Saturday, March 12, 2011

തീസ് മാർ ഘാൻ - Tees Maar Khan (0/10)


Tees Maar Khan/Hindi/2011/Full idiotic - comedy/ (0/10)  

പ്ലോട്ടും വെർഡിക്ടും വാലും തലേം ഒന്നുമില്ല ഇത്തവണ - കാരണം ഇതൊരു റിവ്യൂവോ ആസ്വാദനക്കുറിപ്പോ ഒന്നുമല്ല - ഒരു മുന്നറിയിപ്പ് മാത്രമാണു ഈപേരിലെ സിനിമയെപ്പറ്റി .. ഹെന്റെ കൂട്ടുകാരേ, ഈ സിനിമേടേ പോസ്റ്ററിന്റെ അടുക്കേ കൂടെ പോവല്ലേ .. മുറിയും, അത്രെക്ക് കത്തി/വധം ആണീ പടം.!  ..

ഹെന്റമ്മേ .. ഇങ്ങനുണ്ടോ സിനിമ .. (സിനിമ എന്ന് ഈ പടത്തെ വിളിച്ചാൽ റോബിയെ പോലുള്ള സീരിയസ് സിനിമാസ്വാദകർ എന്നെ വീട്ടിൽ വന്നടിക്കും, അതോണ്ട് ഇനി മുതൽ സാധനം എന്നു ഇതിനെ വിശേഷിപ്പിക്കും ഞാൻ! ) ഈ സാധനത്തിൽ ഒന്നൂല്ല - ചുമ്മാ കൊറേ സ്റ്റാറുകളും, അവരുടെ ഓവറാക്ടിങ്ങും മാത്രം. തമാശ എന്ന പേരിൽ കൊറേ കാട്ടിക്കൂട്ടലുകളും.


ഇങ്ങനെയാണു ഇനീം സാധനം പിടിക്കാൻ പ്ലാനെങ്കിൽ, ഫറാഘാൻ ഇപ്പഴേ പണി നിർത്തുന്നതാവും ബുദ്ധി, അല്ലെങ്കിൽ നാട്ടാർക്ക് ബുദ്ധിമുട്ടാവും. - എന്തായാലും, ഷാറൂഘ് ഈ സാധന ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടു, എങ്ങനേയോ!

എന്റെ അഭിപ്രായത്തിൽ - അവോയ്ഡ് അറ്റ് എനി കോസ്റ്റ്.!  അല്ല, കാണുന്നുണ്ടെങ്കിൽ നിങ്ങളുടെ സ്വന്തം റിസ്കിൽ കാണുക. :)  

(ഇനി ഞാനൊന്നു ഉറങ്ങാൻ ശ്രമിക്കട്ടെ .. ഞെട്ടി ഉണരാതിരുന്നാൽ മതിയായിരുന്നു) :(


2 comments:

  1. ഒറ്റയിരിപ്പിന് ഞാന്‍ പാച്ചുവിന്‍റെ ഈ ബ്ലോഗ്‌ മുഴുവന്‍ വായിച്ചു തീര്‍ത്തു..സിനിമാ നിരൂപണം അത്രയ്ക്ക് രസകരമായിരുന്നു.നിരൂപിച്ച പടങ്ങള്‍ ഒട്ടുമിക്കവയും ഞാന്‍ കണ്ടതു തന്നെ...
    ഇനിയും എഴുതൂ..മലയാളം പടങ്ങളെ പലരും നിരൂപിക്കാറുണ്ട് നല്ല അവാര്‍ഡ്‌ വിന്നിംഗ് പടങ്ങളെയും..പക്ഷെ ഹോളിവുഡ് റൊമാന്റിക് കോമഡി സിനിമകളെ പറ്റിയൊക്കെ മലയാളം ബ്ലോഗില്‍ ഞാന്‍ ആദ്യമായാണ്‌ കാണുന്നത്.
    ആത്മാര്‍ഥമായി പറയട്ടെ, പാച്ചുവിന്‍റെ സ്റ്റൈല്‍ ഓഫ് നരേഷന്‍ സൂപ്പര്‍ .
    ഇനിയും ഒരുപാട് എഴുതൂ...പുതിയത് വായിക്കാന്‍ കാത്തിരിക്കുന്നു..
    (പറ്റുമെങ്കില്‍ ഹോളിവുഡ് കൂടുതല്‍ ഉള്‍പ്പെടുത്തൂ..)

    ReplyDelete
  2. ടാങ്ക്സ് മുരളീ, :) തിർച്ചയായും ശ്രമിക്കാം കാണുന്ന പടങ്ങൾ എല്ലാം കുറിപ്പുകളാക്കാൻ. .. സമയപരിമിതിയാണു മെയിൻ പ്രശ്നം. :)

    ReplyDelete