Thursday, April 7, 2011

Let Me In - ലെറ്റ് മീ ഇൻ (8/10)


Let Me In/English/2010/Romantic-horror/IMDB/ (8/10)  
Rated R for strong bloody horror violence, language and a brief sexual situation.

പ്ലോട്ട് :  നായകൻ പയ്യൻ : വയസ്സ് ഒരു 10, അമ്മ സെപ്പറേറ്റഡ്,  സ്കൂളിൽ സ്ഥിരം മൂത്ത പുള്ളാരുടെ അടി വാങ്ങുന്നതു ഹോബി.  അവന്റെ ജീവിതത്തിലേക്ക് ഒരു അച്ഛനും 12 വയസ്സ് തോന്നിക്കുന്ന മകളും കടന്നു വരുന്നതാണു സിനിമയുടെ പ്ലോട്ട്. ഇവർ ഈ പയ്യൻ താമസിക്കുന്ന അതേ ബിൽഡിങ്ങിൽ താമസമാക്കുന്നു. ... തുടർന്നു ... കണ്ടറിയുക. :) ..

വെർഡിക്ട് : ക്ലോവർ ഫീൽഡ് -ന്റെ ഡയറക്ടറുടെ പടം, ഹൊറർ കിംഗ് ആയ സ്റ്റീഫൻ കിങ്ങിന്റെ ടെസ്റ്റിമോണിയൽ, എന്നിങ്ങനെ വളരേ അധികം കാരണങ്ങൾ കൊണ്ടാണു, ഒരു ഡൈഹാർഡ് ഹോറർ പട വിരോധി ആയ ഞാൻ ഈ പടം കാണാൻ തീരുമാനിച്ചതു.  ശ്രമം പാളിയില്ല - കിടിലൻ പടം. ഹൊററിനെക്കാൾ അധികം നമ്മളെ പിടിച്ചിരുത്തുന്ന ആകാംക്ഷയാണു ഇതിൽ കൂടുതൽ, നമ്മളെ ഹൊറർ പേടിപ്പിക്കുന്നതേ ഇല്ല - ക്ലോവർഫീൽഡിലും ഏകദേശം ഇതേ ഫീൽ തന്നെയായിരുന്നല്ലോ?

നായകൻ നന്നായിട്ടുണ്ട്, നായിക, നമ്മടെ ‘കിക്ക് ആസ്’  പടത്തിലെ കൊച്ചാണു, അപ്പോ അധികം പറയേണ്ടല്ലോ, അതിലെ സ്മാർട്ട്നെസ്സ് ഒക്കെ ഇതിൽ എത്തിയപ്പോഴേക്കും എവിടെ ഒളിപ്പിച്ചു ഈ കുട്ടി? കഥാപാത്രത്തിനു വേണ്ട ആ അന്തർമുഖഃത്വം നന്നായി വരുത്തുവാൻ സാധിച്ചിരിക്കുന്നു, ഈ കുട്ടിക്ക്, ഇവൾ ഒരു ഭാവി വാഗ്ദാനം തന്നെയാണു, ഉറപ്പ്.

ഒരു ഹൊറർ പടം എന്നു കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ വരുന്നതു ജെർക്കി കാമറായും പിന്നെ  അറപ്പ് തോന്നുമാറത്രേം ചോരയും, വികൃതമുഖങ്ങളോട് കൂടിയ ഭൂതങ്ങളേയും ആവും, ഈ സിനിമയിൽ അത്രേം വൾഗർ സംഭവങ്ങൾ തീരേ ഇല്ലാട്ടോ .. ഹൊറർ പടം ഇങ്ങനെ നല്ല ക്വാളിറ്റിയോടേയും പിടിക്കാം!


ഒറ്റ വാചകത്തിൽ : കിടിലൻ!. :) എലഗന്റ്! ക്ലാസ്സ് !  ക്ലോവർഫീൽഡിനെക്കാൾ പത്തിരട്ടി മെച്ചം, സ്റ്റീഫൻ കിംഗ് പറഞ്ഞതു ഞാൻ ക്വോട്ട് ചേയ്യുകയാണെങ്കിൽ, - കഴിഞ്ഞ 20 കൊല്ലങ്ങളിൽ വന്നിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ഹൊറർ പടം.

വാൽക്കഷ്ണം :2008ൽ ഇറങ്ങിയ ഒരു സ്വീഡീഷ് സിനിമയുടെ(ആ സിനിമ ഒരു ബെസ്റ്റ് സെല്ലർ നോവലിനെ ആസ്പദമാക്കി നിർമ്മിച്ചതായിരുന്നു) റീമേക്ക് ആയിരുന്നു ഈ സിനിമ. വിമർശകരുടെ അഭിപ്രായപ്രകാരം, ആ സ്വീഡീഷ് സിനിമ ഏകദേശം പെർഫക്ട് ആയിരുന്നു, എന്നാൽ ഈ റീമേക്ക് ഒറിജിനലിനേക്കാൾ മികച്ച ഡ്യൂപ്ലിക്കേറ്റായി - വളരേ വിരളമായി സംഭവിക്കുന്നതത്രേ ഇതു!.


2 comments:

  1. -എന്നാൽ ഈ റീമേക്ക് ഒറിജിനലിനേക്കാൾ മികച്ച ഡ്യൂപ്ലിക്കേറ്റായി - വളരേ വിരളമായി സംഭവിക്കുന്നതത്രേ ഇതു-
    അങ്ങിനേം ഒരു സംഭവമോ? എന്നാല്‍ ഇതു കണ്ടിട്ടു തന്നെ കാര്യം!!

    ReplyDelete
  2. ഞാന്‍ കാണണോ വേണ്ടയോ എന്ന് കരുതി ഇരിക്കുകയായിരുന്നു..ഇനി തീര്‍ച്ചയായും കാണാം..
    :)

    ReplyDelete