Tuesday, September 28, 2010
പാ - Paa (7/10)
Paa/2009/Hindi/Drama/IMDB/(7/10)
പ്ലോട്ട് : ജാക്ക് എന്ന പടത്തിന്റെ അതേ പ്ലോട്ട് + പയ്യന്റെ മാതാപിതാക്കളുടെ റൊമാൻസ് + അച്ഛനില്ലാത്ത മകൻ + അതിന്റെ ദേഷ്യം അച്ഛനോട് + കുറച്ച് തമാശകൾ + സെന്റി സന്ദർഭങ്ങൾ ... = പാ.
വെർഡിക്ട് : ഉഗ്രൻ പടം. നല്ല സ്ക്രീൻപ്ലേ, നല്ല ഡയറക്ഷൻ, നല്ല സ്റ്റോറി, നല്ല ക്യാമറാ വർക്ക് .. എല്ലാം വളരേ നല്ലതു. പക്ഷെ, എന്തിനു അവസാന ഭാഗത്തെ സെന്റി സീനുകൾ അത്രേം സെന്റി ആക്കി ? ഒരല്പം കൂടെ മൈൽഡ് ആക്കിയിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിച്ചു പോയി - പക്ഷെ, അതു ഈ സിനിമയുടെ മാറ്റ് കുറക്കുന്നില്ല കേട്ടോ. :) ‘ചീനി കം’ എന്ന പടത്തിന്റെ ഡയറക്ടർ താൻ ഒരൊറ്റ സിനിമാ വണ്ടർ അല്ല എന്ന് തെളിയിച്ചു ഈ സിനിമയിലൂടെ. പരസ്യ ചിത്രങ്ങൾ മാത്രമല്ല, സിനിമകളുടേയും രാജാവ് താൻ തന്നെ എന്നു തെളിയിക്കും ഒരു നാൾ അദ്ദേഹം, അതുറപ്പ്.
ബച്ചന്മാർ : അച്ഛനും മകനും ഉഗ്രനായിട്ടുണ്ട്. പക്ഷെ മകൻ ആണു എന്റെ അഭിപ്രായത്തിൽ ഇതിൽ കൂടുതൽ നന്നായിരിക്കുന്നതു. മേക്കപ്പ് കൊള്ളാം - ബച്ചന്റെ മാസ്കും കൊള്ളാം. :) പക്ഷെ ഇവരെക്കാൾ ഒക്കെ വളരെ ഉഗ്രനായിട്ടുള്ളതു വിദ്യാ ബാലൻ ആണു. കലക്കി കടുകുവറുത്തു ആ സുന്ദരി. ... ഇഷ്കിയ കഴിഞ്ഞ് ഇതും.! കൊള്ളാം !
ആ അവസാനഭാഗത്ത് എന്നെ കരയിച്ചതു കാരണം ഞാൻ ഒരു അര - ഒരു മാർക്ക് കുറക്കുന്നു. :)
വാൽക്കഷ്ണം : “Just by lending me your sperm doesn’t means he is your son” .. വിദ്യാ ബാലൻ കുട്ടിയുടെ അച്ഛനായ അഭിഷേക് ബച്ചനോട് ആക്രോശിക്കുന്ന ഡയലോഗ് ആണിതു. .. ഹിന്ദി സിനിമകളിൽ മെച്വർ ആയ സംഭാഷണങ്ങൾ ജെനറൽ കാറ്റഗറി സിനിമകളിലേക്ക് കടന്നു വന്നു തുടങ്ങിയിരിക്കുന്നു നേരത്തെ മഹേഷ് മഞ്ജരേക്കറുടേയും മറ്റും സിനിമകളിൽ പച്ചത്തെറി പറഞ്ഞിരുന്നു എങ്കിലും, ഒരു മുഖ്യധാരാ സിനിമയിൽ - അതും കുട്ടികൾ മുഖ്യ പ്രേക്ഷകർ ആയിട്ട് വരാൻ സാധ്യതയുള്ള ഒരു സിനിമയിൽ ഇത്തരം ഡയലോഗുകൾ ഒരു ചേഞ്ച് തന്നെ ആണ്. കൊള്ളാം. !
ജാക്ക് എന്ന പടത്തെപ്പോലെ നല്ലോരു പടം - ഒരു കണ്ടിരിക്കേണ്ട പടം. :)
Labels:
abhishek bachan,
amithabh bachan,
balki,
cheeni kum,
hindi film,
must see film,
paa,
vidya balan
Sunday, September 26, 2010
സോൾട്ട് - Salt (6/10)
Salt/English/Action/IMDB/(6/10)
Rated PG-13 for intense sequences of violence and action.
പ്ലോട്ട് : നായിക ആഞ്ചലീനാ ജോലി - ജോലി സി.ഐ.എ യിൽ. ഒരു സുപ്രഭാതത്തിൽ ഒരു മുൻ-റഷ്യൻ സ്പൈ ആപ്പീസിൽ കയറി ചെന്നു അടുത്ത രണ്ട് ദിവസങ്ങൾക്കകം ആഞ്ചലീനാ ജ്വാലി റഷ്യൻ പ്രസിഡന്റിനെ തട്ടിക്കളയും എന്നു വെളിപ്പെടുത്തുന്നു - കാരണം അവൾ പണ്ട് മുതലേ ഒരു റഷ്യൻ സ്പൈ ആണത്രെ. ആസ് യൂഷ്വൽ ആഞ്ചലീനാ ജോലി സി ഐ എ യുടെ ആപ്പീസിൽ നിന്നും എല്ലാരേയും ഇടീച്ച് സൂപ്പാക്കിയിട്ട് ചാടി പുറത്ത് വരുന്നു (എന്നാലല്ലേ സംശയം അവളുടെ നേരേ വരൂ) .. എന്നിട്ട് ഒറ്റക്ക് എന്തോക്കെയോ തെളിയിക്കാൻ ശ്രമിക്കുന്നു.!
വെർഡിക്ട് : ആവറേജ്. നല്ല റോപ്പ് ട്രിക്ക്സ്. ചേസ്, കോറേ കുരങ്ങൻ സ്റ്റയിൽ ചാട്ടം, ലോറിയുടെ മുകളിൽ നിന്നും ബസ്സിന്റേയും അവിടെ നിന്നു ഓട്ടോ റിക്ഷയുടേ മുകളിലേക്കും തിരിച്ചും ഒക്കെ ആയിട്ട്. പിന്നെ വെടിവൈപ്പ് ചറപറാന്നു - അതും അമേരിക്കക്കാരെ കൊല്ലില്ല - ചുമ്മാ തോക്കെടുത്ത് തിരിച്ച് പിടിച്ച് ചന്തിക്കിട്ട് അടിക്കും - അത്രേ ചേയ്യൂള്ളൂ!. റഷ്യക്കാരെ ചറപറാ വെടിവച്ച് കൊല്ലുകയും ചേയ്യും - അതും ഓട്ടോമാറ്റിക്ക് വെപ്പൺസും ആയിട്ട് നിക്കണ ഡസൺ കണക്കിനു ചേട്ടന്മാരെ കൈത്തോക്ക് വച്ച്! കത്തി ആവശ്യത്തിൽ കൂടുതൽ ഉണ്ട് - പക്ഷെ കണ്ടിരിക്കാം - ബോറടീക്കില്ല.
Labels:
2010,
action film,
angelina jolie,
english film review,
salt
Subscribe to:
Posts (Atom)


