Monday, June 28, 2010
കാര്‍ത്തിക് കോളിങ്ങ് കാര്‍ത്തിക് - Karthik calling Karthik (6.5/10)
Hindi/2010/Romance-Psychological thriller/(6.5/10)
പ്ലോട്ട് : കാര്‍ത്തിക് - ഒരു IIM ടോപ്പര്‍, CA റെക്കോര്‍ഡ് ഹോള്‍ഡര്‍, ഇപ്പോള്‍ ഒരു കണ്‍സ്ട്രക്ഷന്‍ ആപ്പീസില് ഗുമസ്ഥന്റെ ജോലി ചേയ്യുന്നു - അതെ, എനിക്ക് തെറ്റിയതല്ലാ, ശരിക്കും അങ്ങനെ തന്നാ. ആപ്പീസിലെ എല്ലാവരും, പ്യൂണ്‍ ഉള്‍പ്പടെ, അങ്ങാരോട് എന്തോ ഏറ്റവും പോഴനെ ട്രീറ്റ് ചേയ്യുന്ന പോലെ ആണ് പെരുമാറുന്നതു. ഒരു ദിവസം, അങ്ങാര്‍ക്ക് ഒരു ഫോണ്‍ വരുന്നു, വീട്ടില്‍ വെളുപ്പിനെ 5 മണിക്ക്. മറ്റേ തലക്കല്‍ കാര്‍ത്തിക് തന്നെ, അതെ, അങ്ങാരു അങ്ങാരെ തന്നെ ഫോണ്‍ ചേയ്യുന്നു - ശരിക്കും കുട്ടിച്ചാത്തന് സേവ തന്നെ! അതോടെ കഥ മാറുന്നു - എല്ലായിടത്തും ചങ്കൂറ്റത്തോടെ പെരുമാറാനും അങ്ങനെ ജീവിതത്തില്‍ വളരെ വിജയിക്കാനും സാധിക്കുന്നു. അവനെ മൈന്‍ഡ് പോലും ചേയ്യാതിരുന്ന ആപ്പീസിലെ പെങ്കൊച്ച് (ദീപികാ പദുക്കോണ്‍ - അവള് ഡൈലി പാന്റ് ഇടാന്‍ മറക്കുമെന്നാ തോന്നുന്നെ, ദിവസോം ഷഡ്ഡിയില്‍ ആണ് ആപ്പീസില് വരവു!) അവന്റ് പ്രേമ ഭാജനം ആവുന്നു. പക്ഷെ കാര്‍ത്തികിന്റെ സത്യസന്ധത കഥ പിന്നീട് ആകെ മാറി മറിക്കുന്നു...
വെര്ഡിക്ട് : സംഭവം കൊള്ളാം. ഫര്ഹാന് അക്തര്‍ കിടു - കിക്കിടു. റോക്കോണ്‍ എന്ന പടത്തിലേ പോലെ തന്നെ ഒതുങ്ങിയ അഭിനയം. യെവന് എന്തെങ്കിലും ഒക്കെ കാട്ടിക്കൂട്ടും, ഒറപ്പ്! ദീപിക പദുകോണ്‍ - നേരത്തെ പറഞ്ഞ പോലെ - എപ്പോഴും ഷഡ്ഡിപ്പുറത്താണ്. പക്ഷെ സത്യം പറയാല്ലോ - ആ പെണ്ണുമ്പിള്ള ആദ്യായിട്ടാണ് ഒരു പടത്തില്‍ അഭിനയിക്കുന്നതു. ഇതു വരെ ചുമ്മാ ഫാഷന്‍ പരേഡിലെന്ന പോലെ വന്നു പോവുക മാത്രം ആയിരുന്നല്ലോ!. ആദ്യായിട്ട് കഥാപാത്രത്തിനു ചേരുന്ന അഭിനയം കാഴ്ചവച്ചു ദീപിക പദുകോണ്‍ .
സംവിധാനം - ഒരു പുതുമുഖ സംവിധായകന് ആണ് ഇതു ചേയ്തിരിക്കുന്നതെന്നു വിശ്വസിക്കാന്‍ പ്രയാസം. റ്റൈറ്റിലിങ്ങ് മുതല്‍ ഒരു സ്റ്റാന്‍ഡേര്‍ഡ് പടത്തിന്റെ ലക്ഷണം ഉണ്ട് ഈ പടത്തിനു. നായകനും നായികയും തമ്മിലുള്ള റൊമാന്‍സ് എനിക്ക് വളരെ ഇഷ്ടായി - അതു വളരെ നന്നാക്കാന്‍ സാധിച്ചിട്ടുണ്ട് സംവിധായകനും മറ്റും. സ്ലോ ക്യാമറാ മൂവ്മെന്റുകളും - അതും ആവശ്യത്തിനു മാത്രം ഉള്ള മൂവ്മെന്റുകള്‍ - കൊണ്ട് സിനിമാറ്റോഗ്രാഫറും നന്നാക്കിയിട്ടുണ്ട്. (പക്ഷെ അവസാനം കൊണ്ടേ കലം അങ്ങാരു ഉടച്ചു - ഒരു റിഫ്ലക്ഷനില്‍ ക്യാമറാമാനെ വ്യക്തം ആയിരുന്നു!)
എന്തായാലും, സൈക്കോളജിക്കല്‍ ത്രില്ലറുകള്‍ കാണാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക്, നല്ല അഭിനയം കാണാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് കണ്ടിരിക്കാന്‍ പറ്റുന്ന ഒരു നല്ല പടം ആണിത്. ചുമ്മാ കണ്ട് നോക്കൂന്നേ.. ;)
വാല്‍ക്കഷ്ണം : പട്ടരില്‍ പൊട്ടനില്ല, ഉണ്ടേങ്കില്‍ അവന് കളക്ടര്‍ ആണ് എന്നാണ് പണ്ടത്തെ പഴമൊഴി. മൊഴി ഇപ്പോഴും ഒള്ളതു തന്നാ, പക്ഷെ ഇന്നതു പട്ടര്‍ക്ക് പകരം IIM, IIT-ക്കാര് ആയെന്നു മാത്രം - അങ്ങനെ ഉള്ളപ്പോള്‍ എങ്ങനെ നമ്മുടെ നായകന് ആപ്പീസിലെ പൊട്ടന് ആയി എന്നതു എന്റെ മാത്രം ഒരു ഡൌട്ട് ആണ്.
Saturday, June 26, 2010
ഹാപ്പി ഹസ്ബന്റ്സ് : Happy Husbands (6/10)
Family-Humour/2010(6/10)
പ്ലോട്ട് : മൂന്നു നായകന്മാര് - ജയറാം, ഇന്ദ്രജീത്ത്, ജയസൂര്യ. ജയറാമിന്റെ ഭാര്യക്ക്(ഭാവന) സംശയ രോഗം, ഇന്ദ്രജിത്തിന്റെ ഭാര്യക്ക് (സംവൃതാ സുനില്‍) ഭയങ്കര വിശ്വാസം എന്നിങ്ങനെ ആണ് കിടപ്പ്. കൂടാതെ ഇന്ദ്രജിത്ത് നല്ല ഒരു പഞ്ചാരക്കുട്ടനും ആണ്. - അതെ, തമിഴ് പടം ‘തെന്നാലി രാമന്റെ കഥ തന്നെ - പക്ഷെ കട്ടേടുത്തതല്ല, പക്ഷെ റീമേക്ക് ആണ്. ക്രഡിറ്റ് തമിഴ് പടത്തിനു കൊടുത്തത് തന്നെ മലയാളത്തില്‍ ആദ്യമാണെന്നു തോന്നുന്നു. സാധാരണ കട്ടേടുക്കാറു മാത്രമല്ലേ ഒള്ളൂ? !
വെര്ഡിക്ട് : സംഭവം കൊള്ളാം - രണ്ട് പേരും നന്നായിട്ടുണ്ട് - ജയറാമിന്റെ മാനറിസംസ് വളരെ കൂടുതല്‍ ആണ് പക്ഷെ സഹിക്കബിളും രസകരവും ആണ്. ഇന്ദ്രജിത്ത് ആണ് ഏറ്റവും നന്നായിരിക്കുന്നതു എന്നതു പറയാന്‍ എനിക്കു മടിയില്ലാ - കാരണം അങ്ങാര്‍ക്ക് കഷണ്ടി ഉണ്ടല്ലോ - അതു കൊണ്ട് കുശുംമ്പ് ഇല്ല എനിക്ക് ലവനോട്. പക്ഷെ ജയസൂര്യ .. ഞാന്‍ സമ്മതിക്കില്ലാ! കൂടാതെ സുരാജ് വെഞ്ഞാറമ്മൂട് നമ്മളെ ബോറടിപ്പിക്കുന്നതില് വളരെ മെച്ചപ്പെട്ടിട്ടുണ്ട്. റീമാ കല്ലുങ്കല്‍ റിതുവിലെ പോലെ ‘പോക്ക് പെണ്‍കൊച്ച് ഇമേജ്’ ഇതിലും കീപ്പ് ചേയ്തിട്ടുണ്ട്- ആ കൊച്ചിനു നല്ല റോളുകള്‍ ആരു കൊടൂക്കാത്തതെന്തേ? കാണാന്‍ ഒരു ലുക്ക് ഉണ്ടേന്നു വച്ച് ... ഇങ്ങനെ ആകാമോ? സലിം കുമാറിനെ ചുമ്മാ കോപ്രായം കാട്ടാനും ഗള്‍ഫ് ഗേറ്റിന്റെ പരസ്യത്തിനായും കൂടെ ചേര്‍ത്തിട്ടുണ്ട്. മണിയന്‍പിള്ള രാജു നല്ല ഭേഷായി തല്ലു കോള്ളുന്നും ഉണ്ട്.
എന്തോക്കെ പറഞ്ഞാലും, ഒരു പ്രാവിശ്യം കണ്ടാല്‍ ഈ പടം ബോറടിക്കില്ല - ധൈര്യമായി കണ്ടോളൂ.
വാല്‍ക്കഷ്ണം : സാദാ തമിഴ് പടങ്ങളിലേ പോലെ ഇതിലും കോമഡി ചേയ്യുന്ന കഥാപാത്രങ്ങളെ നായകന്മാരും, നായികമാരും, വില്ലന്മാരും, എന്തിനു വഴിയേ പോവുന്നവര്‍ പോലും പൊതിരേ തല്ലി ആണ് നമ്മളെ ചിരിപ്പിക്കാന്‍ ശ്രമിക്കുന്നതു. എന്തിനെന്നു എനിക്ക് ഇതു വരെ മനസ്സിലായിട്ടില്ല, മനസ്സിലാവും എന്നു തോന്നുന്നും ഇല്ല. മലയാളം സിനിമ ഉണ്ടാക്കുന്നവര്‍ക്ക് സ്വന്തമായുള്ള ഐഡിയ മൊത്തം മണ്ഡരി ബാധിച്ച് ചുരുണ്ടിരിക്കുന്നതിനാല്‍ തമിഴില്‍ നിന്നും, ഇംഗ്ലീഷില്‍ നിന്നും നല്ലതു അനുകരിക്കുന്നതില്‍ തെറ്റില്ലാ, പക്ഷെ ആ പടങ്ങളിലെ സകല അലവലാതി രീതികളും നമ്മള് അനുകരിക്കേണ്ട വല്ല കാര്യവും ഉണ്ടോ?
പാഠ്ശാല - PaathShaala - ഹിന്ദി ഫിലിം (4.5/10)
Drama/2010/(4.5/10)
പ്ലോട്ട് : ഒരു സ്കൂള്‍, അവിടൊരു സമര്‍ത്ഥനായ പ്രിന്‍സിപ്പാള്‍ (നാനാ പഠേക്കര്‍), അവിടെ പുതുതായി വരുന്ന മാഷ് (ഷാഹിദ് കപൂര്‍). സ്കൂള്‍ ലാഭകരമാക്കാന്‍ മാനേജ്മെന്റിന്റെ അടുക്കേല്‍ നിന്നും സമ്മര്‍ദ്ദം - പ്രിന്‍സിപ്പാള്‍ റിയാലിറ്റി ഷോ, മീഡിയാ കവറേജ് മുതലായ പുതിയ വഴികള്‍ തേടുന്നു സ്കൂളിനെ ഹിറ്റ് ആക്കാന്‍ - ആസ് യൂഷ്വല്‍ - അതെല്ലാം തന്നെ കുട്ടികളുടെ നെഞ്ചത്ത് പൊങ്കാല ഇട്ടുകൊണ്ടുള്ള കളികള്‍ ആയി മാറുന്നു. എവിടാണാവോ സ്കൂളില്‍ ഫീസ് കൊടുത്തില്ലാ എന്നു പറഞ്ഞ് കുട്ടിയെ രാവിലെ മുതല്‍ വൈകിട്ട് വരെ പുറത്ത് പൊരി വെയിലത്ത് നിര്‍ത്തുന്നത്?! ആ കുട്ടി എന്നിട്ട് ചക്കക്കുരു പോലെ വൈകിട്ട് നടന്നു പോവുകയും ചേയ്തു, ഇവിടൊക്കെ പതിനഞ്ച് മിനുട്ട് അസംബ്ലിയില്‍ നിന്നാല്‍ പുള്ളാരു ഉരുണ്ടു വീഴും! പിന്നെ : ചീറ്റിപ്പോയ സാറിനോടൂള്ള പ്രേമം (അതിനെപറ്റി പിന്നെ മറന്നു പോയി സംവിധായകന്), മുഖത്ത് കരിവാരിത്തേച്ച് വിരുപനായ കുട്ടി, അവനോടെ കൂട്ട് കൂടാതിരിക്കുന്ന - നായകന് രണ്ട് പട്ടിക്കുട്ടികളെ കാട്ടുമ്പോള്‍ കെട്ടിപ്പിടീച്ച് കൂട്ട് കൂടുന്ന മറ്റു കുട്ടികള്‍ .. അങ്ങനെ പോവ്വുന്നു മറ്റു കഥാപാത്രങ്ങള്‍!
വെര്ഡിക്ട് : പാഠ്ശാല ഒരു സാധാരണ പടം ആണ്. കേട്ട് തഴമ്പിച്ച കഥയും, കണ്ട് മടുത്ത രീതികളും കൊണ്ട് നശിപ്പിച്ചിരിക്കുന്ന ഒരു സിനിമ. നല്ല അഭിനേയാതാക്കളെ കിട്ടിയിട്ടും “ഈ പടം ഇങ്ങാരു ഇതെങ്ങോട്ടാണ് കൊണ്ടുപോവുന്നതു” എന്നു ചിന്തിപ്പിക്കാതിരിപ്പിക്കാന് സംവിധായകനോ കഥാകൃത്തിനോ ആവുന്നില്ലാ എന്നതു തന്നെ അവരുടെ പരാജയത്തെ സൂചിപ്പിക്കുന്നു. നല്ല പശ്ചാത്തലെ സംഗീതം മാത്രം ആണ് ടെക്നിക്കലീ എടുത്ത് പറയാന്‍ ഉള്ളതു. പലകുറി കണ്ട് മടുത്ത കഥാ സന്ദര്‍ഭങ്ങള്‍ പശ്ചാത്തലെ സംഗീതത്തിന്റെ മികവു കൊണ്ടു മാത്രം നമ്മളെ, വളരെ വിരളമായിട്ടാണെങ്കിലും, ഫീല്‍ ചേയ്യിക്കാന് സാധിക്കുന്നുണ്ട്.
പക്ഷെ,നാനാ പഠേക്കര്‍ പ്രിന്‍സിപ്പാള്‍ ആയി അഭിനയിപ്പിക്കുക അല്ല, ജീവിക്കുക ആണ് - അങ്ങാരുടെ ഒതുങ്ങിയ അഭിനയത്തെ പുകഴ്ത്താതെ വയ്യ. ഷാഹിദ് കപ്പൂര്‍ : എന്റെ സ്വാഭാവികമായുള്ള കുശുംമ്പ് അവനെ അംഗീകരിക്കാന്‍ സമ്മതിക്കുന്നില്ലാ എങ്കിലും, ലവനും വളരെ നന്നായിട്ടുണ്ട്. ആയിഷാ ടാക്കിയ - സിനിമാക്ക് നോട്ടം കിട്ടാതിരിക്കാന്‍ മാത്രം ആയിട്ട് ഇടക്കിടക്കു വന്നു പോവുന്നുണ്ട്.
എന്റെ അഭിപ്രായത്തില്‍, കാണാതിരുന്നാലും വലിയ കുഴപ്പം ഒന്നും വരാത്ത പടം ആണിത്. വേറെ ഒന്നും ചേയ്യാന് ഇല്ലാ എങ്കില്‍ മാത്രം ഈ സാഹസം മതി.
Thursday, June 24, 2010
ഗ്രീന്‍ സോണ്‍ - ഒരു സിനിമാ ആസ്വാദനക്കുറിപ്പ് (8/10)

ആക്ഷന്‍/വാര്/ത്രില്ലര്‍/2010
പ്ലോട്ട് : ഇറാക്ക് യുദ്ധത്തിന്റെ ആരംഭം. മാറ്റ് ഡമോണ്‍ ഉള്‍പ്പെടുന്ന ടീം വെപ്പണ്‍സ് ഓഫ് മാസ് ഡിസ്ട്രക്ഷന്‍ (WMD) കണ്ടു പിടിക്കാന്‍ ഇറാക്ക് മൊത്തം അരിച്ച് പെറുക്കുന്നു, പക്ഷെ വളരെ കുറച്ച് സമയത്തിനുള്ളില്‍ അവര്‍ക്ക് മനസ്സിലാവുന്നു - യുദ്ധത്തിനു അമേരിക്ക പറഞ്ഞ കാരണം, ഇത്തരം ആയുധങ്ങള്‍ ഇറാക്കിന്റ് കൈവശം ഉണ്ടെന്നുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ട് തെറ്റാണെന്നു. ആ റിപ്പോര്‍ട്ട് എവിടുന്നുണ്ടായെന്നും, ആരാണ് യുദ്ധത്തിനുത്തരവാദിയെന്നും കണ്ടു പിടിക്കാന്‍ ഒരുമ്പെടുകയാണ് നായകന് പിന്നീട്.
വെര്ഡിക്ട് : കൊള്ളം, നല്ല ഒരു ഡയറക്ടറുടെ നല്ലോരു പടം. പോള്‍ ഗ്രീന്‍ഗ്രാസ്സ് എന്ന ഈ ഡയറക്ടറെ ഇതിനു മുന്നേ ഞാന്‍ കണ്ടിഷ്ടപ്പെട്ടതു ബോണ്‍ സീരീസ് പടങ്ങളിലൂടെ ആയിരുന്നു. അത്രേയും ഇല്ലാ എങ്കിലും, അതേ ടീം നല്ല ഒരു വിരുന്നു തന്നെ തന്നിരിക്കുന്ന നമുക്ക്. കണ്ടാല്‍ ബോറടിക്കാത്ത ഒരു പടം.
കാണൂ, അഭിപ്രായം പറയൂ..
Labels:
Film review,
Green zone,
iraq,
matt damon,
paul greengrass,
war
Subscribe to:
Posts (Atom)