5/10.
നിദ്ര 8.5/10.
:))))