കുറച്ച് നാൾ മുന്നേ ഇവിടെ പരാമർശിക്കാൻ ഉദ്ദേശിച്ചിരുന്ന ഒരു ഒരു കിടിലൻ ഡോക്യുമെന്ററിയുടെ (ഡോക്യുമെന്ററികളുടെ ഒക്കെ ആസ്വാദനക്കുറിപ്പുകൾ ഇവിടിട്ട് സ്വയം എന്തിനു ഒരു ബുജി ഇമേജ് എന്ന ഏടാകൂടം എടുത്ത് തലേൽ അണിയണം എന്നു കരുതി അന്നു അതു പബ്ലിഷ് ചേയ്തില്ല) സഹ-സംവിധായകനും യുദ്ധ-പത്രപ്രവർത്തകനും ആയിരുന്നു. അദ്ദേഹം ജീവൻ പണയം വച്ച് എടുത്തിരുന്ന ലോകത്തിന്റെ യുദ്ധമുഖങ്ങളിൽ നിന്നും എടുത്തിരുന്ന ഫോട്ടോകളും വീഡിയോകളും യുദ്ധത്തിന്റെ ഗ്ലാമറില്ലാത്ത മറ്റോരുവശം ലോകത്തിനു മുന്നിൽ തുറന്നു കാട്ടിയിരുന്നു. ഈ കഴിഞ്ഞ ഏപ്രിൽ 20 നു ലിബിയൻ വിമതരുടെ നിയന്ത്രണത്തിലുള്ള Misrata എന്ന നഗരത്തിൽ വച്ച് ലിബിയൻ സേനയുടെ ഷെല്ലാക്രമണത്തിൽ മരിച്ചു. ലിബിയൻ വിമതരുടെ കൂടെ സഞ്ചരിക്കവേ ആയിരുന്നു മരണം.വിമത സേന അദ്ദേഹത്തിന്റെ ധീരതയെ ആദരിക്കാനായി ലിബിയയിലെ ഒരു നഗരത്തിലെ ഏറ്റവും വലിയ സ്ക്വയറിന്റെ പേരു തന്നെ ഇദ്ദേഹത്തിന്റെ പേരിട്ടു. കൂടാതെ അദ്ദേഹത്തെ ആ രാഷ്ട്രത്തിന്റെ സ്വാതന്ത്രത്തിനു വേണ്ടിയുള്ള പോരാട്ടത്തിന്റെ രക്തസാക്ഷിയായും കരുതുന്നു ഇപ്പോളവർ.
Restepo/English/2010/War-Documentary/IMDB/ (9/10)
Rated R for language throughout including some descriptions of violence.
ഇദ്ദേഹത്തെപ്പറ്റി ഞാൻ ആദ്യമായി കേൾക്കുന്നതു ഇത്തവണത്തെ അക്കാദമി അവാർഡ് ചടങ്ങിൽ വച്ചാണു. റെസ്റ്റെപ്പോ എന്ന വിചിത്രമായ പേരുള്ള ഒരു ഡോക്യുമെന്ററിക്ക് ഇത്തവണത്തെ ഏറ്റവും മികച്ച ഡോക്യുമെന്ററിക്കുള്ള അവാർഡ് - സംവിധായകരുടെ പേരുകളിൽ ഇങ്ങാരുടെ പേരും ഉണ്ടായിരുന്നു. ഡോക്യുമെന്ററീ ആണെങ്കിൽ വാർ-ബേസ്ഡും - പണ്ടേ യുദ്ധ-ഫിലിമുകളിൽ വീക്ക്നെസ്സ് ഉള്ള ഞാൻ ഉടനെ സംഭവം സംഘടിപ്പിച്ച് കണ്ടു.
കുറ്റം പറയരുതല്ലോ, അവാർഡ് അർഹതപ്പെട്ടതു തന്നെ. ലോകത്തിലേ ഏറ്റവും ഭയാനകമായ സ്ഥലം എന്ന വിളിപ്പേരുള്ള അഫ്ഗാനിസ്ഥാനിലെ Korengal Valley യിലേക്ക് ഒരു സംഘം അമേരിക്കൻ മറീനുകളുടെ കൂടെ ഒ പി(ഒബ്സർവേഷൻ പോസ്റ്റ്) റെസ്റ്റപ്പോയിലേക്ക് സഞ്ചരിക്കുകയാണു ഫിലിം മേക്കേഴ്സ്. അവർ അവിടെ ആ OP ഡിഫന്റ് ചേയ്യുന്നതും, ആ സ്ഥലത്തിന്റെ കൂടുതൽ നിയന്ത്രണത്തിനും നിരീക്ഷണത്തിനുമായി രാത്രിക്ക് രാമാനം ഒരു ഫോർവേർഡ് പോസ്റ്റ് (FP) നിർമ്മിക്കുന്നതും, ആ പോസ്റ്റുകൾ നിയന്ത്രണത്തിൽ നിർത്താൻ ശ്രമിക്കുന്നതും, അതിനിടയിൽ ഉണ്ടാവുന്ന സൈനിക സംഘർഷങ്ങളും അതു ഈ സ്ഥലങ്ങളിൽ പോസ്റ്റ് ചേയ്തിരിക്കുന്ന സൈനികരിൽ ഉണ്ടാക്കുന്ന മാനസിക സംഘർഷങ്ങളും ഒക്കെയാണു ഈ ഫിലിം നമ്മളെ കാട്ടിത്തരുന്നതു.
നമ്മളെ യുദ്ധത്തിനിടയിലേക്ക് കൊണ്ടു പോകുകയാണവർ. നമുക്ക് യുദ്ധത്തിനിടയിൽ പെട്ട ഒരു ഫീലിങ്ങ് തരികയാണു ഫിലിം സംവിധായകർ. എപ്പോ വേണമെങ്കിലും ഒരു ആർപീജി നമ്മുടെ മുറിയിലേക്ക് വീഴും എന്നുള്ള പേടിയിൽ വേണം നമ്മൾ ഈ ഫിലിം കാണാൻ എന്ന് ഈ ഫിലിമിന്റെ ക്രിയേറ്റേഴ്സിനു നിർബന്ധമുണ്ടെന്നു തോന്നും ഈ ഫിലിം കണ്ടാൽ. യുദ്ധത്തിനിടയിൽ പെട്ട് വീർപ്പ് മുട്ടു അനുഭവപ്പെടുന്നു നമുക്ക് .. ശരിക്കും യുദ്ധമുഖത്ത് അതിമാനുഷ്യരായ നായക കഥാപാത്രങ്ങളില്ല, നായകന്റേയും വില്ലന്റേയും വെടിയുണ്ടക്ക് ഒരേ മാരക ശേഷിയാണെന്നു കാട്ടിത്തരുന്നു ഫിലിം. ! ശരിക്കും ഉഗ്രൻ ഫിലിം ! :)
നിങ്ങൾ ഡോക്യുമെന്ററികൾ ഇഷ്ടപ്പെടുന്നവർ ആണെങ്കിൽ ധൈര്യമായി കണ്ടോളൂ, നിങ്ങൾ റിയലിസ്റ്റിക്ക് സിനിമകൾ ഇഷ്ടപ്പെടുന്നവർ ആണെങ്കിൽ പറ്റുമെങ്കിൽ കണ്ടോളൂ, ഉറപ്പായും ബോറടിക്കില്ല.
Saturday, April 30, 2011
Wednesday, April 20, 2011
ജർമ്മൻ വാരം : Der Untergang (Downfall) (9/10)
Der Untergang/German/2004/War-Drama/IMDB/ (9/10)
Rated R for strong violence, disturbing images and some nudity
പ്ലോട്ട് : രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാന കാലഘട്ടം - ഹിറ്റ്ലറുടെ പട എല്ലായിടത്തും തന്നെ തോറ്റുകൊണ്ടിരിക്കുന്നു, റഷ്യൻ പട ബെർലിന്റെ വാതിൽക്കൽ വരെ എത്തി നിൽക്കുന്നു. അവരുടെ ക്ലോസ് റേഞ്ച് ആർട്ടിലറി ഫയറോടെയാണു സിനിമ തുടങ്ങുന്നതു തന്നെ. ഹിറ്റ്ലർ എന്ന ധീരന്റെ (എന്തോക്കെ പോക്രിത്തരങ്ങൾ കാട്ടിയിട്ടുണ്ടെങ്കിലും, ചേയ്തതു മുഴുവൻ മനുഷ്യരാശിയോടുള്ള അപരാധങ്ങൾ ആണെങ്കിലും, ധീരൻ ആയിരുന്നു അങ്ങാരു - അതോ മൂഡനോ?) തൊട്ട് മുന്നിലെത്തി നിൽക്കുന്ന മരണത്തിന്റെ അല്ലായെങ്കിൽ തോൽവിയുടെ മുന്നിൽ മുട്ട് മടക്കാതെയുള്ള, എന്നാൽ സത്യത്തിനു നേരേ കണ്ണടച്ചുകൊണ്ട് നടക്കില്ലാത്ത ഒരു ജയത്തിനായി ദാഹിക്കുന്ന ഒരു നേതാവിന്റെ, അദ്ദേഹത്തിനു കൂടെ നിൽക്കുന്ന ഓഫീസറന്മാരുടെ, അദ്ദേഹത്തിനെ ഇഷ്ടപ്പെടുന്നവരുടെ കഥയാണിതു, ആ യുഗത്തിന്റെ, ആ ധീരന്റെ, ജർമ്മൻ ജനങ്ങൾക്ക് തോൽവിയെക്കാൽ മരണമാണു ഇഷ്ടമെന്നു കരുതി അവരെ കൂട്ടക്കൊല ചേയ്യാൻ ഓർഡറിടുന്ന മൂഡന്റെ, അദ്ദേഹത്തിന്റെ വീഴ്ചയുടെ കഥയാണിതു.
ഹിറ്റ്ലറുടെ സെക്രട്ടറിയായി ജോലി ചേയ്യാൻ ബെർലിനിലേക്കെത്തുന്ന യുവതിയുടെ ഓർമ്മകളിലൂടെയാണു കഥ മുന്നേറുന്നതു, ആ യുവതി ജോലിക്ക് ഹാജരാവുന്നതു മുതൽ യുദ്ധം കഴിഞ്ഞ് തിരികേ പോവുന്നതു വരെയുള്ള ഓർമ്മകൾ ആണീ സിനിമ.
വെർഡിക്ട് : കിടിലൻ, കലക്കൻ, ഉഗ്രൻ എന്നിങ്ങനെയുള്ള വാക്കുകൾ ഞാൻ ഉപയോഗിച്ച് കഴിഞ്ഞിരിക്കുന്നതു കൊണ്ടും, ആ സിനിമകളെക്കാൾ ഒക്കെ എനിക്ക് ഇഷ്ടപ്പെട്ടു ഈ സിനിമ എന്നതു കൊണ്ടും ഒരു വാക്കിൽ എനിക്ക് ഈ സിനിമയെ വർണ്ണിക്കാനാവുന്നില്ല. ശരിക്കും ഉഗ്രനായിട്ടുണ്ട്, തിരക്കഥ, കഥാസന്ദർഭം തിരഞ്ഞെടുത്തിരിക്കുന്നതു, അതു ചിത്രീകരിച്ചിരിക്കുന്നതു, കഥാപാത്രത്തിനു വേണ്ട അഭിനേതാക്കളെ തിരഞ്ഞെടുത്തിരിക്കുന്നതു, അവരതു അഭിനയിച്ച് ഫലിപ്പിച്ചിരിക്കുന്നതു, സിനിമ കൊണ്ട് നിർത്തിയിരിക്കുന്നതു, എല്ലാമെല്ലാം ഇതിലും മെച്ചെപ്പെടുത്താനാവില്ല, ഉറപ്പ്. സകലരും ഉഗ്രനാക്കിയിരിക്കുന്നു..
ഹിറ്റ്ലറുടെ അവസാന നാളുകളിലെ മാനസിക സംഘർഷം, ചുറ്റുമുള്ളവരുടെ വികാരങ്ങൾ, സ്വന്തം നെതാവിനോടുള്ള കൂറ്, കൂറില്ലായ്മ, അവരുടെ സ്വന്തം കാര്യം നോക്കി ഉള്ള പോക്ക്, എന്നിങ്ങനെ നടക്കാവുന്നതെല്ലാം നന്നായിട്ട് തന്നെ എഴുതിപ്പിടിപ്പിച്ച തിരക്കഥാകൃത്തിനു എന്റെ ആദ്യ സുലാം. പിന്നെ ആ തിരക്കഥ ആസ്പദമാക്കി ഇത്രേം നല്ലോരു സിനിമ പിടിച്ച മറ്റു ടെക്നീഷ്യൻസിനു, പിന്നെ അഭിനേതാക്കൾക്ക് - എല്ലാർക്കും ചറപറാ സുലാം!.
ഒറ്റ വാക്യത്തിൽ : മിസ്സ് ആക്കാൻ പാടില്ലാത്ത ഒരു സിനിമ. !
വാൽക്കഷ്ണം : - ഹിറ്റ്ലർ ആയിട്ട് അഭിനയിച്ചിരിക്കുന്ന താരം ശരിക്കും ജീവിക്കുകയാണു സ്ക്രീനിൽ, അതു ശരിക്കും ഹിറ്റ്ലർ തന്നെയാണു എന്ന് വിശ്വസിക്കാനാണു എനിക്കിഷ്ടം - അല്ലാതെ വിശ്വസിക്കാൻ എനിക്കാവില്ല. ഹോ .. അപാരം അങ്ങാരു അങ്ങു ജീവിക്കുകയാണു ഹിറ്റ്ലർ ആയിട്ട്.
പോസ്റ്റ് വാർ ജർമ്മനിയിലെ ഹിറ്റ്ലറെ നായകനാക്കിയുള്ള ആദ്യ സിനിമ ആയിരുന്നു ഇതു - ഇത്തരം സിനിമകൾ വന്നിരുന്നെങ്കിൽ തന്നെ, ഒർജിനൽ ഹിറ്റ്ലറിന്റെ ഫയൽ ക്ലിപ്പിങ്ങ്സ് ആയിരുന്നു ഉപയോഗിച്ചിരുന്നതു അഭിനേതാക്കളെ ഉപയോഗിക്കുന്നതിനു പകരം. 65 കൊല്ലങ്ങളോളം ഒരു അലിഖിത വിലക്ക് പോലെ ആയിരുന്നു ഇത്തരം സിനിമകൾക്ക് - ആളുകൾക്ക് അത്തരം സിനിമ ചേയ്യാൻ ധൈര്യമില്ലായിരുന്നു എന്ന് പറയുന്നതാവും കൂടുതൽ ശരി.

Subscribe to:
Posts (Atom)