
പൊതുജനം കഴുതകള്‍ എന്ന 'മഹത് വാക്യം' ഒരു ദിവസത്തേക്ക് അവധിയില്‍ പോയി, പകരം ‘പൊതുജനം രാജാക്കന്മാര്‍‘ എന്നു ആവന്ന ഒരു അപൂര്‍വ ദിനമാണ് നാളെ. അതെ, നാളെ, നാളെയാണ് നമ്മുടെ ദിവസം .. നീലക്കുറിഞ്ഞി മനം നിറയെ പൂക്കും പോലെ, ഹാലീസ് കോമറ്റ് ചിരിച്ചുകൊണ്ട് കടന്നു പോവ്വും പോലെ, വല്ലപ്പോഴും ഒരിക്കല്‍ നമ്മുക്കുണ്ടാവുന്ന ഒരു ഭാഗ്യം - അതെ, നാളെ ആണ് വോട്ടിങ്ങ് ഡേ.
“ഓ .. എന്തിനു വോട്ട് ചേയ്യണം, ഈ നാടു ഒരിക്കലും നന്നാവില്ലാ!!“
ഒരു നാടും നന്നായി അല്ല പിറന്നു വീഴുന്നതു, അതു നന്നാക്കപ്പെടുകയാണ്, ഉത്തരവാദിത്യമുള്ള ജനങ്ങളാല്‍, ആ ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന കഴിവുറ്റ നേതാക്കളാല്‍. അഞ്ചു വര്‍ഷത്തിലൊരിക്കല്‍ നമ്മുടെ നാടിന്റെ ഭാവി നിശ്ചയിക്കാനൊരു അവസരം നമുക്ക് നമ്മുടെ മഹാന്മാരായ നേതാക്കള്‍ പണ്ട് പട പൊരുതി വാങ്ങിത്തന്നതാണ്. ആ ദിവസം വീട്ടിലിരുന്നു കപ്പലണ്ടി കൊറിച്ചാല്‍, ഈ രാജ്യം നന്നാവുമെന്നു നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ?
ഇല്ലായെങ്കില്‍, നാളെയാണ് ആ ദിവസം .. പുറത്തിറങ്ങുക, പാര്‍ട്ടിയോ, മതമോ, സമുദായമോ, കൊടിയുടെ നിറമോ ഒന്നും നോക്കാതെ, സ്ഥാനാര്‍ഥിയുടെ കഴിവും, വിദ്യാഭ്യാസവും, പ്രകടന പത്രികയും അവയിലെ നയങ്ങളും, രാഷ്ട്രീയ സംശുദ്ധതയും നോക്കി മാത്രം നിങ്ങള്‍ നിങ്ങളുടെ വോട്ട് രേഖപ്പെടുത്തുക. ഓര്‍ക്കുക, നിങ്ങളാണ് അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള ഇന്ത്യയുടെ ഭരണകര്‍ത്താക്കളെ തിരഞ്ഞെടുക്കുക. ഭാരിച്ചൊരു ഉത്തരവാദിത്യം ആണതു - ആ അവസരം നന്നായി വിനിയോഗിക്കുക !
“എല്ലാം കള്ളന്മാരാ .. “
അതിനു ആരാണ് ഉത്തരവാദികള്‍? നമ്മള്‍ തന്നെ. വോട്ടിടാത്ത നമ്മളാണ് ഈ പറയുന്ന കള്ളന്‍മാരെ ഈ കസേരയില്‍ പിടീച്ചിരുത്തിയതു. നമ്മള്‍ തീരുമാനിച്ചാല്‍ നാടിനെ കട്ടുമുടിക്കുന്ന കള്ളന്മാരെ വീട്ടിലിരുത്താന്‍ ആവും. വിശ്വാസിക്കില്ല?? ഞാന്‍ തരാം തെളിവു!
കേരളത്തിലെ എല്ലാ തിരഞ്ഞെടുപ്പിനും ഉണ്ടാവുന്ന വോട്ടിങ്ങ് ശതമാനം, ഏകദേശം 70% ആണു. ബാക്കി വരുന്ന 30% ചുമ്മാ വീട്ടിലിരുന്നു അവധി ആഘോഷിക്കുന്നു, അവര്‍ക്ക് ഒന്നുകില്‍ ഈ സിസ്റ്റത്തോടു വെറുപ്പു, അല്ലായെങ്കില്‍ വിശ്വാസമില്ലാ! ഒരു സ്ഥാനാര്‍ഥി വിജയിക്കുന്നതു വെറും രണ്ടോ മൂന്നോ ശതമാനത്തിനാണെന്നിരിക്കെ, വോട്ട് രേഖപ്പെടുത്താത്ത ആ 30%-ല്‍ 10% എങ്കിലും ആളുകള്‍ കൂടെ വോട്ട് ബുദ്ധിപരമായി രെഖപ്പെടുത്തിയാല്‍ .. നമുക്കു തീരുമാനിക്കാനാവും, ആര്‍ നമ്മളെ ഭരിക്കണമെന്നു!
സൊ, അവസരം പാഴാക്കാതിരിക്കൂ, നാളെ രാവിലെ തന്നെ പ്രതികരിക്കൂ .. അഞ്ച് കൊല്ലത്തിലൊരിക്കല്‍ ഒരു അര മണിക്കൂര്‍ നമ്മുടെ രാജ്യത്തിനായി മാറ്റി വൈക്കൂ ..
രാഷ്ട്രീയം മാറ്റിവച്ചു നല്ല സ്ഥാനാര്തിക്ക് വോട്ട് ചെയ്യൂ .... ഒരുത്തനും ഉറപ്പുള്ള സീറ്റ് ആണെന്ന തോന്നല്‍ കൊടുക്കരുത് .
ReplyDeleteho ee pachunte oru rastreeyam :)
ReplyDeleteപാച്ചൂസ്
ReplyDeleteഞാൻ നോക്കിയിട്ട് പറ്റിയ ആരെയും കണ്ടില്ല. അതിനാൽ ഞാൻ എനിക്ക് തന്നെ വോട്ട് ചെയ്തു.
ഇനി അടുത്ത തവണ നോക്കാം
നന്ദി എല്ലാവര്‍ക്കും..
ReplyDeleteബഷീര്‍, ഞാനും ഇത്തവണ വോട്ട് ചേയ്‌തത് വമ്പന്‍ കക്ഷികക്കൊന്നും അല്ലായിരുന്നു, പക്ഷെ ഞാന്‍ എന്റെ പ്രതിഷേധം എന്റെ ആ വോട്ടില്‍ അറിയിച്ചു. സ്വാഭാവികമയും പത്തില്‍ കൂടുതല്‍ വോട്ട് കിട്ടാത്തവര്‍ക്കൊക്കെ ധാരാളം വോട്ടുകള്‍ കിട്ടുന്നതും, മുഖ്യധാര-ദേശിയ കക്ഷികള്‍ക്ക് കിട്ടുന്ന വോട്ടുകളുടെ എണ്ണം കുറയുന്നതും, ബുദ്ധിയുള്ള രാഷ്ടീയക്കാര്‍ കാണുന്നുണ്ടാവും, കാണും, കാണണം.
സ്വന്തം അടി ഇളകുന്നതു മനസ്സിലാക്കുമ്പോള്‍ അവര്‍ വല്ലതും ഒക്കെ നാടിനു വേണ്ടി ചേയ്യുവായിരിക്കും, ആങ്ങനെയെങ്കിലും അവര്‍ എന്തെങ്കിലും നാടിനു വേണ്ടി ചേയ്തു തുടങ്ങട്ടെ.
കൂടെ, അടുത്ത തവണ, പല രാജ്യങ്ങളിലും ഉള്ള പോലെ നെഗറ്റീവ് വോട്ട് എന്ന സംമ്പ്രദായം കൂടെ എത്തുമെന്നു പ്രതീക്ഷിക്കുന്നു, അങ്ങനെയെങ്കില്‍ ഇവരൊക്കെ പെട്ടെന്നു നന്നാവും, ഉറപ്പ്! ;)
"Think not what your country can do for you...but think what you can do for your country".
ReplyDeleteJohn.F Kennedy.