Monday, April 4, 2011
ഉറുമി - Urumi (4.9/10)
Urumi /Malayalam/2011/Action-period/M3DB/ (4.9/10)
പ്ലോട്ട് : പണ്ടത്തെക്കാലം ആണു - നമ്മക്കടെ വാസ്ഗോഡ-ഗാമ ആദ്യായിട്ട് കാപ്പാട് ബീച്ചിൽ വന്നിറങ്ങിയ കാലം - അന്നു നമ്മുടെ പൃഥ്വിരാജിന്റെ അച്ഛനെ തട്ടീട്ടാണു അങ്ങാരു സ്ഥലം വിട്ടതു. അതിന്റെ പകരം ചോദിക്കാൻ കാത്ത് കാത്ത് നടക്കുന്ന മകനും, അതിനുള്ള അവന്റെ ശ്രമവും ആണു ഈ സിനിമ കാട്ടിത്തരുന്നതു. സന്ദർഭം നടന്നതാണെങ്കിലും, കഥാപാത്രങ്ങളിൽ മിക്കവരും ഫിക്ഷണൽ ആണു എന്നു ആദ്യമേ എഴുതികാണിക്കുന്നുണ്ട്.
വെർഡിക്ട് : കാമറാവർക്ക് : അസാദ്ധ്യമാണൂട്ടോ! എന്നാ ലോക്കേഷനുകൾ, എന്നാ ആമ്പിയൻസ്, എന്നാ കുളിരാ സിനിമയുടെ ഓരോ ഫ്രെയിമിലും! നമ്മളെ ഓരോ നിമിഷത്തിലും ഓർമ്മിപ്പിക്കുകയാണു, സാക്ഷാൽ സന്തോഷ് ശിവൻ ആണു ഈ സിനിമയുടെ സൃഷ്ടാവ് എന്നു. സിനിമ മൊത്തം വൈഡ് ആംഗിളിൽ ചേയ്തിരിക്കുകയാണെന്നാണു തോന്നുന്നതു.
താരങ്ങൾ : ജഗതി കിടിലൻ ആക്കീട്ടുണ്ട് - ശരിക്കും ഒരു ചാണക്യകുമാരി ആയ പരമപണ്ഡിതനായിട്ട് ആദ്യാവസാനം നിറഞ്ഞ് നിൽക്കുകയാണു ജഗതി. സായിപ്പന്മാരും ശരിക്കും നന്നാക്കീട്ടുണ്ട് - ഇന്ത്യൻ സിനിമകളിലെ സായിപ്പന്മാർ ചുമ്മാ കാൽക്കാശിനു അഭിനയിക്കാൻ നടക്കുന്ന അഭിനയം അറിയില്ലാത്ത ടീംസ് ആയിരുന്നു. ലഗാനോടെ ഹിന്ദിയിൽ അതിനു മാറ്റമുണ്ടായി - പഴശ്ശി രാജയിൽ പോലും പഴയ രീതി മലയാളം തുടർന്നു വരികയായിരുന്നു, എന്നാൽ ഇതിൽ നമ്മുടെ സായിപ്പന്മാർ ആയിട്ടഭിനയിക്കുന്നവർ, ഉഗ്രനായിട്ടുണ്ട്.
നടിമാർ : ജനീലിയ ഒഴിച്ചുള്ള പെൺ താരങ്ങൾ എല്ലാരും തന്നെ ആവശ്യത്തിനു ‘ഗ്യാപ്പും‘ ആയി കുണ്ടി ഇളക്കി നന്നായി ഡാൻസ് ചേയ്യുന്നുണ്ട്. ജനീലിലയും ഇതു തന്നെ ആണ് ചേയ്യുന്നതെങ്കിലും, പല ആക്ഷൻ സീനുകളിലും മറ്റും പൃഥ്വിരാജിനെക്കാൾ ശരീരവഴക്കത്തോടെ അഭിനയിച്ച് കൈയ്യടി വാങ്ങുന്നുണ്ട്, അവർ. പക്ഷെ അവരുടെ പല മാനറിസംസ് ഇതിലും വിടാതെ പിന്തുടരുന്നുണ്ട്.
പൃഥ്വിരാജ് : എന്താ പറയുക ? നല്ല മസിലുണ്ട്, തടീം വച്ചിട്ടുണ്ട്. യാതോരു വികാരവും മുഖത്തു വരുത്താതെ ചുമ്മാ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നും ഉണ്ട്, പിന്നെ കൊറേ സ്ട്രിങ്ങ്സിലുള്ള പറന്നു-ഇടീം ഉണ്ട്. ... സോ, കമന്റ്സ് പറയാൻ മാത്രം ഒന്നും ഇല്ല. .
ആര്യ, പ്രഭുദേവ : ആര്യ കുറച്ച് നേരത്തേക്കേ ഉള്ളൂ എങ്കിലും, ബോറാക്കീട്ടില്ല. പക്ഷെ, ചുണ്ടനക്കം ബോറ് ആണൂ. പ്രഭുദേവ കലക്കീട്ടുണ്ട്. പക്ഷെ, മലയാളം പറയിക്കാൻ ശ്രമിച്ചിടത്തൊക്കെ പാളിയിട്ടും ഉണ്ട്. മിക്ക ഡയലോഗുകളും തിരിയുന്നും ഉണ്ടായിരുന്നില്ല, യെവന്റ്.
ഒരു ആക്ഷൻ സിനിമയിൽ അവിടിവിടെ നർമ്മരസപ്രധാനമായ സംഭാഷണങ്ങൾ ഞാൻ ആദ്യായിട്ട് കാണൂവാണു, മലയാളം സിനിമയിൽ. (എന്നു തോന്നുന്നു) - ആ ട്രീറ്റ്മെന്റ് എനിക്കിഷ്ടായി. ഇടക്കിടക്ക് ഇതുപോലുള്ള ലൈറ്റ് മോമെന്റ്സ് വരുന്നുണ്ട് സിനിമയിൽ ഉടനീളം.
ഇതൊക്കെ ശരിയാണു, പക്ഷെ .................. സിനിമ മഹാ ബോറ് ആണു. ആദ്യ പകുതിയായപ്പോൾ തന്നെ പലരും തീയറ്ററിൽ നിന്നും സ്കൂട്ട് ആവുന്നതു കാണാമായിരുന്നു .. പലർക്കുമായി ഗേറ്റ് തുറന്നു കൊടൂക്കേണ്ടി വന്നു നേപ്പാളിയായ സെക്യൂരിറ്റി ജീവനക്കാരനു ഹാഫ് ടൈമിൽ. രണ്ടാം പകുതി എന്തേ തീരാത്തെ എന്നും വിചാരിച്ച് ഇരിക്കുകയായിരുന്നു ഞാൻ മിക്ക സമയവും - ഇങ്ങനേം വലിച്ച് നീട്ടുമോ ഒരു സിനിമ? അവസാനം തരക്കേടില്ലാതെ കൂവലും കിട്ടി, കുറച്ച് പേരിൽ നിന്നും. ആ കൂവലിനെ എനിക്ക് കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കണമെന്നുണ്ടായിരുന്നു, പക്ഷെ സിനിമയെ ആണു ഞാൻ കൈയ്യടിക്കുക്കത് എന്നു തെറ്റിദ്ധരിക്കാൻ ഇടയുണ്ടെന്നെതിനാൽ, ഞാൻ കൈയ്യടീച്ചില്ല.
ഭാഗ്യം : കൂവൽ തൊഴിലാളികൾ ആദ്യാവസാനം കൂവി ഇരുത്തിയില്ല സിനിമയെ, സിനിമ മൊത്തം കണ്ട് തീരും വരെ കൂവാൻ കാത്തിരുന്ന കാഴ്ചക്കാർ കൂവൽ തൊഴിലാളികൾ അല്ലാ എന്നുറപ്പിക്കാം.
ഒറ്റ നോട്ടത്തിൽ : കാമറാ വർക്ക് അസാദ്ധ്യം
മലയാളി അഭിനേതാക്കൾ ഉഗ്രൻ. സായിപ്പന്മാർ : എല്ലാരും അത്യുഗ്രൻ. ഹാഫ് മലയാളികൾ തരുന്നതു - ഡബ്ബിങ്ങ് സിനിമകൾ കാണുന്ന ആ കല്ലുകടി.
കഥ : ഇല്ല.
ബോറടി : തരക്കേടില്ലാതുണ്ട്. ഇനി രണ്ടാം തവണ ഫ്രീ ആയിട്ട് ടിക്കറ്റ് ഓഫർ ചേയ്യപ്പെട്ടാലും, ഞാൻ സ്കൂട്ടാവും. ഉറപ്പ്.
വാൽക്കഷ്ണം : ഈ തോക്കും പീരങ്കിയും മറ്റുമായി വന്നിറങ്ങി ഇന്ത്യയുടെ ഭൂപടം തന്നെ മാറ്റിവരച്ച പോർച്ചുഗീസുകാർ എന്തേ സിനിമയുടെ അവസാനത്തിനു തൊട്ട് മുൻപ് വരെ പൃഥ്വിരാജിനോട് ഉടക്കാൻ ചുമ്മാ വാളും കുന്തവും ആയിട്ട്, (മിക്കപ്പോഴും അതുപോലുമില്ലാതെ കൈ ചുരുട്ടി ഇടിക്കാനും മാത്രമായിട്ട്) നടന്നു - എന്നു എനിക്ക് ഇനിയും മനസ്സിലാവാത്തതെന്തേ?
ഡിസ്ക്ലൈമർ : പൃഥ്വിരാജ് എന്റെ പ്ലേറ്റിലെ ബോണ്ട എടുത്ത് തിന്നിട്ടില്ല, അതിനാൽ എനിക്കങ്ങാരോട് ഒരു വൈര്യാഗ്യമോ, ഒന്നും ഇല്ല ഇതു വരെ. മമ്മൂട്ടി, മോഹൻലാൽ, ദിലീപ്, ജയസൂര്യ, അനൂപ് മേനോൻ, സുരേഷ് ഗോപി തുടങ്ങിയവർ എനിക്ക് ഒരു ബോണ്ട പോലും വാങ്ങി തന്നിട്ടും ഇല്ല, അതിനാൽ എനിക്കവരോട് പ്രത്യേക ഇഷ്ടവും ഇല്ല അവരുടെ സിനിമകൾ വിജയിപ്പിക്കാനായിട്ട് എന്റെ റ്റൈം അതിനാൽ ഞാൻ കളയുകയും ഇല്ല. :)
(ഈ ആസ്വാദനക്കുറിപ്പിനു അടി കിട്ടാൻ സാധ്യത ഞാൻ കാണുന്നു, അതിനാൽ ഒരു മുൻകൂർ ജാമ്യം ആണേ ഈ ഡിസ്ക്ലൈമർ.).
Labels:
2011,
arya,
jenilia,
portuguese film,
prabhudeva,
prithviraj,
santhosh sivan,
tabbu,
urumi,
vidya balan
Subscribe to:
Post Comments (Atom)
"സിനിമ മൊത്തം കണ്ട് തീരും വരെ കൂവാൻ കാത്തിരുന്ന കാഴ്ചക്കാർ കൂവൽ തൊഴിലാളികൾ അല്ലാ എന്നുറപ്പിക്കാം."
ReplyDeleteAt last someone who agree with me on this. :) Only that I would've given it a 2 out of 10.
[Okay, Aboobakkar also did; but he earlier made a bad reputation with "Traffic", didn't he!]
അബൂബെക്കർ ഈ സിനിമയുടെ റിവ്യൂവും ഒരല്പം കൂടുതൽ അബ്യൂസീവ് ആയിട്ടാണു എഴുതിയിരിക്കുന്നതു. അങ്ങാർക്ക് ചൊറിയൽ ആണു മെയിൻ ഉദ്ദേശ്യം എന്നു അങ്ങാരുടെ റിവ്യൂ വായിച്ചിട്ട് തോന്നിയാൽ, വായനക്കാരെ തെറ്റു പറയാൻ ഒക്കത്തില്ല, അങ്ങനാ അങ്ങാരുടെ ഭാഷ. :)
ReplyDelete